താൾ:CiXIV31 qt.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നകു 399 നഗൌ

ധ്വജമണ്ഡപം,ത്തിന്റെ. s. The elevated stone work
at the bottom of a flag-staff. കൊടിമരത്തറ.

ധ്വജം,ത്തിന്റെ. s. 1. A flag, a banner. കൊടി. 2. a
mark, a sign, a symbol. അടയാളം.

ധ്വജദ്രുമം,ത്തിന്റെ. s. A palm tree. പന.

ധ്വജവാൻ,ന്റെ. s. An ensign, a standard bearer.
കൊടിക്കാരൻ.

ധ്വജിനീ,യുടെ. s. An army. സെന.

ധ്വജീ,യുടെ. s. 1. A Brahman. ബ്രാഹ്മണൻ. 2. a
mountain. പൎവതം. 3. a car or carriage. തെർ. 4. a
distiller or vender of spirituous liquid. മദ്യം വില്ക്കുന്ന
വൻ.

ധ്വനി,യുടെ. s. 1. Sound, noise, report, voice. ശബ്ദം.
2. figurative or poetical style. ശബ്ദത്തിന്റെ അല
ങ്കാരം.

ധ്വനിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To sound. ശബ്ദി
ക്കു ന്നു. 2. to have a figurative meaning.

ധ്വനിതം, adj. Sounded, making a noise, as a drum, &c.
ശബ്ദിക്കപ്പെട്ടത.

ധ്വംസനക്കാരൻ,ന്റെ. s. A destroyer, a squanderer.
മുടിക്കുന്നവൻ.

ധ്വംസനം,ത്തിന്റെ. s. Perishing, dying. നാശം.
ധ്വംസനം ചെയ്യുന്നു, To destroy, to ravage, to deso-
late, to annihilate. മുടിക്കുന്നു.

ധ്വംസം,ത്തിന്റെ. s. Loss, destruction, extinction. മു
ടിവ.

ധ്വംസിക്കുന്നു,ച്ചു,പ്പാൻ. v. a. To destroy, to deso-
late. നശിപ്പിക്കുന്നു.

ധ്വംസ്തം, &c. adj. Fallen, destroyed. നശിക്കപ്പെട്ട
ത.

ധ്വാനം,ത്തിന്റെ. s. Sound in general. ഒച്ച.

ധ്വാന്തം ത്തിന്റെ. s. Darkness. ഇരുട്ട.

ധ്വാംക്ഷം,ത്തിന്റെ. s. 1. A crow. കാക്ക. 2. an aquatic
bird, as a crane, gull, &c. നീൎക്കാക്ക, കൊക്ക ഇത്യാദി.

ന. The twentieth consonant in the Malayalim Alphabet;
it is a dental corresponding with the letter N.

ന. ind. No, not ഇല്ല, അല്ല, a particle of prohibition.

നക,യുടെ. s. A gem, a jewel, trinkets. രത്നം, ആഭ
രണം.

നകാരം,ത്തിന്റെ. s. The name of the letter ന.

നകിം. ind. No-what, nothing, not any: ഇല്ല.

നകുലൻ,ന്റെ. s. Nacula, the fourth of the five Pan-
du princes.

നകുലം,ത്തിന്റെ. s. The mungoose, Viverra ichneu-
mon. കീരി.

നകുലി,യുടെ. s. Silk cotton tree. ഇലവ വൃക്ഷം .

നകുലെഷ്ട,യുടെ. s. A plant : the mungoose, if wound-
ed in a conflict with a poisonous snake is supposed to pre-
vent the effects of the venom by the use of this plant.
Ophioxylon serpentinum. അമല്പൊരി, വണ്ടവാഴി.

നക്കൽ,ലിന്റെ. s. 1. Licking. 2. a copy or draught of
a letter, &c. നക്കൽ എഴുതുന്നു, To draught a letter.

നക്കി,യുടെ. s. A beggar.

നക്കിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to lick.

നക്കുന്നു,ക്കി,വാൻ. v. a. To lick, to lap.

നക്തകം,ത്തിന്റെ. s. Dirty or ragged cloth. പഴയ
വസ്ത്രം.

നക്തഞ്ചരൻ,ന്റെ. s. 1. A goblin, a demon. പിശാ
ച. 2. a giant who is believed to prowl about in the
night. രാക്ഷസൻ. 3. a thief. കള്ളൻ. 4. an owl. മൂ
ങ്ങാ.

നക്തന്ദിവം. ind. Day and night or by day and night.
രാവും പകലും.

നക്തഭൊജനം,ത്തിന്റെ. s. Supper. അത്താഴം.

നക്തമാലം,ത്തിന്റെ. s. A tree. Galedupa arborea.
(Rox.) പുങ്ങ.

നക്തം. ind. By night, in the night. രാത്രി.

നക്രം,ത്തിന്റെ. s. A crocodile of alligator. മുതല.

നഖച്ചുറ്റ,ിന്റെ. s. A disease round the nails.

നഖം,ത്തിന്റെ. s. 1. A finger or toe nail, a claw.
2. the mark or indent of a nail. 3. a perfume. മുറൾ.

നഖരം,ത്തിന്റെ. s. A finger or toe nail, a claw. നഖം.

നഖരെഖ,യുടെ. s. The mark or indent of a nail.

നഖലു,വിന്റെ. s. A nail. നഖം.

നഖവ്രണം,ത്തിന്റെ. s. A scratch.

നഖായുധം,ത്തിന്റെ. s. 1. A cat. പൂച്ച. 2. a lion.
സിംഹം. 3. a beast of prey. വ്യാഘ്രം.

നഖീ,യുടെ. s. 1. One who has a long nail. നഖം നീ
ണ്ടവൻ. 2. a perfume, a dried substance of a brown
colour, and of the shape of a nail: apparently a dried
shell fish used as a perfume. മുറൾ.

നഗം,ത്തിന്റെ. s. 1. A mountain. പൎവ്വതം. 2. a tree.
വൃക്ഷം.

നഗരം,ത്തിന്റെ. s. A town, a city, a metropolis.

നഗരവാസി,യുടെ . s. A citizen, an inhabitant of a
city or large town. നഗരത്തിൽ വസിക്കുന്നവൻ.

നഗരശൊധന,യുടെ. s. The visiting a city in disguise.

നഗരി,യുടെ, s. 1. A city, or town. 2. a king’s palace.

നഗൌകസ്സ,ിന്റെ. s. A bird in general. പക്ഷി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/413&oldid=176440" എന്ന താളിൽനിന്ന് ശേഖരിച്ചത്