താൾ:CiXIV31 qt.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവ്യം 374 ദിഷ്ഠ്യാ

ദിവം,ത്തിന്റെ. s. 1. Heaven, paradise. സ്വൎഗ്ഗം . 2.
the sky. ആകാശം.

ദിവസകരൻ,ന്റെ. s. The sun. ആദിത്യൻ.

ദിവസം,ത്തിന്റെ. s. 1. A day. 2. a solar day. പകൽ.
ദിവസം ദിവസം, Day by day. ദിവസം കഴിക്കു
ന്നു, 1. To spend the day. 2. to maintain life.

ദിവസവൃത്തി,യുടെ. s. Daily maintenance.

ദിവസെശ്വരൻ,ന്റെ. s. The sun. ആദിത്യൻ.

ദിവസ്പതി,യുടെ. s. A name of INDRA. ഇന്ദ്രൻ.

ദിവാ. ind. By day, the day time. പകൽ.

ദിവാകരൻ,ന്റെ. s. The sun. ആദിത്യൻ.

ദിവാകീൎത്തി,യുടെ. s. 1. A man of the lowest caste, a
Chandála. ചണ്ഡാലൻ. 2. a barber. ക്ഷൌരക്കാ
രൻ.

ദിവാഭീതൻ,ന്റെ. s. 1. An owl. മൂങ്ങ. 2. a thief or
house-breaker. കള്ളൻ.

ദിവാമദ്ധ്യം,ത്തിന്റെ. s. Noon, mid-day. ഉച്ച.

ദിവി,യുടെ. s. A wild crow. കാട്ടുകാക്ക.

ദിവിജം, &c. adj. Celestial, heavenly, of haeavenly origin.
ആകാശത്തുണ്ടായ.

ദിവിഷൽ,ത്തിന്റെ. s. A deity. ഒരു ദെവൻ.

ദിവിഷ്ഠം, &c. adj. Celestial, heavenly, situated in hea-
ven. സ്വൎഗ്ഗസംബന്ധം .

ദിവൌകസ഻,ിന്റെ. s. 1. A deity. ദെവൻ. 2. the
Chataca or hornbill, Cuculus melanolencos. വെഴാമ്പൽ.

ദിവ്യജ്ഞാനം,ത്തിന്റെ. s. 1. Prophecy. ദീൎഘദൎശ
നം. 2. divine knowledge.

ദിവ്യഞ്ചക്ഷുസി,ന്റെ. s. Divinely illuminated sight,
the office of a seer or prophet. ത്രികാലജ്ഞാനം .

ദിവ്യത്വം,ത്തിന്റെ. s. 1. The deity, godhead. 2. ex-
cellency. 3. craftiness. ബുദ്ധികൌശലം.

ദിവ്യദ്രവ്യം,ത്തിന്റെ. s. A divine, sacred, or conse-
crated thing. വിശെഷവസ്തു.

ദിവ്യൻ,ന്റെ. s. 1. An agreeable, excellent man, a
superior person. ദെവസംബന്ധിയായ പുരുഷൻ
2. a crafty person. ബുദ്ധികൌശലമുള്ളവൻ.

ദിവ്യപഞ്ചാമൃതം,ത്തിന്റെ. s. A mixture of five arti-
cles, Ghee or butter oil, curds, milk, butter, and sugar.
നൈ, തൈർ, പാൽ, വെണ്ണ, പഞ്ചസാരകൂടിയത.

ദിവ്യപഥം,ത്തിന്റെ. s. The air, atmosphere, heaven.
ആകാശമാൎഗ്ഗം.

ദിവ്യമാനുഷൻ,ന്റെ. s. An excellent, agreeable or
divine person. ദെവസംബന്ധിയായ മനുഷ്യൻ.

ദിവ്യമൂൎത്തി,യുടെ. s. Any one of the persons in the
Trinity.

ദിവ്യം, &c. adj. 1. Celestial, divine, sacred, supernatural.

ആകാശത്തൊടുചെൎന്ന. 2. beautiful, agreeable. വി
ശെഷം.

ദിവ്യയാനം,ത്തിന്റെ. s. 1. The car or vehicle of any
deity. വിമാനം. 2. a cloud. മെഘം.

ദിവ്യരത്നം,ത്തിന്റെ. s. A fabulous gem, a superb
jewel, a precious stone.

ദിവ്യരസം,ത്തിന്റെ. s. Quick-silver. രസം.

ദിവ്യരൂപം,ത്തിന്റെ. s. Beauty, a beautiful form.
സുന്ദരരൂപം.

ദിവ്യലൊകം,ത്തിന്റെ. s. Heaven. സ്വൎഗ്ഗം.

ദിവ്യവൎഷം,ത്തിന്റെ. s. A year of the gods, one of
our years being to them one day, consequently one of
their years contains 365 of ours.൩൬൫ മനുഷ്യ സംവ
ത്സരം കൂടിയത.

ദിവ്യവസ്തു,വിന്റെ. s. A holy, divine, or sacred thing,
അതിശയവസ്തു.

ദിവ്യവാക്ക,ിന്റെ. s. The voice of an invisible being.
അശരീരിണീവാക്ക.

ദിവ്യവിഗ്രഹം,ത്തിന്റെ. s. A divine form, a super-
natural form. അതിശയരൂപം .

ദിവ്യാ,യുടെ. s. Emblic myrobalan. കടുക്ക.

ദിവ്യാദിവ്യം, &c. adj. That which partakes of both the
divine and human nature. ദൈവീകം, മാസഷീകം.

ദിവ്യാഭരണം,ത്തിന്റെ. s. A superb ornament.

ദിവ്യാംബരം,ത്തിന്റെ. s. A superb or costly garment.
വിശെഷവസ്ത്രം.

ദിവ്യാസ്ത്രം,ത്തിന്റെ. s. A missible weapon received
from the gods. ബ്രഹ്മാസ്ത്രാദി.

ദിവ്യൊദകം,ത്തിന്റെ. s. Rain, water, dew, &c. മഴ,
മഞ്ഞ.

ദിവ്യൊപദെശം,ത്തിന്റെ. s. Divine doctrine, or
instruction.

ദിവ്യൊപപാദുകം, &c. adj. Divine, celestial, of heaven-
ly birth or being. സ്വൎഗ്ഗത്തിന്നടുത്ത.

ദിശ,യുടെ. s. 1. Region, space. 2. a point in the com-
pass, or quarter of the world. 3. a part, a side, a direc-
tion.

ദിശ്യം, &c. adj. Situated, bearing, lying in a particular
tract or quarter. ദിക്കിൽ ഭവിച്ചത.

ദിഷ്ടം,ത്തിന്റെ. s. 1. Time. കാലം. 2. fate, destiny,
fortune, good or bad fortune. ഭാഗ്യം .

ദിഷ്ടാന്തം,ത്തിന്റെ. s. Death, dying. മരണം.

ദിഷ്ടി,യുടെ. s. Happiness, pleasure, ആനന്ദം, സ
ന്തൊഷം.

ദിഷ്ട്യാ. ind. An exclamation, indicative of joy or auspi-
ciousness. ആശ്ചൎയ്യത്തിൽ, Fortunately, happily, haply,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/388&oldid=176415" എന്ന താളിൽനിന്ന് ശേഖരിച്ചത്