താൾ:CiXIV290-47.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമാനുചരിതം

ഓട്ടംതുള്ളൽ.

ഹരിഃ ശ്രീഗണപതയേനമഃ

അവിഘ്നമസ്തു.

കാരണപൂരുഷനാകിയഭഗവാൻ വാരണവദന
ൻവാരിജനയനൻ ദ്വാരാവതിപുരിതന്നിലുദാരം
ദാരങ്ങളുടെസമൂഹത്തോടും സ്വൈരംവാണരുളീ
ടിനകാലം നാരദമുനിവരനൊരുദിനമ്പൊടു നാ
രായണനെക്കാണ്മതിനവിടെ പാരാതങ്ങെഴുനെ
ള്ളിനിഗൂഢം പതിനാറായിരമെട്ടുംസ്ത്രീകടെ പ
തിയാകുന്നപരമ്പുരുഷൻതാൻ അതിമാനുഷനി
വനെങ്കിലുമനവധി മതിമുഖിമാരോടുകൂടിരമി
പ്പാൻ മതിയായ്വരുമോതാനൊരുവൻപുന രതി
നുടെകൌശലമിങ്ങറിയേണം പ്രതിദിനമോരോ
നാരികളോടും രതിസുഖമനുഭവമെന്നുവരുമ്പോ
ൾ ഉഴവില്ലാതൊരുപുല്ലുകിളുൎത്തൊരു പഴുനില
മെന്നകണക്കേസ്ത്രീകൾ ക്കൂഴംവരുവാൻവളരെ
ക്കാലം പാഴിലിരുന്നോസംഗതികൂടു മുപ്പതുമെട്ടു
മൊരഞ്ചുംവൎഷം മാസംപത്തുദിവസമൊരെട്ടും
അങ്ങുകഴിഞ്ഞാലൊരുദിനമവനൊടു സംഗമമം
ഗനമാൎക്കുലഭിക്കും രണ്ടാംകുറിവരുമളവേനാരിക
ൾ കണ്ടാലാകാതായ്വരുമപ്പോൾ തണ്ടാർമാതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/7&oldid=197670" എന്ന താളിൽനിന്ന് ശേഖരിച്ചത്