താൾ:CiXIV290-47.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ശേഷം കൊള്ളിവലിച്ചു തലയ്ക്കിട്ടുടനടി കൊ
ള്ളിക്കുംഞാൻ‌വാലുപിടിച്ചിഹ തുള്ളിക്കുന്നുണ്ടത്ര
യുമല്ലിനി വള്ളികൾകൊണ്ടു വരിഞ്ഞുകിണറ്റി
ൽ തള്ളിമറിച്ചൊരു തടികൊണ്ടുടലുകൾ തല്ലി
ഞെരിച്ചു തടിച്ച കുരങ്ങിനെ യെള്ളിനു തുല്ല്യം
പൊടിയാക്കാതെ ന്നുള്ളിൽകോപമടങ്ങുകയില്ലാ
തന്നെ താനറിയാതെദുഷിക്കും നിന്നെതാമസി
യാതെവധിച്ചെ പന്നഗരിപുവിനു മതിയാകുള്ളു
പന്നഗഭൂഷണപാദത്താണ എന്നതുകേട്ടരുൾചെ
യ്ത ഹനുമാനെന്നുടെ നിധനം ചെയ്വതിനിപ്പോൾ
മന്നിലൊരുത്തരുമില്ലിഹപിന്നെ പന്നഗലോകം
തന്നിലു മില്ലാവിണ്ണിലുമില്ലെന്നറിയാതെന്നുടെ ഉ
ണ്ണികയൎക്കുന്നെന്തിനു പഴുതെകണ്ണനു വേണ്ടിക്ക
ലഹിച്ചാൽ നിന്റണ്ണനു തുല്യമതാകും നീയും
അണ്ഡജമൂഢാ നിന്നുടെ ജ്യേഷ്ടനൊ രണ്ഡജന
ല്ലെ സൂൎയ്യനു സാരഥിപെണ്ണിനു തുടയിണയിലക
ൾ മുറിച്ചൊരു വണ്ണൻവാഴകണക്കെ രവിയുടെ
തേരുതെളിച്ചു നടക്കുന്നിപ്പോളാരുമിതറിയാതി
ല്ലിഹഗരുഡ ഊരുവിഹീനൻതന്നുടെ തമ്പിക്കൂരു
മുറിഞ്ഞു കിടപ്പാറായി മാരുതിയോടു മറുത്തുവരു
ന്നവരാരും തോറ്റുമടങ്ങാറില്ലാ പോരുംനിന്നു
ടെ പൌരുഷ വാക്കുകൾ ചേരുന്നില്ലിഹ ചെ
റ്റുമിദാനിം‌പോരുതുടൎന്നു ജയിപ്പാൻ മാത്രം പോ
രുംഞാനെന്നാഗ്രഹ മെങ്കിൽ ആരംഭിക്കാമാംഠ
വമെന്നൊടു സാരംവെച്ചുപറഞ്ഞതു മതിമതി
കൊക്കും മുഖവുംനഖവും ചിറകുമിനിക്കുണ്ടായുധ
മമർചെയ്വതിനെന്നുൾക്കമലത്തിൽ നിന
ക്കൊരുഹുംകൃതിനില്ക്കും രണ്ടടികൊള്ളുന്നേരം മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/19&oldid=197682" എന്ന താളിൽനിന്ന് ശേഖരിച്ചത്