താൾ:CiXIV31 qt.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂല 216 കൂസ

കൂൎക്കം വലിക്കുന്നു. To snore.

കൂൎക്കുന്നു, ൎത്തു, പ്പാൻ. v. n. To be sharp, to be or be-
come pointed.

കൂൎച്ചൻപല്ല, ിന്റെ. s. A long tooth, an eye tooth.

കൂൎച്ചം, ത്തിന്റെ. s. 1. Sharpness, pointedness. 2. acute-
ness. 3. a bunch of Cusa grass. 4. the juncture of the
thumb with the other part of the hand. adj. 1. Sharp,
pointed. 2. acute.

കൂൎച്ചം, ത്തിന്റെ. s. 1. The upper part of the nose, the
space between the eye brows. 2. the beard. 3. a tassel.

കൂൎച്ചശിരസ, ിന്റെ. s. The heel. നരിയാണി.

കൂൎച്ചശീൎഷം, ത്തിന്റെ. s. A drug, commonly, Jivaca, one
of the eight principal medicaments. തിരുനാമപ്പാല.

കൂൎച്ചിക, യുടെ. s. 1. Inspissated milk. തൈർ, മൊർ.
2. a painting brush or pencil. തൂലിക. 3. a key. താ
ക്കൊൽ. 4. a needle. സൂചി.

കൂൎത്ത. adj. Sharp, pointed, acute.

കൂൎത്തിരിക്കുന്നു, ന്നു, പ്പാൻ. v. n. To be peaked or
pointed, to be acute, or sharp.

കൂൎത്തുമൂൎത്ത, adj. Very sharp, very acute.

കൂൎദ്ദനം, ത്തിന്റെ. s. Play, sport, pastime. കളി.

കൂൎപ്പ, ിന്റെ. s. 1. Sharpness, acuteness. 2. keenness.
3. the sharp point of a thing.

കൂൎപ്പം, ത്തിന്റെ. s. See the preceding.

കൂൎപ്പരം, ത്തിന്റെ. s. 1. The elbow. മുഴങ്കൈ. 2. the
knee. മുഴങ്കാൽ.

കൂൎപ്പാസകം, ത്തിന്റെ. s. A bodice, a jacket with
short sleeves worn next the body by women especially.
കുപ്പായം.

കൂൎപ്പാസം, ത്തിന്റെ. s. 1. A soldier's jacket. 2. a
jacket. കുപ്പായം.

കൂൎപ്പിക്കുന്നു. ച്ചു, പ്പാൻ. v. a. To point, to make sharp,
to sharpen.

കൂൎമ്മ, യുടെ. s. 1. Sharpness. 2. acuteness. 3. fineness.

കൂൎമ്മത, യുടെ. s. 1. A point. 2. sharpness. 3. acuteness.

കൂൎമ്മബുദ്ധി, യുടെ. s. Acute intellect, wit.

കൂൎമ്മം, ത്തിന്റെ. s. 1. A tortoise, a turtle. ആമ. 2.
one of VISHNU's incarnations. 3. one of the 18 Pu-
ranas or historical books of the Hindus. 4. one of the 10
winds in the human body.

കൂൎമ്മി, യുടെ. s. A female tortoise. ആമപ്പെട.

കൂൎവാഴ്ച, യുടെ. s. Dignity, rank.

കൂലകം, ത്തിന്റെ. s. See കുലം, 1st and 2nd meanings.
3. a plant. നാകദന്തി.

കൂലഭൂ, വിന്റെ. s. The dry land, the land upon the
bank or shore. സമുദ്രതീരം.

കൂലം, ത്തിന്റെ. 1. A bank, or shore. തീരം. 2. a
heap, a mound. കുന്ന. 3. a pool, or pond. പൊയ്ക.

കൂലങ്കഷം, ത്തിന്റെ. s. The sea. സമുദ്രം.

കൂലഹണ്ഡകം, ത്തിന്റെ. s. A whirl-pool, an eddy.
നീൎച്ചുഴി.

കൂലി, യുടെ. s. 1. Daily hire, or wages: Cooly. 2. daily
labour. 3. a labourer. 4. hire of any thing. 5. reward.
കൂലിക്കുവാങ്ങുന്നു. To hire.

കൂലിക്കാരൻ, ന്റെ. s. A day labourer, a Cooly, a
journeyman.

കൂലിച്ചം, ത്തിന്റെ. s. Favourable or privileged rent
of land granted to persons liable to be called out for oc-
casional work on service. വിരുത്തി.

കൂലിച്ചെവകൻ, ന്റെ. s. An hireling, a labourer.

കൂലിച്ചെവകം, ത്തിന്റെ. s. See കൂലിച്ചം.

കൂലിപ്പണി, യുടെ. s. Journey-work, work performed
for hire.

കൂലിവെല, യുടെ. s. Daily labour.

കൂലിവെലക്കാരൻ, ന്റെ. s. A day labourer, one who
works for hire, an hireling.

കൂവ, യുടെ. s. 1. The arrow-root plant, Curcuma an-
gustifolia or amomum. 2. an interjection of calling.

കൂവനൂറ, ിന്റെ. s. Arrow-root powder, or the flower
of the Curcuma angustifolia.

കൂവപ്പൊടി, യുടെ. s. Arrow-root powder. See the
preceding.

കൂവരൻ, ന്റെ. s. A hump-backed man. കൂനൻ.

കൂവരം, ത്തിന്റെ. s. The pole of a carriage or wood
to which the yoke is fixed. നുകം കെട്ടുന്ന തണ്ട.
adj. Beautiful, agreeable, pleasing. കാന്തിയുള്ള.

കൂവളക്കുടക്ക, യുടെ. s. A vessel made of the shell of the
fruit of the prickly Cratæva.

കൂവളം, ത്തിന്റെ. s. A tree, the prickly Cratæva, Cra
tæva marmelos.

കൂവിട, ിന്റെ. s. A call, a measure of distance about
1000 yards, a nariga.

കൂവീച്ച, യുടെ. s. 1. A small insect. 2. an eve-fly.

കൂശുന്നു, ശി, വാൻ. v. n. 1. To be shy, daunted, shame-
faced, to be bashful. 2. to be fearful, timid.

കൂഷ്മം, ത്തിന്റെ. s. A kind of pumpkin gourd. കുമ്പ
ളം.

കൂഷ്മാണ്ഡകം, ത്തിന്റെ. s. See the following.

കൂഷ്മാണ്ഡം, ത്തിന്റെ. s. A pumpkin, or gourd, Cu-
curbita hispida. കുമ്പളം.

കൂസൽ, ലിന്റെ. s. 1. Shame-facedness, shame, mo-
desty, shyness. 2. timidity, fearfulness.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/230&oldid=176257" എന്ന താളിൽനിന്ന് ശേഖരിച്ചത്