താൾ:CiXIV290-47.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാലയവാതിൻ‌പഴുതിൽകൂടെ ചാലെയൊളിച്ച
ഥനോക്കുന്നേരം ഉത്തമപുരുഷൻവെറ്റിലയും
തി ന്നുത്തകാമിനിമണിയൊടുചേൎന്നഥ മെത്തക
രേറിമനോഭവലീലകൾ ചിത്തസുഖേനകഴിപ്പതു
കണ്ടു ഇന്നുമുരാന്തകനിവളൊടുകൂടി ചേൎന്നുശയി
ക്കുംദിവസമതെല്ലൊ എന്നതറിഞ്ഞുമുനീന്ദ്രൻമ
റ്റൊരു മന്ദിരസീമനിചെല്ലുന്നേരം അവിടത്തി
ൽപുനരംബുജനേത്രനു മവികലസുന്ദരിയായൊ
രുപെണ്ണം പകിടകളിച്ചുംകൊണ്ടുരസിച്ചും വിക
ടവിനോദംവാണരുളുന്നു മറ്റൊരുഭവനേചെന്നു
മുനീന്ദ്രൻ പറ്റിയൊളിച്ചഥനോക്കുന്നേരം കറ്റ
ക്കുഴൽമണിയൊരുവൾമുകുന്ദനു വെറ്റതെറുത്തു
കൊടുപ്പതുകണ്ടു എതൃഗേഹാന്തെ ചെന്നുമുനീ
ന്ദ്രൻ കതകിൻ‌നികടേനോക്കുന്നേരം ചതുരൻകൃ
ഷ്ണനുമൊരുസുന്ദരിയും ചതുരംഗംവയ്ക്കുന്നതുകണ്ടു
വീണാധരമുനിമറ്റൊരുഭവനെ കാണാതവിടെ
യൊളിച്ചഥനോക്കി ചേണാൎന്നീടിനമധുസദന
നും ഏണാമിഴിയായീടിനപെണ്ണും വീണാവേണു
വിനോദത്തോടെ കാണായവിരമിക്കുന്നതുമ
ഥ പരഭവനാന്തെചെന്നുമുനീന്ദ്രൻ പരമപുമാ
നെയുമവിടെക്കണ്ടു പരിമളമിളകിന മലയജ
മൊഴുകും പരഭൃതമൊഴിയുടെകുചഭരയുഗളം പരി
ചൊടുതിരുമാൎവിടമിടചേൎത്തഥ പരമസുഖേന
പുണൎന്നീടുന്നു പ്രാണാധിപനാംമാധവനിങ്ങിനെ
ഏണാമിഴിയുടെ പാദസരോജെ വീണാശുവണ
ങ്ങീടുന്നതുമഥ കാണായ്വന്നിതുമറ്റൊരുഭവനേ ന
ലമൊടുമറ്റൊരുഗേഹേകൃഷ്ണൻ ചലമിഴിയെനി
ജമടിയിലിരുത്തി തലമുടിചിക്കിവിടുൎത്തീടുന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/9&oldid=197672" എന്ന താളിൽനിന്ന് ശേഖരിച്ചത്