താൾ:CiXIV290-47.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നയൊടരുൾചെയ്തതുകേട്ടഥ തിങ്ങിനമോദാൽ
നാരദമാമുനിയൊരു മൊരേടമിളച്ചീടാതെ ഊ
ക്കേറുംഹരിചരിതം കണ്ടഥമൂക്കേൽ‌വിരലും വെ
ച്ചുനടന്നു നിരക്കപ്പതിനാറായിരമെട്ടുമിതൊക്കെ
ക്കണ്ടുസുവർണ്ണഗൃഹത്തിൽ എല്ലാശയനഗൃഹങ്ങ
ളിലും ബതമല്ലാന്തകനുംമഹിഷിയുമായി സല്ലാ
പാദീസുഖേനശിയിപ്പതുമുല്ലാ സാലിഹകണ്ടു മുനീ
ന്ദ്രൻ കൃഷ്ണഹരെമധുസൂദന മാധവവൃഷ്ണികുലേശ്വ
ര വിശ്വംഭരജയ വിസ്മയമീശ്വരതവവമറിമായം
തസ്മിൻ സ്വാമിൻ നാഥനമസ്തെ സുസ്മിതനാ
കിയ നാരദനിങ്ങിനെ വിസ്മിതനായി വണങ്ങീട്ടുട
നെ രുഗ്മിണിതാനഥ വാണരുളീടിന രുഗ്മ
നികേതേചെന്നു മുനീന്ദ്രൻ ഒട്ടും മടിയാതേഷണി
പറവാൻ വട്ടംകൂട്ടിവസിച്ചരുൾചെയ്തു.

വരികവിരകവോടുവിദൎഭതനൂജെ വരഗുണശാലി
നിവാരണഗമനെ ഹരിവല്ലഭിമാർ പതിനാറാ
യിരമരുണാധരിമാരതി സുന്ദരിമാർ അതിലധി
കംപുനരെട്ടുനതാംഗികളതിലും സുന്ദരിനീയുംഭാ
മയു മതിശയമാകിന ഹരികാമിനിമാരതി നൊ
രുസംശയ മില്ലസുശീലേ അതിലുംഹന്തനിനക്കു
വിശേഷിച്ചതി സൌഭാഗ്യമിതെന്നു പ്രസിദ്ധം
എന്നിഹ പലരുംപറയുന്നതുകേട്ടിങ്ങിനെ തന്നെ
നമുക്കും ബോധം

സത്യഭാഷിണി രുഗ്മിണിനീയുംസത്യഭാമയും
പ്രതിതുല്ല്യാസത്യസന്ധനാം കൃഷ്ണുനിങ്ങളിൽ
നിത്യരാഗമൊരു നീക്കവുമില്ലാ എംകിലും കിമ
പിസംശയമിപ്പോളൊകലുള്ളതിഹ ഞാനുരചെ
യ്യാം മംകമാർമണെ നിംകലുറച്ചൊരു പംകജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/11&oldid=197674" എന്ന താളിൽനിന്ന് ശേഖരിച്ചത്