താൾ:CiXIV31 qt.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഔദു 137 ഔക്ഷ

ഒഷ്ഠം, ത്തിന്റെ. s. A lip, especially the upper one.
അധരം.

ഒഹരി, യുടെ. s. A share, part, portion. ഒഹരിവെ
ക്കുന്നു. To share, to portion out.

ഒഹരിക്കാരൻ, ന്റെ. s. A partaker, sharer, a partner.

ഒഹൊ. interj. denoting, 1. Permission, O! O! 2. surprize.
3. indifference. 4. fear. 5. pain, pity.

ഒളം, ത്തിന്റെ. s. 1. A wave. ഒളം വെട്ടുന്നു. Waves
to strike against a boat or vessel. 2. joy, pleasure. ഒളം
കളിക്കുന്നു. To live in pleasure. 3. pride, haughtiness.
ഒളപാത്തി. The hollow or bed between the waves.

ഒളം, part. Until, unto, as far as, as much as, as great as.
This particle is generally added to the end of words, as,
അവൻ വരുവൊളം. Until he come. സമുദ്രത്തിങ്ക
ലൊളം. As far as the sea. പൎവതത്തൊളം ഉയരം
. High as a mountain. പഠിച്ചെടത്തോളം മറന്നു. He
has forgot as much as, or all, he had learnt.

ഒളാങ്കക്കാരൻ, ന്റെ. s. One who does not mind his
business, one who lives in pleasure, a voluptuous man.

ഒളാങ്കം, ത്തിന്റെ. s. 1. Living in pleasure, voluptuous-
ness. 2. pride, haughtiness.

ഒളി, യുടെ. s. 1. Howling, as a dog. ഒളിയിടുന്നു. To
howl. 2. a term of respect, answering to, Sir.

ഔ. The fourteenth letter, and last vowel of the Malayalim
alphabet. It is the dipthong Au or Ou having the sound
of Ou in Out.

ഔകാരം, ത്തിന്റെ. s. The name of the vowel ഔ.

ഔചിത്യം, ത്തിന്റെ. s. 1. Propriety; aptness; fitness.
2. context. 3. circumstances of time or place.

ഔത്താനപാദി, യുടെ. s. In astronomy, the polar star,
or the north pole itself; a name of DHRUWA, who in
mythology is said to be the son of Uttanapada, and
grandson of the first Menu. ധ്രുവൻ.

ഔത്സുക്യം, ത്തിന്റെ. s. 1. Anxiety, perturbation, re-
gret. പരിഭ്രമം. 2. zeal. ശുഷ്കാന്തി.

ഔദനികൻ, ന്റെ. s. A confectioner, a cook. ചൊ
റ്റകാരൻ.

ഔദരികൻ, ന്റെ. s. Selfishly voracious. തന്നെത്താ
ൻ പൊറ്റുന്നവൻ.

ഔദാൎയ്യം, ത്തിന്റെ. s. Munificence, liberality, genero-
sity.

ഔദുംബരം, ത്തിന്റെ. s. 1. The red wooded fig tree,
Ficus Racemosa. അത്തി. 2. copper. ചെമ്പ. adj. 1.

Belonging or appertaining to the red wooded fig tree,
as leaves, fruit, &c. 2. belonging to or made of copper.

ഔദ്ധത്യം, ത്തിന്റെ. s. Pride, arrogance, rudeness.
ഡംഭം.

ഔന്നത്യം, ത്തിന്റെ. s. 1. Height, elevation. ഉയരം.
2. greatness, excellency. മഹത്വം.

ഔപഗവകം, ത്തിന്റെ. s. A multitude of the des-
cendants of Upagu.

ഔപനിധികം, ത്തിന്റെ. s. A deposit, the thing
pledged or deposited. adj. Relating to a deposit.

ഔപമ്യം, ത്തിന്റെ. s. Resemblance, similitude. ഉപ
മാനം.

ഔപയികം. adj. Right, fit, proper.

ഔപവസ്തം, ത്തിന്റെ. s. A fast, fasting. ഉപവാ
സം.

ഔപവസ്ത്രം, ത്തിന്റെ. s. An upper garment. ഉത്ത
രീയം.

ഔപാസനം, ത്തിന്റെ. s. 1. Service. 2. worship. ഉ
പാസന.

ഔമീനം, ത്തിന്റെ. s. Land where linseed is cultivat-
ed. ചണം വിളയുന്നെടം.

ഔരഗം, ത്തിന്റെ. s. The constellation Aslésha. ആ
യില്യം.

ഔരഭ്രകം, ത്തിന്റെ. s. A flock of sheep. ആട്ടിങ്കൂട്ടം.

ഔരസൻ, ന്റെ. s. A legitimate child, i. e. by a wife
of the same tribe. സ്വന്തപുത്രൻ.

ഔരസ്യൻ or ഉരസ്യൻ, ന്റെ. s. See the preceding.

ഔൎദ്ധ്വദെഹികം. adj. Obsequies of a deceased person,
whatever is given or performed in remembrance of a
wealthy person deceased. പിതൃക്രിയ.

ഔൎവ്വം, ത്തിന്റെ. s. Submarine fire. സമുദ്രാഗ്നി.

ഔൎവ്വാഗ്നി, യുടെ. s. Submarine fire. സമുദ്രാഗ്നി.

ഔശീരം, ത്തിന്റെ. s. 1. The tail of an animal used as
a fan, the Chowri. ചാമരം. 2. a stick, or according to
some the stick which serves as a handle to the preceding.

ചാമര ദണ്ഡം. 3. a bed. 6 മെത്ത. 4. a seat, a chair
or stool. ആസനം. 5. the root of a fragrant grass, An-
dropogon muricatum. രാമച്ചം.

ഔഷണം, ത്തിന്റെ. s. Pungency, pungent taste or
flavor. എരിവ.

ഔഷധം, ത്തിന്റെ. s. A medicament, a drug, any
herb, mineral, &c. used in medicine.

ഔഷധി, യടെ. s. See the preceding.

ഔഷ്ട്രകം, ത്തിന്റെ.s. A herd of camels. ഒട്ടകക്കൂട്ടം.

ഔഷ്ണ്യം, ത്തിന്റെ.s. Heat, warmth. ഉഷ്ണത.

ഔഷകം, ത്തിന്റെ. s. A herd of oxen. കാളക്കൂട്ടം.


T

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/151&oldid=176178" എന്ന താളിൽനിന്ന് ശേഖരിച്ചത്