ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആബാല വൃദ്ധരുൾ
ഒഴിക്കും തൻ പൊരുൾ
ആദാമ്യൎക്കില്ല ദെവകൊപം
തല നിവിൎന്നി നി ആടൊപം
മുളെച്ചാനന്ദിക്കാം
ഉൽകൃഷ്ട ജാതിനാം
൨. ഇമ്മാനുവെൽ പിറപ്പീ ഭ്രഷ്ടം
ആയ്പൊയ വംശം വീണ്ടുതെ
ഈ എന്നെയും നീ എറ്റ കഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽ ഈ നാവു നിന്റെ ദാനം
വലിപ്പം രക്ഷ ബഹുമാനം
പിശാചിൻ ദാസരും
ഉണൎവ്വാൻ വൎണ്ണിക്കും
അരുതവൻ ബലത്തിൽ ഭീതി
എൻ യെശുവിന്റെ പൂർണ്ണ നീതി
എന്മുദ്ര എൻ മതിൽ
ഇഹപരങ്ങളിൽ
൧൭൨
രാഗം. ൨൧.
൧. സെവ ചെയ്തു തീൎന്നെല്ലാം
ദെവമുമ്പിൽ എത്തിനാം
സ്വാതന്ത്ര്യം പുകഴും
ഹാ എത്ര സന്തൊഷം