താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

കൊണ്ട സന്ധ്യകളിലും പ്രഭാതങ്ങളിലും ഭാഷകളും പറയിച്ച പാൽ പഴങ്ങൾ തീനുംകൊടുത്ത അവർ നടക്കുന്ന ദിക്കുകളി ൽ കൊണ്ടുനടക്കുന്നു. മിന്നുന്ന കറുപ്പനിറമായ ചിറകുകളിൽ വെളുത്ത ഒരൊമന്നവും കണ്ണിൻതടം മഞ്ഞനിറവും ഇവ യുടെ ആകൃതി.

മുളകതീനി തെക്കെ അമ്രിക്കായിൽ മാത്രം കാണും. ഇവ ൻ മുളക നന്നെ പ്രിയമായി തിന്നുക കൊണ്ട അവിടത്തുകാ ർ മുളകതീനി എന്ന പെരിട്ടു. കൊക്കിന്റെ രണ്ടു വശവും അ റക്കവാളിന്റെ ഭാഷ. അതുകൊണ്ട മുളക നല്ലവണ്ണം പിടിച്ച മെല്പട്ടെറിഞ്ഞ വരുമ്പൊൾ വാ കാട്ടി പിടിച്ച അപ്പടിയെ വി ഴുങ്ങും. വൃക്ഷങ്ങളുടെ പൊത്തുകളിൽ കൂടുണ്ടാക്കി രണ്ടു മൊട്ട ഇ ടും. സാമാന്യമായിട്ട മെലെ കറുത്തും ചുവട്ടിൽ പച്ചയൊ ചു വപ്പൊ നീലമൊ പലതായിട്ടും നിറം കാണും.

പറദീസപക്ഷി ഭൂമിയിലുള്ള സകല പക്ഷികളും നാ ണിപ്പാന്മാത്രം സൌന്ദൎയ്യമുള്ള ഇതിനെ ഞൂഗിനെയ എന്ന ദ്വീപിൽ മിക്കവാറും കാണും. ദുൎല്ലഭമാകയാൽ ഒരു ഇണക്ക അഞ്ഞൂറ രൂപയൊളം കൊടുക്കും. ആകാശവഴി പറക്കുമ്പൊ ൾ ഒരു നക്ഷത്രം വീഴുന്നതുപൊലെ വിളങ്ങും. കൊക്ക കാൽ ശംഖ തല എന്നിവ പല നിറങ്ങളായി കാണും. രണ്ടു പ ള്ള പുറത്തും വെളുത്ത തുമ്പിന്ന ശ്യാമള പുള്ളിയുമുണ്ടായി ഒ രുക്കൊൽ നീളത്തിൽ അലങ്കാരമായി ധരിച്ചിരിക്കുന്ന തുവ്വ ലുകൾ പാണ്ട്യാലന്റെ പൊലെ മയമുള്ളതാകുന്നു വൎഷകാല ങ്ങളിൽ അതില്ലാത്ത ദിക്കിൽ പൊകും. ഇരിവതും മുപ്പതും പെടകളുടെ ഇടയിൽ ഒരു ആണ പക്ഷി മാത്രം ഉണ്ടായി രിക്കും. ജാതിഭെദം പൊലെ, പൊയ്ഗ പൊയ്ഗ വൂഖ വൂഖ ഹെഹിഹൌ എന്ന ശബ്ദിക്കും.

വെഴാമ്പൽ കറുത്തും വെളുത്തും നിറം. തൊടകൻ ക ത്തിപൊലെ ഉള്ള കൊക്കിന്റെ മെലെപാതിക്ക രണ്ടു മുന ഉ ണ്ട. പുഴ. പഴം. മാംസം ഇവ തിന്നും. ഇരുപതവക ഉള്ളതി ൽ കാകന്റെ വലിപ്പം മുതൽ കല്ക്കത്തിന്റെ വലിപ്പം വര ക്കും വിത്ത്യാസങ്ങൾ.

൩-ം അദ്ധ്യായം

പറ്റിക്കെറുന്ന പക്ഷികൾ.

തത്ത കാലുകളും കൊക്കും ചുവന്നും ശെഷം പച്ച നിറ