താൾ:CiXIV290-47.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘുതരലംഘനലവണസമൎത്ഥൻ സുഗ്രീവപ്രിയ
നംഗദസേവ്യൻ ദശഗ്രീവന്റെകപോലസ്ഥലമ
തി ലുഗ്രനഖാവലികുലിശകരാള കരാഗ്രംകൊണ്ട
ടികൂടിയവീരൻ അഞ്ജനതന്നുടെതനയൻ‌നിശി
ചര ഭഞ്ജനമമ്പൊടുചെയ്തൊരുവീരൻ അക്ഷകു
മാരനെവിരവൊടുതന്നുടെ കക്ഷംതന്നിലമൎത്തി
ഞെരിച്ചുവധിച്ച വിചക്ഷനതായ്മരുവീടിന മാരു
തസുതനുടെവീക്ഷണമായതു പാരാതിങ്ങുലഭിച്ചീ
ടേണം ദക്ഷനതായഭവാനതിനധുനാ പക്ഷികു
ലോത്തമപോയ്‌വരവേണം.

ഗന്ധമാദനമഹാഗിരിമുകളിൽ ഗന്ധവാഹന
തനൂജനിരിക്കു ന്നൈന്ദ്രവാഹനസഹസ്രബലന്മ
മ ബന്ധുവാകുമവനാശുവരേണം മൎക്കടാധിപ
നെയിങ്ങുവരുത്താൻ ദുൎഘടംതവഫലിക്കയുമില്ല
മല്ക്കടാക്ഷമവനാഗ്രമുണ്ടതുനീക്കമില്ലവരുമിങ്ങു
നിനച്ചാൽ പണ്ടുരാമനുടെ ചാരുകടാക്ഷംകൊ
ണ്ടു മൽപ്രിയനതാം ഹനൂമാനെ കണ്ടുകൊൾവ
തിനു കൌതുകമിപ്പോളുണ്ടുമേ മനസിപക്ഷികു
ലേന്ദ്ര രണ്ടുനാലുദിവസത്തിനകം‌നീ കൊണ്ടുവ
ന്നുമമകാട്ടുകവേണം രണ്ടുപക്ഷമതിനില്ല ഭവാ
നെ കണ്ടുവെങ്കിലവനിങ്ങിഹപോരും.

അരുളപ്പാടതുകേട്ടു ഗരുഡൻമുകുന്ദൻ‌തന്റെ
തൃപ്പാദെവീണുകൂപ്പി സ്തുതിച്ചുസന്തോഷത്തോടെ
ചിറകും‌പരത്തിക്കൊണ്ടങ്ങുയൎന്നുമാരതവേഗ മി
യന്നുവടക്കുനോക്കി പറന്നുനാടുകൾകാടും കടന്നു
ഗന്ധമാദനമണഞ്ഞുകീഴ്പോട്ടുനോക്കി യറിഞ്ഞു
മാരുതിവീര നിരിക്കുംകദളികൊണ്ടു ല്ലസിക്കും‌പ്ര
ദേശത്തുചെന്നിറങ്ങിയരികേയങ്ങു നിറഞ്ഞുവാഴ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/16&oldid=197679" എന്ന താളിൽനിന്ന് ശേഖരിച്ചത്