താൾ:CiXIV31 qt.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കസ 167 കള

കഷായക്കല്ല, ിന്റെ. s. Red stone used in dyeing. കാ
വി.

കഷായം, ത്തിന്റെ. s. 1. An astringent taste or flavor.
ചവൎപ്പ. 2. a decoction, infusion, extract. കഷായം
വെക്കുന്നു. To prepare a decoction. 3. exudation from
a tree, &c. വൃക്ഷാദികളുടെ പശ. 4. brown (the color)
composed of red and yellow.

കഷി. adj. Injurious, mischievous. അനൎത്ഥമുള്ള.

കഷ്ടകൎമ്മം, ത്തിന്റെ. s. An evil deed.

കഷ്ടകാരകം, ത്തിന്റെ. s. The world. ലൊകം.

കഷ്ടകാലം, ത്തിന്റെ. s. 1. Misfortune, adverse for-
tune. 2. an unfortunate time, a troublesome time.

കഷ്ടചെഷ്ടിതം, ത്തിന്റെ. s. An evil deed.

കഷ്ടത, യുടെ. s. 1. Bodily pain, uneasiness, or suffer-
ing. 2. affliction, grief, trouble. 3. labour, fatigue. 4.
hardship, difficulty. 5. calamity, vexation, misery, sor-
row. 6. danger.

കഷ്ടപ്പാട, ിന്റെ. s. See കഷ്ടം.

കഷ്ടപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To afflict, to
grieve, to trouble. 2. to inflict bodily pain.

കഷ്ടപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be afflicted, to
suffer; to suffer pain. 2. to labour, to endure fatigue, to
toil hard.

കഷ്ടവാക്ക, ിന്റെ. s. Vexatious language.

കഷ്ടം. interj. Alas, ah ! expressive of horror. കഷ്ടം വെ
ക്കുന്നു, To lay the fore finger upon the nose, in ex-
pression of surprise, sorrow, &c.

കഷ്ടം, ത്തിന്റെ. s. 1. Bodily pain or suffering. 2. la-
bour, fatigue. 3. hardship, difficulty. 4. trouble, affliction,
calamity, vexation, sorrow. 5. danger. adj. 1. Painful.
2. laborious. 3. hard, difficult. 4. afflicting, vexatious.
5. dangerous.

കഷ്ടാനുഭവം, ത്തിന്റെ. s. Suffering bodily pain, &c.

കഷ്ടിക്കുന്നു, ച്ചു, പ്പാൻ. v. n. To be scanty, to be spar-
ing; to be limited, to be straitened, to be parsimonious.

കഷ്ടിച്ച. adv. Scantily, scarcely.

കഷ്ടിപിഷ്ടി. adv. Scantily, sparingly.

കഷ്ടിപ്പ, ിന്റെ. s. 1. Scantiness, sparingness. 2. par-
simony.

കഷ്യം, ത്തിന്റെ. s. A piece, a bit, a slice.

കസം, ത്തിന്റെ. A touch-stone. ഉരകല്ല.

കസവ, ിന്റെ. s. Gold or silver thread.

കസവുകര, യുടെ. s. A stripe or border in cloth made
of silver or gold thread.

കസവുകുറി, യുടെ. s. A mark or stripe in the end of
cloth of gold or silver thread.

കസ്തൂരിക, യുടെ. s. Musk.

കസ്തൂരിമഞ്ഞൾ, ളിന്റെ. s. The turmeric coloured
Zedoary, Curcuma Zedoaria. (Rox.)

കസ്തൂരിമൃഗം, ത്തിന്റെ. s. A musk cat, a civet cat.

കസ്തൂരീ, യുടെ. s. Musk, the animal perfume so called.

കഹ്വം, ത്തിന്റെ. s. A crane. കൊക്ക.

കള, യുടെ. s. Tares, weed. കളപറിക്കുന്നു. To weed,
to pluck tares.

കളകണ്ഠം, ത്തിന്റെ. s. A bird, the Indian Cuckoo.
കുയിൽ.

കളകം, ത്തിന്റെ. s. A kind of ebony, Diosperos to-
mentosa. (Rox.) കാക്കപ്പനച്ചി.

കളകളം, ത്തിന്റെ. s. 1. A confused noise, the mur-
muring or buzz of a crowd. മുഴക്കം. 2. the humming
noise of bees. 3. the chirping of birds. 4. tinkling noise
of ornaments.

കളങ്കം, ത്തിന്റെ. s. 1. A spot, stain or blemish. കറ.
2. a sign, token, mark. അടയാളം. 3. fault. കുറ്റം.
4. black. കറുപ്പ. 5. deceit. ചതിവ.

കളങ്കീ, യുടെ. s. 1. One that is stained, faulty, deceitful.
കപടൻ. 2. the moon, from its being spotted. ചന്ദ്രൻ.

കളഞ്ജം, ത്തിന്റെ. s. An animal struclk with a poison-
ed weapon. അമ്പുകൊണ്ട മൃഗം.

കളത്രം, ത്തിന്റെ. s. 1. A wife. ഭാൎയ്യ. 2. the hip and
loins. കടിപ്രദെശം.

കളധൗതം, ത്തിന്റെ. s. 1. Silver. വെള്ളി. 3. gold.
സ്വൎണ്ണം. 3. a low and pleasing tone. മധുരധ്വനി.
adj. White.

കളധ്വനി, യുടെ. s. 1. The turtle dove. പ്രാവ. 2.
the Cocila or Indian cuckoo. കുയിൽ. 3. a sweet tone,
or sound. മധുരധ്വനി.

കളപിങ്കം, ത്തിന്റെ. s. A kind of small sparrow. ഊ
ൎക്കുരികിൽ.

കളപ്പറ, യുടെ. A measure used to measure grain on
the threshing floor.

കളപ്പാട, ിന്റെ. s. A barn.

കളിപ്പിച്ച, യുടെ. s. Alms given from the threshing
floor.

കളപ്പുര, യുടെ. s. A barn.

കളഭക്കൂട്ട, ിന്റെ. s. A mixture of perfumes, perfumed
or odoriferous ointment.

കളഭം, ത്തിന്റെ. s. 1. A young elephant. ആനക്കി
ടാവ. 2. an ointment of perfume, scented ointment. സു
ഗന്ധകൂട്ട.

കളമം, ത്തിന്റെ. s. A kind of white rice. വെളുത്ത
ചമ്പാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/181&oldid=176208" എന്ന താളിൽനിന്ന് ശേഖരിച്ചത്