താൾ:CiXIV31 qt.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുണ്ഡം 197 കുതി

കുണുക്ക, ിന്റെ. s. An ear-ring.

കുണുക്കുന്നു, ക്കി, വാൻ. v. a. To wag, to shake, as the
head.

കുണുങ്ങുന്നു, ങ്ങി, വാൻ. v. n. To shake or be shaken,
to wag.

കുണ്ട, ിന്റെ. s. Deepness, depth.

കുണ്ട, യുടെ. s. 1. A fish basket. 2. a stack of straw.
3. a dirty, filthy woman. 4. a maid servant.

കുണ്ട്ഠക്കം മണ്ടക്കം നടക്കുന്നു. To trudge along, to
walk laboriously.

കുണ്ടണി, യുടെ. s. Backbiting, tale-bearing. കുണ്ട
ണി കൂട്ടുന്നു, കുണ്ടണി പറയുന്നു . To backbite, to
tell tales.

കുണ്ടണിക്കാരൻ, ന്റെ. s. A backbiter, a tale-bearer.

കുണ്ടൻ. adj. Deep.

കുണ്ടപ്പുല്ല, ിന്റെ s. A fragrant grass, Choloris barbata.

കുണ്ടപ്രവൃത്തി, യുടെ. s. Service, slavery.

കുണ്ടളപ്പാല, യുടെ. s. A plant.

കുണ്ടളപ്പുഴു, വിന്റെ. s. A worm, a grub.

കുണ്ടാമണ്ടി, യുടെ. s. See കുണ്ടണി.

കുണ്ടി, യുടെ. s. 1. The lack-side, the posteriors. 2. a
small vessel. 3. the part of the stem of sugar-cane be-
tween the knots. 4, the fruit of the Cashu tree, without
the nut.

കുണ്ടിലവം, ത്തിന്റെ. s. A species of silk cotton tree.

കുണ്ഠത, യുടെ. s. 1. Sorrow. affliction, grief, disquie-
tude. 2. dejection of spirits. 3. indolence, laziness, slow-
ness. 4. stupidity, foolishness, folly.

കുണ്ഠത്വം, ത്തിന്റെ. s. See the preceding.

കുണ്ഠൻ, ന്റെ. s. 1. An indolent, lazy, slow person. മടി
യൻ. 2. one who is stupid, foolish, a fool. ഭൊഷൻ.

കുണ്ഠഭാവം, ത്തിന്റെ. s. Dejection of spirits, sorrow-
fulness.

കുണ്ഠം. adj. 1. BIunt. മൂൎച്ചയില്ലാത്ത. 2. dejected, afflict-
ed. ഇടിവുള്ള 3. indolent, lazy, slow. മടിയുള്ള.

കുണ്ഠിതപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be sorrowful, to
be grieved, to be disquieted in mind. 2. to be dejected.

കുണ്ഠിതം, ത്തിന്റെ. s. Sorrow, grief, dejection.

കുണ്ഠെതരം, ത്തിന്റെ. s. 1. Animation, good spirits.
ഉണൎച്ച. 2. activity, diligence. ഉത്സാഹം. 3. wisdom,
intelligence.

കുണ്ഡൻ, ന്റെ. s. A son of an adulteress. ഭൎത്താവി
രിക്കുമ്പോൾ വ്യഭിചാരത്തിൽ ഉണ്ടായ പുത്രൻ.

കുണ്ഡം, ത്തിന്റെ. s. 1. A deep hole, a pit. കുഴി. 2.
a hole in the ground for receiving and preserving conse-
crated fire. 3. a furnace. 4. a pot, a pitcher, കുടം. 5. a

pool, a tank. പൊയ്ക.

കുണ്ഡലം, ത്തിന്റെ. s. 1. An ear-ring, an ornament
for the ear. കൎണ്ണാഭരണം. 2. a circle. 3, a period or
stop in ola writing.

കുണ്ഡലിനീ, യുടെ. s. A woman who has an ear-ring.
കുണ്ഡലമുള്ളവൾ.

കുണ്ഡലീ, യുടെ. s. 1. A serpent. പാമ്പ. 2. mountain
ebony, Bauhinia variegata, &c. കാക്കപ്പനിച്ചം.

കുണ്ഡലീശ്വരൻ, ന്റെ. s. A name of Ananta king of
serpents. അനന്തൻ.

കുണ്ഡീ, യുടെ. s. A pitcher or waterpot of metel. കി
ണ്ടി, ജലപാത്രം.

കുത, യുടെ. s. A nick or notch cut in any thing. കു
തെക്കുന്നു. To make a nick or notch, &c.

കുതപൻ, ന്റെ. s. A sister's son. പെങ്ങളുടെ മകൻ.

കുതപം, ിന്റെ. s. The eighth hour or portion of
the day; about noon; considered an eligible time for the
performance of sacrifices to the manes according to the
Hindus. പകലിന്റെ എട്ടാമംശം.

കുതപ്പ, ിന്റെ. s. See കുത.

കൂതം, ത്തിന്റെ. s. See 1st meaning of കുതിപ്പ.

കുതഃ. ind. 1. Where, whence, from what place. എവിടെ,
എവിടെനിന്ന. 2. how, in what way. എങ്ങിനെ.

കുതറൽ, ലിന്റെ. s. The act of shaking off.

കുതറുന്നു, റി, വാൻ. v. n. To shake off, to rid one's self of.

കുതി, യുടെ. s. 1. The heel. 2. a leap, a jump.

കുതികാൽ, ലിന്റെ. s. The heel.

കുതികാൽവെട്ടി, യുട. s. An unfaithful person, a de-
ceiver. കുതികാൽവെട്ടുന്നു. 1. To deceive. 2. to cut
the heels of a person who has been hanged.

കുതിക്കുന്നു, ച്ചു, പ്പാൻ. v. n. To jump, to leap ; to
spring or skin. 2. to boil or bubble up. 3. to leap for joy,
to be lifted up with pride. കുതിച്ചുചാടുന്നു. To leap
to a distance. കുതിച്ച ഒടുന്നു. To run quick. കുതി
ച്ച നടക്കുന്നു. To walk quick.

കുതിഞരമ്പ, ിന്റെ. s. The tendon of the heel.

കുതിപ്പ, ിന്റെ. s. 1. The act of jumping, leaping ; a
jump, a leap. 2. the act of boiling or bubbling up.

കുതിര, യുടെ. s. A horse.

കുതിരകെട്ട, ിന്റെ. s. Making figures of a horse of bam-
boo, straw, &c.

കുതിരക്കാരൻ, ന്റെ. s. 1. A horse-keeper, a groom.
2. a cavalry soldier, a trooper.

കുതിരക്കാണം, ത്തിന്റെ. s. Horse-gram.

കുതിരക്കാൽ, ലിന്റെ. s. A chess-man, the horse's
leg.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/211&oldid=176238" എന്ന താളിൽനിന്ന് ശേഖരിച്ചത്