താൾ:CiXIV290-01.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

൫൦. ഈകല്പനകളുടെസാരാംശംഎന്താകുന്നു
ഉ–ം ദൈവത്തെയുംകൂട്ടുകാരനെയുംസ്നെഹിക്കഎന്നത്രെ(മത൨൦,
൩൭–൪൦)

൫൧. ദൈവത്തെസ്നെഹിക്കഎന്നത്എന്തു–
ഉ–ം ദൈവത്തെസ്നെഹിക്കഎന്നതൊദൈവത്തെപരമധനംഎ
ന്നുവെച്ചുഹൃദയത്താൽപറ്റിക്കൊണ്ടുംനിത്യംഒൎത്തുംസൎവ്വത്തി
ന്നുമീതെകാംക്ഷിച്ചുംഇരുന്നുഅവങ്കൽആനന്ദിച്ചുംമുറ്റുംത
ന്നെത്താൻസമൎപ്പിച്ചുംകൊണ്ട്അവന്റെബഹുമാനത്തിന്നാ
യിഎരിവുള്ളവനുംആക

൫൨. കൂട്ടുകാരനെസ്നെഹിക്കഎന്നത്എന്തു–
ഉ–ം കൂട്ടുകാരനെസ്നെഹിക്കഎന്നതൊഅവനായിഗുണമുള്ളതുഎ
ല്ലാംആഗ്രഹിക്കയുംപക്ഷമനസ്സാലെവിചാരിക്കയുംവാക്കി
നാലുംഭാവത്തിനാലുംപ്രിയംകാട്ടുകയുംക്രീയയാലെതുണെക്ക
യുംഅല്ലാതെഅവന്റെബലഹീനതയെയുംവിരൊധത്തെ
യുംക്ഷാന്തിയൊടെപൊറുത്തുംസൌമ്യതയാലെഅവനെയ
ഥാസ്ഥാനപ്പെടുത്തുംകൊള്ളുന്നതത്രെ–

൫൩. ഇപ്രകാരംഎല്ലാംനിന്നെതന്നെശൊധനചെയ്താൽനിണക്ക്
എന്തുതൊന്നുന്നു
ഉ–ം ഞാൻസംശയംകൂടാതെവലിയപാപിയാകുന്നുഎന്നും
ദൈവംഇഹത്തിലുംപരത്തിലുംശിക്ഷിക്കുന്നതിന്നുഞാൻപാത്ര
മെന്നുതെളിയുന്നു—

൫൪. പാപങ്ങളെക്കൊണ്ടുനിണക്കുസങ്കടംതൊന്നുന്നുവൊ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/18&oldid=191396" എന്ന താളിൽനിന്ന് ശേഖരിച്ചത്