താൾ:CiXIV31 qt.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കറ്റ 172 കാക

കറുക, യുടെ. s. Linear bent grass, Agrostis Linearis.

കറുകറെ. adj. Very black, or dark. adv. Fiercely, in-
tensely.

കറുക്കനെ. adj. Very black or dark.

കറുക്കൻവെള്ളി, യുടെ. s. An inferior kind of silver.

കറുക്കുന്നു, ത്തു, പ്പാൻ. v. n. To grow or turn black.

കറുത്ത. adj. Black, dark.

കറുത്ത അമൽപൊരി, യുടെ. s. The name of a shrub.

കറുത്തചാര, യുടെ. s. A kind of paddy sown on wet
land.

കറുത്തതിന, യുടെ. s. A kind of Pannick, Panicum
miliaceum.

കറുത്തീയം, ത്തിന്റെ. s. Black lead, common lead.

കറുത്തുപ്പ, ിന്റെ. s. Black or dirty salt, country-salt.

കറുന്നനെ. adj. Black, dark.

കറുപ്പ, ിന്റെ. s. 1. Opium. 2. black (color;) blackness.

കറുപ്പൻ, ന്റെ. s. 1. See കറുമ്പൻ. 2. a demon, imp.

കറുപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To make black, to
black, to blacken.

കറുപ്പുമാൽ, ലിന്റെ. s. A piece of black cloth to
cover the head with, a dark coloured head cloth.

കറുമുറെ. adv. Fiercely, violently.

കറുമ്പൻ, ന്റെ. s. 1. A black man, one who is very dark
or has a dark complexion. 2. any black male animal.

കറുമ്പി, യുടെ. s. 1. A black woman, a woman who is
very dark, or has a dark complexion. 2. a black female
animal.

കറുമ്പുന്നു, മ്പി, വാൻ. v. a. To eat, as cows, &c. with
the low teeth.

കറുവാ, യുടെ. s. 1. The cinnamon tree. Laurus cinna-
momum. (Lin.) Laurus Cassia or Laurus Malabaricum.
(Ainsl.) 2. cassia.

കറുവാത്തൈലം, ത്തിന്റെ. s. Cinnamon oil.

കറുവാത്തൊലി, യുടെ. s. Cinnamon.

കറുവാപ്പട്ട, യുടെ. s. Cinnamon bark.

കറ്റ, യുടെ. s. 1. A sheaf of corn. 2. a bundle of grass,
or straw. കറ്റകെട്ടുന്നു. To bind sheaves.

കറ്റൻപുലി, യുടെ. s. A small leopard.

കറ്റക്കളം, ത്തിന്റെ. s. A floor or spot of ground
where sheaves are placed after reaping.

കറ്റടവ, ിന്റെ. s. Treachery, deceit.

കറ്റരി, യുടെ. s. Rice not sufficiently boiled.

കറ്റവാർകുഴലി, യുടെ. s. A woman with long hair,
a beautiful woman.

കറ്റവാർകുഴൽ, കറ്റക്കുഴൽ, ലിന്റെ. s. A handful
of hair, long hair.

കറ്റാണി, യുടെ. s. 1. A piece of wood fastened in the
bottom of a mortar. 2. a wedge.

കറ്റാർവാഴ, യുടെ. s. See കറ്റുവാഴ.

കറ്റുകിടാവ, ിന്റെ. s. A calf.

കറ്റുകൂലി, യുടെ. s. 1. The hire of ploughing. 2. hire
or remuneration given to a person bringing up calves.

കറ്റുനട, യുടെ . s. Deceit, treachery.

കറ്റുവാണിഭം, ത്തിന്റെ. s. Dealing or trading in
young bullocks.

കറ്റുവാഴ, യുടെ. s. The sea-side or small aloe. Aloe
perfoliata or littoralis.

കറ്റുവിദ്യ, യുടെ. s. 1. Deceit, treachery. 2. learning.


കാ

കാ. A syllabic letter.

കാകചിഞ്ച, യുടെ. s. The shrub which yields the red
and black berry, used in India as Jeweller's weights;
Arbus precatorius. കുന്നി.

കാകണ്ടം, ത്തിന്റെ. s. See കാവടി.

കാകതിന്ദുകം, ത്തിന്റെ. s. A kind of Ebony, Dios-
peros tomentosa (Rox.) കാക്കപനിച്ചം.

കാകനാസിക, യുടെ. s. A plant, Leea hirta. (Rox.)
മെന്തൊന്നി.

കാകൻ, ന്റെ. s. A crow. കാക്ക.

കാകനീ, യുടെ. s. 1. A quarter of any weight or mea-
sure. നാലിൽ ഒന്ന. 2. a small red seed used as a
weight. മഞ്ചാടി. 3. a cowri or small shell used as a
coin. കവടി.

കാകപൎണ്ണി, യുടെ. s. A plant, according to some a kind
of wild bean. കാട്ടുപയറ.

കാകപക്ഷം, ത്തിന്റെ. s. The side locks of the head
of hair; three or five on each side left when the head is
first shaved, and which may be allowed to remain, espe-
cially in persons of the military class. ക്ഷത്രിയബാ
ലകന്റെ കുടുമ.

കാകപീലുകം, ത്തിന്റെ. s. A kind of Ebony. See
കാകതിന്ദുകം.

കാകഭീരു, വിന്റെ. s. An owl. മൂങ്ങ.

കാകമാചീ, യുടെ. s. An esculent vegetable, commonly
Gurcamai Solanum Indicum. കരിന്തകാളി.

കാകമുല്ഗ, യുടെ. s. A plant, commonly Mugani, accord-
ing to some a kind of wild bean. കാട്ടുപയറ.

കാകം, ത്തിന്റെ. s. An assemblage or multitude of
crows. കാക്കകൂട്ടം.

കാകരുകം, ത്തിന്റെ. s. 1. Fraud, deceit, വഞ്ചന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/186&oldid=176213" എന്ന താളിൽനിന്ന് ശേഖരിച്ചത്