താൾ:CiXIV31 qt.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധീശ 396 ധൂപ

ധാവിതം, &c. adj. Purified, clear, cleansed. ശുദ്ധീക
രിക്കപ്പെട്ടത.

ധിൿ. ind. An interjection of reproach or menace, blame.
regret, disapprobation, as fie, shame, out upon, what a
pity, &c. നിന്ദ, കഷ്ടം.

ധിക്കരിക്കുന്നു,ച്ചു,പ്പാൻ. v. a. To slight, to disregard,
to despise, to reproach, to speak contemptuously of, to
reject as worthless, to refute. നിന്ദിക്കുന്നു.

ധിക്കാരം,ത്തിന്റെ. s. Slight, disrespect, scorn, insult,
abuse, contempt, reproach, disregard, censure, repulsion,
confutation. നിന്ദ. ധിക്കാരം കാട്ടുന്നു, To contemn,
to insult, to shew disrespect.

ധിക്കാരി,യുടെ. s. An insulter, a despiser, a contemner.

ധിക്കൃതം, &c. adj. 1. Reproached, reviled, censured,
contemned. 2. cursed. ധിക്കരിക്കപ്പെട്ടത.

ധിക്കൃതി,യുടെ. s. Reproach, affront, contumely. നിന്ദ.

ധിഷണ,യുടെ. s. Understanding, sense, wisdom, the
intellect. ബുദ്ധി.

ധിഷണൻ,ന്റെ. s. A name of Vrihaspati, pre-
ceptor of the gods. വ്യാഴം.

ധിഷ്ണ്യം,ത്തിന്റെ. s. 1. A place, a spot. a country.
സ്ഥലം. 2. a house. ഭവനം. 3. a star, an asterism.
നക്ഷത്രം. 4. fire. അഗ്നി.

ധി,യുടെ. s. Understanding, intellect. ബുദ്ധി.

ധീന്ദ്രീയം,ത്തിന്റെ. s. An intellectual organ, as the
mind, the eye, the ear, the nose, the tongue, the skin.
മനൊനെത്രാദികളുടെ ഇന്ദ്രിയം.

ധീമതി,യുടെ. s. A female of understanding. ബുദ്ധി
യുള്ളവൾ.

ധീമൽ, &c. adj. Intelligent, sensible, wise, learned. ബു
ദ്ധിയുള്ള.

ധീമാൻ,ന്റെ. s. A sensible, wise, intelligent person.
ബുദ്ധിയുള്ളവൻ.

ധീരത,യുടെ. s. 1. Boldness, bravery, courage. 2. firm-
ness, steadiness, consistence, determination. 3. presence
of mind. 4. self-willedness, uncontrollableness.

ധീരതയുള്ളവൻ,ന്റെ. s. A bold or courageous man.
See the following.

ധീരൻ,ന്റെ. s. 1. A bold, brave, courageous man. 2.
one who is firm, steady, consistent, determined. 3. a
wise, sensible, learned man. ധൈൎയ്യമുള്ളവൻ.

ധീരം,ത്തിന്റെ. s. Saffron, Crocus sativus. കുങ്കുമം.

ധീവരൻ,ന്റെ. s. A fisherman, മുക്കവൻ.

ധീവാ,വിന്റെ. s. A copper-smith, a brazier. ക
ന്നാൻ.

ധീശക്തി,യുടെ. s. An intellectual faculty or power

of the understanding, as retention, comprehension, &c.
ബുദ്ധിശക്തി.

ധീസഖൻ,ന്റെ. s. A counsellor, a minister, an ad-
viser. മന്ത്രി.

ധീസചിവൻ,ന്റെ. s. A counsellor, a minister. മ
ന്ത്രി.

ധുതം, &c. adj. 1. Abandoned, deserted, left. ഉപെക്ഷി
ക്കപ്പെട്ടത. 2. shaken, agitated, as leaves by the wind.
ഇളകപ്പെട്ടത.

ധുനി,യുടെ. s. A river. നദി.

ധുരന്ധരൻ,ന്റെ. s. 1. One who carries a burden. ഭാ
രം വഹിക്കുന്നവൻ. 2. a beast of burden. പൊതി
ക്കാള.

ധുരം,ത്തിന്റെ. s. 1. The fore part of a carriage, the
pole, or the part where the yoke is fixed. രഥത്തിന്റെ
മുന്തണ്ട. 2. a reflection, recollection. വിചാരം. 3. a
burden, a load. ഭാരം, ചുമട.

ധുരാവഹൻ,ന്റെ. s. 1. One who carries a burden,
or load. ഭാരം വഹിക്കുന്നവൻ. 2. a beast of burden
പൊതിക്കാള.

ധുരീണൻ,ന്റെ. s. A beast of burden. പൊതിക്കാള.

ധുൎത്തൂരം,ത്തിന്റെ. s. See ധുൎദ്ധൂരം.

ധുൎദ്ധൂരം,ത്തിന്റെ. s. Stramonium, or the thorn apple,
Datura fastuosa. ഉമ്മത്ത.

ധുൎയ്യൻ,ന്റെ. s. A beast of burden. പൊതിക്കാള.

ധുൎവ്വഹൻ,ന്റെ. s. A beast of burden. പൊതിക്കാള.

ധുവിത്രം,ത്തിന്റെ. s. See ധവിത്രം.

ധുസ്തൂരം,ത്തിന്റെ. s. Thorn apple, Datura fastuosa.
ഉമ്മത്ത.

ധൂതം, &c. adj. 1. Shaken, agitated. ഇളക്കപ്പെട്ടത. 2.
reproached, reviled. നിന്ദിക്കപ്പെട്ടത. 3. abandoned,
deserted. ഉപെക്ഷിക്കപ്പെട്ടത.

ധൂനനം,ത്തിന്റെ. s. Shake, shaking, agitation. ഇള
ക്കം. ധൂനനം ചെയ്യുന്നു, To shake, to agitate. ഇള
ക്കുന്നു.

ധൂപകലശം,ത്തിന്റെ. s. A censer.

ധൂപക്കാൽ,ലിന്റെ. s. A censer.

ധൂപക്കുറ്റി,യുടെ. s. A censer.

ധൂപദീപം,ത്തിന്റെ. s. Incense and light. ധൂപദീ
പം കാട്ടുന്നു, To offer incense and lights in the perfor-
mance of religious ceremonies.

ധൂപനം,ത്തിന്റെ. s. Resin. മട്ടിപ്പാൽപ്പശ.

ധൂപം,ത്തിന്റെ. s. Incense, the aromatic vapour, or
smoke of any fragrant gum or resin. ധൂപം കാട്ടുന്നു,
To offer incense.

ധൂപപത്രം,ത്തിന്റെ. s. The tobacco plant. പുകയില.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/410&oldid=176437" എന്ന താളിൽനിന്ന് ശേഖരിച്ചത്