താൾ:CiXIV290-47.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

തേർതെളിപ്പാനിരിക്കുന്നവൻ തെളിവുമൊരു
വെളിവുമനവകമലരിലില്ലെടൊ വെണ്ണയും‌പാ
ലുംകവൎന്നുഭുജിപ്പവൻ അവനുടയഭവനമതിൽവ
രികപിതമല്ലെടൊ അഞ്ജനാപുത്രനാമിക്കപി
ശ്രേഷ്ഠനു വൃഷലികടെവികൃതിബതശിവശിവന
മുക്കഹോ വീക്ഷണംചെയ്‌വാൻമനസ്സില്ലതെല്ലുമേ
ചടുലമിഴിപടലികടെ വിടുപണികൾചെയ്യുമ ച്ച
ങ്ങാതിയെച്ചെന്നുകാണ്മാൻചിതം‌നഹി രഘുനൃ
പതികുലതിലകനലഘുഭുജവിക്രമൻ രാമഭദ്രസ്വാ
മിദേവൻസദൈവതം അവനുടയചരണമലർക
മലയുഗമാശ്രയം അന്യനേസേവിക്കുകയില്ലഞാന
ണ്ഡജ.

മൎക്കടവരനുടെവാക്കുകൾകേട്ടുട നുൾക്കടരോ
ഷമിയന്നഥഗരുഡൻ നോക്കെടമൂത്തകുരങ്ങച്ചാ
രെ ധിക്കാരം‌മമകേൾക്കരുതിപ്പോൾ ശക്രാദിക
ളും‌വന്നുവണങ്ങും ചക്രായുധനെക്കൊണ്ടുദുഷി
ക്കും വക്രാത്മാവെ നിന്നൊടുകിഞ്ചന വക്കാ
ണിച്ചേമതിയാവിപ്പോൾ അൎക്കനുതുല്യമശേഷ
ജഗത്തിലിതൊക്കെപ്പോലെവരുത്തിയിരിക്കും‌ വി
ക്രമജലനിധി വിശ്വജനേശ്വര നക്കടൽവൎണ്ണൻ
കൎണ്ണാരി സഖിമൽകുലദൈവതയദ്ദേഹത്തെ നി
നക്കു ദുഷിപ്പാൻ യോഗ്യതയുണ്ടോ മൎക്കടകീ
ടാനില്ലെടൊ നിന്നുടെമസ്തകമിന്നുതകൎത്തെ പോ
രൂ ഉള്ളമരങ്ങടെകായും‌കനിയും തൊള്ളയിലിട്ടു
കടിച്ചുഭുജിച്ചഥ പള്ളനിറച്ചുമരത്തിലേറി പല്ലു
മിളിച്ചുപുളച്ചുനടക്കും‌കള്ളക്കൂട്ടം കപിചപലന്മാ
ർ മുള്ളു പറഞ്ഞാലതുപൊഴുതുടനടി കൊള്ളുമെ
ടാമതി കലഹം‌നിന്റെ തള്ളലുമുടനെ തീരുമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/18&oldid=197681" എന്ന താളിൽനിന്ന് ശേഖരിച്ചത്