Jump to content

താൾ:CiXIV31 qt.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാൎത്ത 274 ചാലെ

ചാരായം,ത്തിന്റെ. s. Arrack, spirituous liquor, dis-
tilled liquor.

ചാരി,യുടെ. s. A walker, a traveller. നടപ്പുകാരൻ.

ചാരിണീ,യുടെ. s. fem. A walker. നടപ്പുകാരി.

ചാരിത്രദൂഷണം,ത്തിന്റെ. s. Misconduct, ill-behavi-
our. മൎയ്യാദഭംഗം.

ചാരിത്രഭംഗം,ത്തിന്റെ. s. Misconduct, immorality.
ചാരിത്രദൂഷണം.

ചാരിത്രശീല,യുടെ. s. A well-behaved woman. മൎയ്യാ
ദക്കാരി.

ചാരിത്രശുദ്ധി,യുടെ. s. Impeachable conduct, upright
behaviour. ശുദ്ധമുള്ള ആചാരം.

ചാരിത്രം,ത്തിന്റെ. s. 1. A fixed institute, proper or pe-
culiar observance or practice, peculiarity of customs or
conduct. 2. good conduct. മൎയ്യാദ ആചാരം.

ചാരിയാവ,ിന്റെ. s. Fine woollen cloth.

ചാരു. adj. Beautiful, elegant, graceful, good. കാന്തിയു
ള്ള.

ചാരുത,യുടെ. s. Beauty, gracefulness, comeliness, ele-
gance. കാന്തി.

ചാരുത്വം,ത്തിന്റെ. s. See the preceding.

ചാരുന്നു,രി,വാൻ. v. n. 1. To lean, to incline, to rest
against or upon. 2. to trust, to rely upon, to depend. 3. to
be of one’s party, on one’s side, to be attached to a per-
son. 4. to shut, to close, as a door. v. a. 1. To shut, to
close, as a door. 2. to lay to another’s charge.

ചാരുപടി,യുടെ. s. A kind of couch fixed in the wall.

ചാരുഫല,യുടെ. s. A grape. മുന്തിരിങ്ങാ.

ചാരുമരം,ത്തിന്റെ. s. A prop, a support, a stay.

ചാരുമാനം,ത്തിന്റെ. s. 1. A prop, a support, a stay,
that which any one cleaves to or leans upon. 2. a slope,
declivity. 3. refuge, protection.

ചാരുശില,യുടെ. s. A jewel, a gem. രത്നം.

ചാരുശീലൻ,ന്റെ. s. A well inclined person, one
well disposed. ഗുണവാൻ.

ചാരുശീലം,ത്തിന്റെ. s. Good conduct.

ചാരുസ്മിതം,ത്തിന്റെ. s. A smile, smiling. പുഞ്ചി
രി.

ചാർ,രുടെ. s. A term of respect among the Nairs affix-
ed to their names.

ചാൎച്ച,യുടെ. s. Relationship, connexion, kindred.

ചാൎച്ചക്കാരൻ,ന്റെ. s. A relation, a relative, a con-
nexion, a kinsman.

ചാൎച്ചിവ്യം,ത്തിന്റെ. s. Perfuming the person, Smear-
ing it with sandal, &c. കുറിയിടുക.

ചാൎത്ത,ിന്റെ. s. 1. A writing a document. 2. a title

deed. 3. a catalogue, a list. 4. register. 5. clothing,
dressing, decorating, adorning (honorific.) 6. a white
mark on the forehead of animals. 7. joining, piecing.
a piece joined to another.

ചാൎത്തൽ,ലിന്റെ. s. 1. The act of writing, or execut-
ing a document. 2. dressing, &c. 3. joining, piecing. 4.
enrolment, register.

ചാൎത്തുന്നു,ൎത്തി,വാൻ. v.a . 1. To write. 2. to execute
a document or title deed. 3. to dress, to decorate, to a-
dorn (honorific.) 4. to write particulars, to give a list, &c.
5. to join, to piece. 6. to enrol, to register.

ചാൎത്തുപടി,യുടെ. s. A catalogue, a register.

ചാൎത്തുമുറി,യുടെ. s. A document, title deeds, writings
of land, &c.

ചാൎന്ന. adj. Akin, related to.

ചാൎന്നവൻ,ന്റെ. s. A relative, a kinsman.

ചാൎന്നുള്ളവൻ,ന്റെ. s. A relative, a kinsman.

ചാൎമ്മണം,ത്തിന്റെ. s. A multitude of hides, shields,
&c. പരിചകൂട്ടം.

ചാൎമ്മിണം,ത്തിന്റെ. s. A multitude of men armed
with shields. പരിചക്കാരുടെ കൂട്ടം.

ചാൎവ്വാകൻ,ന്റെ. s. A sophist, a philosopher; one
acquainted with the doctrines of the schools, a sceptic
in many matters of Hindu faith, and considered by the
orthodox as an atheist or materialist.

ചാൎവ്വാകം,ത്തിന്റെ. s. Scepticism, sophistry, in re-
ference to Hinduism. ചാൎവാകമതം.

ചാലനം,ത്തിന്റെ. s. A sieve, a strainer. ചല്ലട.

ചാലനീ,യുടെ. s. A sieve, a strainer. ചല്ലട.

ചാലവെ. adv. Well, properly, regularly, in good order.
നല്ലവണ്ണം.

ചാലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To rub, to bray. 2.
to grind fine, to mix well and fine, as medicine, paint,
chunam, &c.

ചാലിടുന്നു,ട്ടു,വാൻ. v. a. 1. To plough. 2. to make
a small water channel in fields.

ചാലിയത്തി,യുടെ. s. The wife of a weaver, a wo-
man of that class.

ചാലിയൻ,ന്റെ. s. A weaver.

ചാലിയപ്പരിച,യുടെ. s. A red shield.

ചാലിയപ്പരിഷ,യുടെ. s. The tribe of weavers.

ചാലിയം,ത്തിന്റെ. s. 1. Vermilion, cinnabar, the
red sulphuret of mercury. 2. the name of a place or port
near Calicut.

ചാലെ. adv. Well, properly, regularly, in good order.
നല്ലവണ്ണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/288&oldid=176315" എന്ന താളിൽനിന്ന് ശേഖരിച്ചത്