ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീമുമ്പനായ്ക്കടന്നു
പിതാവിന്നിത്യസമ്മതി
ഇങ്ങൊട്ടാക്കിനിൻബലി
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ഇന്നുംനാംനടന്നു
നിൻവാഗ്ദത്തം പ്രാപിപ്പാൻ
കൃപചെയ്താലും
3. മൃത്യുമദ്ധ്യത്തിങ്കലും
ൟവിശ്വാസംതാങ്ങും
സാത്താൻക്രുദ്ധിച്ചെല്ക്കിലും
കുട്ടിക്കഞ്ചിവാങ്ങും
വാക്കാത്മാശ്വാസംഎറും
ൟമാംസത്തായുസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൻ
ശുദ്ധസഭാഗുരൊ
ശക്തജഗൽ പ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ