താൾ:CiXIV31 qt.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തര 330 തര

തമ്പുരാട്ടി,യുടെ. 1. A queen, a princess. 2. a lady, a
mistress.

തമ്പുരാൻ,ന്റെ. s. 1. GOD. 2. the title of the Cochin
Rajah. 3. a Rajah, a king. 4. a lord, a master.

തമ്പെർ,ിന്റെ. s. 1. A drum. 2. a tabour. തമ്പെറ
ടിക്കുന്നു, To beat the same.

തമ്പെറുകാരൻ,ന്റെ. s. A drummer.

തംബുരു,വിന്റെ. s. A kind of harp, cithern, or
guitar, with three strings. തംബുരുമീട്ടുന്നു, തംബുരു
വായിക്കുന്നു. To play such an instrument..

തംബുരുവായന,യുടെ. s. Playing the harp, &c.

തമ്മിട്ടം,ത്തിന്റെ. s. A tabour.

തമ്മിൽ. part. Between, mutual, each other, together.

തമ്മിൽ തമ്മിൽ. part. Among themselves, mutual, re-
ciprocal.

തമ്മിൽതല്ല,,ിന്റെ. s. A fight, fighting, beating each
other, combat, a rout.

തയ്യലാൾ,ളുടെ. s. A young lady.

തയ്യൽ,ലിന്റെ. s. Sewing, stitching, needle-work.

തയ്യൽക്കാരൻ,ന്റെ. s. A tailor.

തയ്യൽപണി,യുടെ. s. Needle-work.

തയ്യാറ,ിന്റെ. s. Readiness. തയ്യാറായിരിക്കുന്നു.
To be ready.

തരക,ിന്റെ. s. 1. Brokerage, a small allowance or
commission on merchandise of all kinds given to the
broker. 2. the deduction from all payments, termed in
India custom. 3. a balance. 4. a measure. തരകുകൊടു
ക്കുന്നു, To give a per-centage. തരകുവാങ്ങുന്നു, To
receive a commission.

തരകൻ,ന്റെ. s. 1. A broker to whom the commission
is due. 2. a title given by the king. 3. one of a certain
class of Súdras.

തരക്കെട,ിന്റെ. s. 1. Inconvenience, unseasonable-
ness. 2. unfavourableness, contrariety. 3. misfortune. 4.
defeat, rout. 5. loss. 6. reduction in circumstances. 7.
destruction, damage. 8. crime. 9. punishment. adj. 1.
Unseasonable, inconvenient. 2. unfavourable, contrary.

തരംഗതി,യുടെ. s. Classification, rank, order.

തരംഗം,ത്തിന്റെ. s. A wave, a surge. ഒളം.

തരംഗംപാടി,യുടെ. s. A proper name, Tranquebar.

തരംഗിണീ,യുടെ. s. A river. നദി.

തരങ്ങൽ,ലിന്റെ. s. Grinding, or rather taking the
husk off seed.

തരങ്ങഴി,യുടെ. s. Grits.

തരങ്ങുന്നു,ങ്ങി,വാൻ. v. a. To husk.

തരണം,ത്തിന്റെ. s. 1. Crossing or passing over, go-

ing across. കടക്കുക. 2. a raft, a float. 3. opportunity,
seasonable time. തരണം ചെയ്യുന്നു, To cross or pass
over, to go across. കടക്കുന്നു

തരണി,യുടെ. s. 1. A canoe, a boat. തൊണി. 2. the
sun. ആദിത്യൻ. 3. the sea-side or small aloe, Aloe
perfoliata or clittoralis. കറ്റാർവാഴ. 4. a plant. കുറി
ഞ്ഞി.

തരന്ത,ിന്റെ. s. A hilt, the handle or part of any in-
strument which fixes into the handle.

തരപണ്യം,ത്തിന്റെ. s. Fare, freight. കെവുകൂലി.

തരപ്പടി,യുടെ, s. 1. Sort, sample, specimen. 2. equa-
lity, likeness.

തരമാകുന്നു,യി,വാൻ. v. n. To be favourable, to be
suitable.

തരന്തിരിക്കുന്നു,ച്ചു,പ്പാൻ. v. a. To sort, to assort,
to separate, to arrange.

തരന്തിരിച്ചിൽ,ലിന്റെ. s. 1. Sorting, separating,
classification, range, order. 2. suiting.

തരന്തിരിപ്പ,ിന്റെ. s. See തരന്തിരിച്ചിൽ.

തരന്തിരിയുന്നു,ഞ്ഞു,വാൻ. v. n. To be sorted, to be
separated, to be classified, arranged, ordered.

തരന്തിരിവ,ിന്റെ. s. Assortment, classification.

തരം,ത്തിന്റെ. s. 1. A sort, kind, class. 2. a number
of persons or animals. 3. equality, likeness. 4. season-
ableness, fitness, favourableness, opportunity. 5. time,
change. 6. quality, rank. 7. succession, generation. 8. a
word added to the positive in order to form the compar-
ative, as ഗുണം good, ഗുണതരം better. 9. profit,
advantage. 10. happiness, convenience, wholesomeness.
11. subserviency, subjection. adj. More. തരം നൊക്കു
ന്നു, 1. To look for a good opportunity. 2. to examine
different kinds, &c. തരം വെക്കുന്നു, To assort, to
separate. തരത്തിൽ, Of such a kind, such. തരത്തി
ലാകുന്നു, 1. To be of a certain kind. 2. to be com-
fortable, suitable. 3. to be advantageous. തരത്തിലാ
ക്കുന്നു, To make comfortable, suitable, &c.

തരമാറ്റം,ത്തിന്റെ. s. Mingling different sorts to-
gether. തരമ്മാറുന്നു, To be mingled together.

തരമ്മാറ്റുന്നു,റ്റി,വാൻ. v. a. To mingle different
sorts together.

തരവഴി,യുടെ. s. 1. Abuse, reproach, scurrilous, op-
probrious or unfriendly speech, sarcasm. 2. self-conceit.
തരവഴി കാട്ടുന്നു, To shew self-conceit, scorn. തരവ
ഴി പറയുന്നു, To speak sarcastically, to contemn.

തരവഴിത്തരം,ത്തിന്റെ. s. See തരവഴി.

തരവാരി,യുടെ. s. A sword, വാൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/344&oldid=176371" എന്ന താളിൽനിന്ന് ശേഖരിച്ചത്