താൾ:CiXIV290-47.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൻകണവനുമായവൾ വേണ്ടാതായ്വരുമക്കാലത്തു
തലമുടിയൊക്കെ വെളുത്തുനരച്ചും മുലയിണതൂ
ങ്ങീയുലഞ്ഞുചമഞ്ഞും ചിലപല്ലിന്നുമിളക്കംവരു
മൊരുവിലപിടിയാത്തവളായ്വരുമപ്പോൾ ആയവ
ൾപെറ്റതുപെണ്ണെന്നാൽ‌പുന രവളും‌പെറ്റുതു
ടങ്ങുമതങ്ങിനെ മകളും‌മകനും മരുകൾമകനും
വകപലതിങ്ങിനെതീൎന്നാലവിടെ സുഖമില്ലെന്നും
വന്നുഭവിക്കും കാളിയമഥനൻവളരെസ്ത്രീകളെ
വേളികഴിച്ചതുചിതമായില്ലെ? കേളിക്കുംസുഖമി
ല്ലിസ്ത്രീകളെ ലാളിക്കുന്നതുമെങ്ങിനെകൃഷ്ണൻ മു
റ്റുമൊരുത്തിയെലാളിക്കുമ്പോൾ മറ്റേപ്പെണ്ണി
നുമുഞ്ഞികറുക്കും തെറ്റന്നവളെസ്സമ്മാനിച്ചാൽ
കുറ്റംമറ്റവളൊന്നുണ്ടാക്കും അറ്റമതില്ലാതംഗ
നമാൎക്കിഹ കൊറ്റുകൊടുത്തും‌കോപ്പുകൾതീൎത്തും
പേറ്റിനു കടുകും‌മഞ്ഞളുമുള്ളിയു മേറ്റം‌പലവ
കചിലവുകളിട്ടും വളരെസ്ത്രീകളെവച്ചുപുലൎത്തും
ജളപുരുഷൻമുതലുള്ളതശേഷം കളവാനുള്ളൊ
രു ഗതിയാകും കളവാണികളിൽകാംക്ഷമുഴു
ത്താൽ നളിനവിലോചനനാകിയകൃഷ്ണനു നാരി
കളനവധിയുണ്ടായതിനാൽ കളിപറകല്ലൊരു
നേരവുമുള്ളിൽ തെളിവില്ലെന്നും‌വന്നുഭവിക്കും
വാച്ചതുമസ്തുനമുക്കെന്തതിനാൽ ൟശ്വരവില
സിതമാൎക്കറിയാവു നന്ദൻകുമാർ! ബോധിക്കാ
തെ ചെന്നുപതുക്കെയൊളിച്ചൊരുദിക്കിൽ നി
ന്നുടനൊന്നുവിശേഷമറിഞ്ഞ ങ്ങിന്നുനമുക്കുഗമി
ച്ചീടേണം ഇത്ഥം‌നാരദമാമുനിതന്നുടെ ചിത്തം
തന്നിൽവിചാരിച്ചങ്ങൊരു പുത്തൻമണിമാളിക
മുകളേറി പുരുഷോത്തമനുടെശയനഗൃഹത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/8&oldid=197671" എന്ന താളിൽനിന്ന് ശേഖരിച്ചത്