താൾ:CiXIV31 qt.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗല്ഗ 248 ഗള

ഗൎഭസ്രാവം, ത്തിന്റെ. s. Abortion, miscarriage. ഗ
ൎഭമലസൽ.

ഗൎഭാഗാരം, ത്തിന്റെ. s. An inner or private room, a
bed room, chamber, or closet. ഉള്ളറ.

ഗൎഭാധാനം, ത്തിന്റെ. s. A ceremony performed prior
to conception.

ഗൎഭാവഘാതിനീ, യുടെ. s. A cow, (or female) mis-
carrying from going unseasonably. ഗൎഭം അലസിയ
വൾ.

ഗൎഭാശയം, ത്തിന്റെ. s. The womb, the uterus, or
matrix. ഗൎഭപാത്രം.

ഗൎഭിണി, യുടെ. s. A pregnant woman.

ഗൎഭിണ്യാവെക്ഷണം, ത്തിന്റെ. s. Midwifery, at-
tendance and care of pregnant women. സൂതികൎമ്മം.

ഗൎഭൊപഘാതിനീ, യുടെ. s. A cow (or female) mis-
carrying from going unseasonably. ഗൎഭം അലസിയ
പശു.

ഗൎഭൊല്പാദം, ത്തിന്റെ. s. Conception.

ഗൎമ്മുത്ത, ിന്റെ. s. A kind of grass, reed, or corn. അ
രചിപ്പുല്ല.

ഗൎവ്വം, ത്തിന്റെ. s. Pride, arrogance, haughtiness,
presumption. ഗൎവ്വമടക്കുന്നു. To subdue another's
pride, to disgrace, to dishonour.

ഗൎവ്വാടൻ, ന്റെ. s. A watchman, a doorkeeper, a sort
of village constable, a head borough, or beadle. കാവൽ
ക്കാരൻ, ഗ്രാമപ്രമാണി.

ഗൎവ്വി, യുടെ. s. A proud or haughty person. അഹ
ങ്കാരി.

ഗൎവ്വിക്കുന്നു, ച്ചു, പ്പാൻ. v. n. To be proud, haughty,
arrogant, or insolent.

ഗൎവ്വിതം, &c. adj. Proud, haughty, arrogant. അഹങ്കാ
രമുള്ള.

ഗൎവ്വിഷ്ഠൻ, ന്റെ. s. A very proud, haughty or arro-
gant person. അഹമ്മതിക്കാരൻ.

ഗൎഹണം, ത്തിന്റെ. s. Censuring, censure, blame,
reproach. നിന്ദ.

ഗൎഹം, ത്തിന്റെ. s. Abuse, censure, reproach. നിന്ദ.

ഗൎഹിക്കുന്നു, ച്ചു, പ്പാൻ. v. a. To censure, abuse, re-
proach, despise, revile, contemn നിന്ദിക്കുന്നു.

ഗൎഹിതം. adj. Censured, blamed, reproached. നിന്ദിക്ക
പ്പെട്ട.

ഗൎഹ്യം, &c. adj. s. Low, vile, contemptible. നിന്ദ്യം.

ഗൎഹ്യവാദീ, യുടെ. s. One who speaks ill, vilely or in-
accurately. കൊഞ്ഞൻ.

ഗല്ഗദം, or ഗദ്ഗദം. adj. Speaking inarticulately from
joy or grief.

ഗല്ഗദവാണി, യുടെ. s. Low inarticulate expression
of joy or grief. ഇടൎച്ചവാക്ക.

ഗല്ല്ലം, ത്തിന്റെ. s. The cheek. കവിൾ.

ഗവയം, ത്തിന്റെ. s. A species of ox, the Gayal, er-
roneously classed by Hindu writers amongst the kinds
of deer. Bos gavœus. See As. R. Vol. 8. ആൎയ്യമാൻ.

ഗവരാജൻ, ന്റെ. s. A bull. കാള.

ഗവലൻ, ന്റെ. s. A wild buffalo. കാട്ടുപൊത്ത.

ഗവലം, ത്തിന്റെ. s. A buffalo's horn. കാട്ടുപൊത്തി
ന്റെ കൊമ്പ.

ഗവാക്ഷം, ത്തിന്റെ. s. An air hole, a loophole, a
round window, a bull's eye, &c. ചാലെകവാതിൽ.

ഗവാക്ഷീ, യുടെ. s. 1. A sort of cucumber, Cucumis
madraspatanus. ഒരു വക വെള്ളരി. 2. a plant bearing
a blue flower, called the shell flower, Clitorea ternatea,
another variety with a white flower. ശംഘുപുഷ്പം.

ഗവീശ്വരൻ, ന്റെ. s. Owner of kine. പശുക്കളുടെ
ഉടയവൻ.

ഗവെഡു, വിന്റെ. s. A kind of grain, Coix barbata.
ഒരുവക ധാന്യം.

ഗവെധു, വിന്റെ. s. A kind of grain, Coix barbata.

ഗവെഷണം, ത്തിന്റെ. s. Research, inquiry after
anything (physical or philosophical.) അന്വെഷണം.
ഗവെഷണം ചെയ്യുന്നു. To seek, search, or look
for. അന്വെഷണം ചെയ്യുന്നു.

ഗവെഷണ, യുടെ. s. See the preceding.

ഗവെഷിതം. &c. adj. Sought, inquired for. അന്വെ
ഷിക്കപ്പെട്ടത.

ഗവ്യം, adj. Of or belonging to a cow. s. Butter, milk
&c. വെണ്ണ, പാൽ ഇത്യാദി.

ഗവ്യ, യുറ്റെ. s. 1. A multitude of cows. പശുക്കൂട്ടം.
2. a measure of two Cos.

ഗവ്യൂതി, യുടെ. s. A measure, or distance, of two Cos, a
league measured by 2000 fathoms. രണ്ട നാഴിക ദൂരം.

ഗഹനം, ത്തിന്റെ. s. A forest, a wood, a thicket.
കാട. adj. Impervious, impenetrable. പ്രവെശിപ്പാൻ
കഴിയാത്ത.

ഗഹ്വരം, ത്തിന്റെ. s. 1. A cave, a grotto ഗുഹ. 2.
a forest, a thicket, a wood. കാട. 3. an arbour, a bower.
വള്ളിക്കുടിൽ. 4. pride. ഗൎവ്വം.

ഗഹ്വരീ, യുടെ. s. 1. A cave, a cavern, a grotto, a recess
in a rock, or mountain. ഗുഹ. 2. the earth. ഭൂമി.

ഗളകംബളം, ത്തിന്റെ. s. The dewlap of a bull. താട.

ഗളഗണ്ഡം, ത്തിന്റെ. s. Inflamation, enlargement
of the glands of the neck. കണ്ഠമാല.

ഗളഗ്രഹം, ത്തിന്റെ. s. A sauce of fish ground up

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/262&oldid=176289" എന്ന താളിൽനിന്ന് ശേഖരിച്ചത്