താൾ:CiXIV31 qt.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കംസ 152 കയ്യ

കമ്പളിക്കെട്ട, ിന്റെ. s. A traveller's bundle.

കമ്പിളിപ്പുഴു, വിന്റെ. s. 1. An insect, or moth. 2. a
kind of caterpillar.

കമ്പളിമാറാപ്പ, ിന്റെ. s. A traveller's bundle.

കമ്പിളിയാട, ിന്റെ. s. A fleecy sheep.

കമ്പൊളം, ത്തിന്റെ. s. A street, a market place, a
bazar.

കമ്പ്രം. adj. Shaking, trembling. ഇളക്കം.

കംബളം, ത്തിന്റെ. s. A blanket, often termed Cam-
bly by Europeans in India. An Indian blanket is ge-
nerally of a dark colour. കമ്പിളി.

കംബി, യുടെ. s. 1. A metal ladle or spoon. തവി. 2. a
shoot, a branch or joint of a bamboo. മുളയുടെ കമ്പ.

കംബു, വിന്റെ. s. 1. A conch, or shell. ശംഖ. 2. a
bracelet, a ring. ശംഖുവള. 3. a circle.

കംബുഗ്രിവ, യുടെ. s. A neck marked with three lines
like a shell, and considered to be indicative of exalted
fortune. വലിത്രയമുള്ള കഴുത്ത.

കംബൂ, വിന്റെ. s. A bracelet. കൈവള.

കമ്മട്ടി, യുടെ. s. 1. The name of a tree which grows on the
side of the back water. 2. the angular leaved physic nut.
കടലാവണക്ക.

കമ്മട്ടിവള്ളി, യുടെ. s. A plant, Echites costata. (Willd.)

കമ്മാട്ടി, യുടെ. s. The wife of an artizan.

കമ്മാളൻ, ന്റെ. s. A person of the Cammála caste, an
artizan.

കമ്മാളർ, രുടെ. s. plu. Artificers: they are generally
divided into five different tribes of artificers, viz. the gold-
smiths, the braziers, carpenters, blacksmiths and stone-
cutters or masons.

കമ്മിട്ടക്കാരൻ, ന്റെ. s. A coiner.

കമ്മിട്ടപ്പുര, യുടെ. s. A mint, a place where money is
coined.

കമ്മിട്ടവിചാരിപ്പുകാരൻ, ന്റെ. s. A mint-master,
one who superintends the coinage of money.

കമ്മിട്ടം, ത്തിന്റെ. s. Coiming money, coinage, the art
or practice of coining.

കമ്മിട്ടം അടി, യുടെ. s. Coinage. കമ്മിട്ടം അടിക്കു
ന്നു; To coin ; to mint, to stamp money.

കമ്രൻ, ന്റെ. s. One who is lustful, cupidinous, കാമ
ശീലൻ.

കമ്രം, &c. adj. 1. Desirous, cupidinous. മദനാൎത്ഥിയുള്ള.
2. red. 3. beautiful, handsome. ഭംഗിയുള്ള.

കംശം, ത്തിന്റെ. s. A goblet, a drinking vessel. പാ
നപാത്രം.

കംസക്കാരൻ, ന്റെ. s. A. brazier. കന്നാൻ.

കംസൻ, ന്റെ. s. A proper name, CAMSA, the uncle
and enemy of CRISHNA by whom he is said to have been
slain.

കംസം, ത്തിന്റെ. s. 1. A goblet, a drinking vessel.
ഒട്ടുപാത്രം. 2. bell metal ; also white copper. ഓട.

കംസാരാതി, യുടെ. s. CRISHNA or VISHNU who slew
Camsa his uncle and enemy. കൃഷ്ണൻ.

കംസാസ്ഥി, യുടെ. s. Tutanag, white copper, any alloy
of zinc and copper. വെള്ളൊട.

കഃ. 1. A name of BRAHMA. ബ്രഹ്മാവ. 2. of VISHNU.
വിഷ്ണു. 3. of CAMADEVA. കാമദെവൻ. 4. of fire.
അഗ്നി. 5. of air or wind. കാറ്റ. 6. a title of YAMA.
യമൻ. 7. the sun. സൂൎയ്യൻ 8. the soul. ആത്മാ
വ. 9. a clever or dexterous man. സമൎത്ഥൻ. 10. a
king, a prince. പ്രഭു. 11. a knot or joint. സന്ധി. 12.
a peacock. മയിൽ.13. the mind. മനസ്സ. 14. the
body. ദെഹം.15. time. കാലം. 16. wealth, property.
17. sound. ശബ്ദം. 18. light, splendour.
പ്രകാശം. 19. who. ആര.

കയം, ത്തിന്റെ. s. A deep place where there is much
water, great depth.

കയമ്പം, ത്തിന്റെ. s. 1. Contention. 2. a quarrel or dispute.

കയയ്ക്കുന്നു. ച്ചു, പ്പാൻ. v. a. To quarrel, or dispute.

കയൎക്കുന്നു, ൎത്തു, ൎപ്പാൻ. v. n., To be or become angry,
to quarrel with.

കയൎപ്പ. ിന്റെ. s. The state of being angry, getting
angry; anger.

കയൽ, ലിന്റെ. s. A kind of fish.

കയറ. റ്റിന്റെ. s. Rope, cord, line.

കയറുന്നു, റി, വാൻ. v. n. 1. To ascend, to mount, to
climb. 2. to embark, to ride upon, to get into any con-
veyance. 3. to increase, to advance.

കയറ്റം, ത്തിന്റെ. s. 1. Ascension, mounting, climb-
ing. 2. embarkation. 3. increase, advance.

കയറ്റിവെക്കുന്നു, ച്ചു, പ്പാൻ. v. a. To lift up, to
raise up, to put upon.

കയറ്റുകട്ടിൽ, ലിന്റെ. s. A bedstead strung with
rope, or cord.

കയറ്റുകൊടി, യുടെ. s. A betel plant, trained on rope.

കയറ്റുന്നു, റ്റി, വാൻ. v. a. 1. To cause to ascend,
mount or climb. 2. to embark, to export. 3. to increase.

കയറ്റുവാണം, ത്തിന്റെ. s. A rocket exhibited on,
a rope, and made to move backwards and forwards.

കയ്പിടി, യുടെ. s. The handle of any instrument.

കയ്യകലം, ത്തിന്റെ. s. Distance.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/166&oldid=176193" എന്ന താളിൽനിന്ന് ശേഖരിച്ചത്