താൾ:CiXIV290-47.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്കൂട്ടത്തിൽ നിറംചേരുംമണ്ഡപത്തിലിരിക്കും
ശ്രീഹനുമാനെ സ്മരിക്കും‌മാനുഷൎക്കുള്ളിലിരിക്കും
പാപങ്ങളെല്ലാം തെരിക്കെന്നുനഷ്ടമാക്കും ഒരി
ക്കലെതന്നെനൂനം.

ഇങ്ങിനെയുള്ളൊരുശ്രീഹനുമാനെ തിങ്ങിന
മോദാൽകണ്ടോരുനേരം പതംഗപുംഗവനാകി
യഗരുഡൻകപികുലപുംഗവനോടരുൾചെയ്തുജന
കസുതാപതിദൂതസഖേ! മണികനകസുകുണ്ഡലമ
ണ്ഡിതഗണ്ഡ അനഘമതേശൃണുമാമകവചനം
വിനതസുതനഹമണ്ഡജവീരൻ അരുണസഹോ
ദരനധികവിനീതൻ കരുണാകരനുടെവാഹനഭൂ
തൻ അരുണാംബുജദളലോചനനാകിയ ഹരിയു
ടെദൂതൻ‌ഞാനിഹവന്നു അരുളിച്ചെയ്തുനിയോഗി
ച്ചിതുമാം കരളിൽകനിവൊടുകാർമുകിൽ‌വൎണ്ണൻ
സുരപുരിസമമാംദ്വാരകതന്നിൽ സുരചിരവാസ
ഞ്ചെയ്തരുളുന്ന യദുകുലനാഥൻ‌കൃഷ്ണൻ‌തിരുവടി
സദുവാംശ്രീമൃദുചരണസരോജൻ അഞ്ജനതന്നു
ടെമകനാകുന്ന നിരഞ്ജനഹൃദയനതായഭവാനെ
അഞ്ജനവൎണ്ണനുകാണ്മാനാഗ്രഹ മധികമിതുണ്ടെ
ന്നറികയിദാനീം തൻ‌തിരുവടിതാനെന്നെയയ
ച്ചു ചിന്തിതമെന്തെന്നാൎക്കറിയാവു പംക്തിമുഖാ
ലയദാഹനെദ്രുത മന്തികസീമനികൂട്ടിക്കൊണ്ടി
ഹ വരികെന്നെന്നെനിയോഗിച്ചിതുഹരി പെരി
കെകൌതുകമോടിതുകാലം വിരവൊടുപോന്നീടു
കനീകപീവര ഹരിവരമരുളുംഹന്തനിനക്കും.

അരുണനുടെസഹജനുടെ വചനമതുകേട്ടുടൻ
ആഞ്ജനേയൻ‌കപിശ്രേഷ്ഠൻ‌പറഞ്ഞിതു പശുപ
കുലമതിൽ‌മരുവുമശുഭമണിയാമവൻ പാൎത്ഥനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/17&oldid=197680" എന്ന താളിൽനിന്ന് ശേഖരിച്ചത്