താൾ:CiXIV31 qt.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ച 8 അച്ഛി

അങ്ങുന്നെ. pron. You (honorific,) answering to the
word Sir, in English.

അങ്ങെ. pron. Your (honorific.)

അങ്ങെക്ക. pron. To you (honorific.)

അങ്ങെക്കൂറ്റ. ിന്റെ. s. 1. The next house, the opposite
house, the neighbourhood. 2. the opposite party.

അങ്ങെത, adj. Other, next.

അങ്ങെപ്പുറം. s. The other, or opposite side, or part.

അങ്ങെഭാഗം. s. The other or opposite side.

അങ്ങൊട്ട. adv. Thither, to that place. അങ്ങൊട്ടും
ഇങ്ങൊട്ടും, Hither and thither, to and fro.

അങ്ങൊട്ടെക്ക. adv. Thitherward, towards that place.

അങ്ങൊൻ, ന്റെ
അങ്ങൊര, രുടെ. pron. He.

അചഞ്ചലം, ത്തിന്റെ. s. Firmness, stability, steadi-
ness. Adj. Immoveable, unshaken, firm, steady, stable.

അചപലം, ത്തിന്റെ. s. Steadiness, certainty. അ
ചപലം, &c. adj. Steady, stable, not fickle.

അചരം, &c. adj. Inanimate, insensible. ചരാചരങ്ങൾ.
Animate and inanimate things.

അചല, യുടെ. s. The earth.

അചലം, ത്തിന്റെ. s. A mountain. Adj. Fixed, im-
moveable.

അചാഞ്ചല്യം, ത്തിന്റെ. s. Immoveableness, immove-
ability, stability, firmness.

അചാതുൎയ്യം, ത്തിന്റെ. s. Want of eloquence, inelo-
quence.

അചാപല്യം, ത്തിന്റെ. s. Steadiness, stability, desti-
tute of fickleness.

അചിന്ത്യം, &c. adj. Incomprehensible; beyond inquiry;
surpassing imagination.

അചിരം, &c. adj. Temporary, lasting only for a short
time.

അചിരദ്യുതി, യുടെ. s. Lightning.

അചിരരൊചിസ്സ, ിന്റെ. s. Lightning.

അചിരാൽ. ind. Without delay.

അചിരാഭ, യുടെ. s. Lightning.

അചെതനൻ, ന്റെ. s. One who is stupid, insensible,
or slothful; a blockhead.

അചൈതനം. &c. adj. Inanimate, stupid, insensible,
inactive, indolent.

അചൈതന്യം, ത്തിന്റെ. s. Stupidity, insensibility;
inactivity; indolence.

അച്ച, ിന്റെ. s. A vowel.

അച്ച, ിന്റെ. s. 1. An axle-tree. 2. a weaver's reed or stay.

അച്ച, ിന്റെ. s. 1. A printing type, a printing press.

2. a mould; a form; a pattern. 3. a snail.

അച്ചടക്കം, ത്തിന്റെ. s. Awe, reverence.

അച്ചടി, യുടെ. s. 1. Printing. 2. a print. അച്ചടി അ
ക്ഷരം, A printing type.

അച്ചടിക്കാരൻ, ന്റെ. s. A printer, a coiner.

അച്ചടിക്കുന്നു, ച്ചു, പ്പാൻ. v. a. To print, to stamp, to
coin.

അച്ചടിപ്പ, ിന്റെ. s. Printing, stamping.

അച്ചടിപ്പുര, യുടെ. s. A printing office.

അച്ചടിപ്പുസ്തകം, ത്തിന്റെ. s. A printed book.

അച്ചടിയന്ത്രം, ത്തിന്റെ. s. A printing machine, or press.

അച്ചടിഒല, യുടെ. s. A stamp olla.

അച്ചടിശ്ശീല, യുടെ. s. Chintz; printed cloth.

അച്ചട്ട. ind. Certainty.

അച്ചം, ത്തിന്റെ. s. Fear; awe.

അച്ചാരം, ത്തിന്റെ. s. An earnest; earnest money,
money given to make a bargain firm. അച്ചാരംകൊ
ടുക്കുന്നു, To pay the earnest money.

അച്ചി, യുടെ. s. A Naiyar woman.

അച്ചി, യുടെ. s. ACHEEN, a town and kingdom on the
coast of SUMATRA. അച്ചിക്കുതിര, An Acheen poney.

അച്ചിക്കുറുപ്പ, ിന്റെ. s. The superintendent of the
female servants in a palace.

അച്ചിങ്ങാ, യുടെ. s. Pod of beans.

അച്ചിമട്ടം, ത്തിന്റെ. s. An Acheen poney.

അച്ചിരി, യുടെ. s. The smile of one that is ashamed,
or bashful. അച്ചിരിപൂണുന്നു. To smile.

അച്ചുകുത്ത, ിന്റെ. s. Type-cutting; stamping, a stamp.
അച്ചുകുത്തുകാരൻ, A type cutter; one who stamps.
അച്ചുകുത്തുന്നു, To cut types; to stamp any thing.
അച്ചുവാൎക്കുന്നു, To cast types. അച്ചുവാൎപ്പ, Cast-
ing-types.

അച്ചൊ. interj. Ah, oh!

അച്യുതൻ, ന്റെ. s. A name of VISHNÚ.

അച്യുതാഗ്രജൻ, ന്റെ. s. A name of BALARÁMA, the
elder brother of CRISTNÁ.

അച്ഛൻ, ന്റെ. s. 1. Father. 2. an uncle.

അച്ഛൻ, ന്റെ. s. One who is holy, venerable, respec-
table.

അച്ഛം, &c. adj. Pure, clean; clear, transparent, limpid;
real. അച്ഛജലം. Pure water.

അച്ഛഭല്ലം, ത്തിന്റെ. s. A bear.

അച്ഛിദ്രം, &c. adj. Destitute of holes, without defect
or flaw.

അച്ഛിന്നം, &c. adj. 1. Uncut, undivided. 2. unchang-
able.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/22&oldid=176049" എന്ന താളിൽനിന്ന് ശേഖരിച്ചത്