താൾ:CiXIV290-47.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ന്നതുകേട്ടുപുരമുറിതന്നിൽ ചെന്നുകരേറിയിരുന്നു
പതുക്കെ കതകുമടച്ചു കണ്ണുമടചു മാനമിയന്നുമ
നസ്സുമുറച്ചു ജനകിതന്നുടെതടമുലതുടയിയണ ക
ടിതട മൃദുലസ്ഫുടമുടലുടെ ഗുണഗണമുടനോ
ൎത്തും പേൎത്തുശരീരം പാൎത്തുകരത്തിൽ പണിപല
തുംചെയ്താശുകരാഗ്രെ മണിദൎപ്പണവുമെടുത്തഥ
നോക്കി കുനിഞ്ഞുനിവൎന്നുപിരിഞ്ഞുവലഞ്ഞും
എളുതല്ലന്നുമനസ്സിലുറച്ചു കളമൊഴിരുഗ്മിണി
കതകുതുറന്നു വെളിയിൽ പോന്നുമുകുന്ദസമീപെ
തെളിവില്ലാതവൾമുഖവുംതാഴ്ത്തി ക്ഷീണമിയന്നു
വണങ്ങിച്ചൊന്നാൾനാണക്കേടുനമുക്കുഭവിച്ചു രാ
മൻ‌തന്റെകളത്രമതാകിയ കാമിനിമണിയുടെ
വേഷമെടുപ്പാൻ പലപലയത്നംചെയ്തേനതി
നൊരു ഫലമുണ്ടായതുമില്ലമുരാരെ അണുമാത്രം
കൃപയുണ്ടെന്നാകിൽ ഇതുമാത്രംകല്പിച്ചീടരുതെ
രുഗ്മിണിയിങ്ങനെചൊന്നതുകേട്ടൊരു വിശ്വംഭര
നാമംബുജനേത്രൻ.

സത്യഭാമയെവിളിച്ചരുൾചെയ്തു സത്യഭാഷി
ണി നിനക്കുനിനച്ചാൽ ജാനകിതന്നുടെവേഷമെ
ടുപ്പാൻ മാനിനിമാൎക്കിഹകൌശലമുണ്ടൊ ആമി
തെങ്കിലതിസുന്ദരിതെല്ലും താമസിക്കരുതു കാമി
നിമൌലെ സത്യഭാമയതുകേട്ടൊരുനേരം സത്യ
സന്ധനെവണങ്ങിനടന്നു അങ്ങുചെന്നുജനകാത്മ
ജതന്നുടെ അംഗഭംഗിവഴിപോലെചമഞ്ഞു അ
ങ്ങുചെന്നുമുകിൽ‌വൎണ്ണസമീപെ ഇന്ദുബിംബമു
ഖിനിന്നുവണങ്ങി കാർമുകിൽ‌വൎണ്ണനുമപ്പോൾത
ന്നെകാർമുകവുംതൃക്കയ്യിലെടുത്തു അമ്പുമെടുത്തു
പിടിച്ചുകരാഗ്രെ വമ്പുപെരുത്തദശാനനവീര

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/29&oldid=197692" എന്ന താളിൽനിന്ന് ശേഖരിച്ചത്