താൾ:CiXIV31 qt.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധൊ 18 അധ്യാ

അധിശ്രയണീ, യുടെ. s. A furnace, a fire place or
hearth.

അധിഷ്ഠാതൻ, ന്റെ. s. A person of dignity.

അധിഷ്ഠാത്രീ, യുടെ. s. A woman of dignity.

അധിഷ്ഠാനം, ത്തിന്റെ. s. 1. Abiding, resting. 2. a
town. 3. that which contains, comprehends or holds any
thing. 4. dignity. അധിഷ്ഠാനദെവത. the deity pre-
siding over anything; as വിദ്യാധിഷ്ഠാനദെവത.
the deity presiding over learning, according to Hindu
mythology.

അധിഷ്ഠിതം. adj. Contained, comprehended.

അധിക്ഷിപ്തം. adj. 1. Censured, reviled, detracted from.
2. sent, despatched.

അധിക്ഷെപം, ത്തിന്റെ. s. 1. Censure; abuse: re-
proach; blame. 2. sending, despatching.

അധിക്ഷെപിക്കുന്നു, ച്ചു, പ്പാൻ. v.a. To censure
to abuse, to reproach. 2. to send, to despatch.

അധീതൻ, ന്റെ. s. A scholar who has finished his
studies.

അധീതി, യുടെ. s. Study, perusal.

അധീനൻ, ന്റെ. s. 1. One who is subject to, or de-
pendant on another. 2. docile.

അധീനത, യുടെ. s. 1. Possession, charge. 2. power.
3. dependance.

അധീനം, ത്തിന്റെ. s. 1. Possession, charge. 2. power.
adj. 1. subject to, dependant on. 2. docile.

അധീരൻ, ന്റെ. s. A coward; one who is confused,
perplexed, or unsteady.

അധീശൻ, ന്റെ. s. 1. A ruler; a master, a lord. 2.
a king.

അധീശിത, യുടെ. s. Reigning paramount.

അധീശ്വരൻ, ന്റെ. s. An emperor, a king paramount
over all the neighbouring princes.

അധുനാ. ind. Now, at present.

അധൃഷ്ടം, &c. adj. Ashamed, modest.

അധൃഷ്യ, യുടെ. s. The name of a river.

അധൃഷ്യൻ, ന്റെ. s. 1. One who is proud, or vain.
2. fierce.

അധൈൎയ്യം, ത്തിന്റെ. s. 1. Cowardice; unsteadiness;
2. discouragement.

അധൈൎയ്യപ്പെടുത്തുന്നു, ത്തി, വാൻ. v. a. To dis-
courage; to deter. 2. to frighten from any attempt.

അധൈൎയ്യപ്പെടുന്നു, ട്ടു, വാൻ. v. n. To be or become
discouraged; to be cowardly; to be unsteady.

അധൊഗതി. s. Descent, progress downward.

അധൊഘണ്ട, യുടെ. s. A plant, Acheranthes aspera.

അധൊജിഹ്വിക, യുടെ. s. The uvula, or soft palate.

അധൊടംശുകം, ത്തിന്റെ. s. A lower garment.

അധൊഭാഗം, ത്തിന്റെ. s. A place below.

അധൊഭുവനം, ത്തിന്റെ. s. Hell; the subterraneous
world; or infernal regions.

അധൊമൎമ്മം, ത്തിന്റെ. s. The anus.

അധൊമുഖം, &c. adj. Headlong, down looked, look-
ing downwards.

അധൊമുഖി, യുടെ. s. One who is dejected, or down-
cast.

അധൊലൊകം, ത്തിന്റെ. s. The subterraneous world;
hell.

അധൊവായു, വിന്റെ. s. Wind from behind, one of
the five vital airs.

അധൊക്ഷജൻ, ന്റെ. s. A name of VISHNU.

അധഃ. ind. Down, below.

അധഃപതനം, ത്തിന്റെ. s. A downfal; precipitancy.

അധ്യണ്ഡ, * യുടെ. s. Cowhage; Carpopogon pruriens.

അധ്യയനം, ത്തിന്റെ. s. Reading; study. This word
is generally applied to the study of the Vedas, or of the
arts and sciences in Sanscrit. അധ്യയനം ചെയ്യുന്നു
To read or study the Vedas or sacred books.

അധ്യവസായം, ത്തിന്റെ. s. Perseverance; constan-
cy in progress; intent and determined application, effort.

അധ്യക്ഷൻ, ന്റെ. s. 1. An overseer; a superintend-
ent. 2. one who has the chief power; a chief; a grandee.

അധ്യക്ഷം, &c. adj. 1. Visible, perceptible, present to
the senses. 2. superintending, presiding over.

അധ്യക്ഷം, ത്തിന്റെ. s. Superintendence.

അധ്യക്ഷത, യുടെ. s. Superintendenee, pre-eminence.

അധ്യാത്മം, &c. adj. Spiritual.

അധ്യാത്മജ്ഞാനം, ത്തിന്റെ. s. Spiritual knowledge.

അധ്യാപകൻ, ന്റെ. s. An instructor, a scribe; a
teacher of the Vedas or sacred books.

അധ്യാപനം, ത്തിന്റെ. s. Instruction, teaching the
sacred books. അധ്യാപനം ചെയ്യുന്നു. To instruct
in or teach the sacred books.

അധ്യായം, ത്തിന്റെ. s. 1. A chapter; a section or di-
vision of a book. 2. a lecture.

അധ്യായി, യുടെ. s. A student, a pupil.

അധ്യാരൂഢം, &c. adj. 1. Mounted on, riding upon. 2.
exceeding, very much.

അധ്യാരൊപം, ത്തിന്റെ. s. Imputation.

* The second letter of this, and the following words to which
and are annexed is generally written ദ്ധ in the Malayalim. The
Sanscrit mode of spelling is adopted here.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/32&oldid=176059" എന്ന താളിൽനിന്ന് ശേഖരിച്ചത്