താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

കാക്ക അറുപതുവകയുണ്ട. ഭൂമിയിൽ എവിടെ പൊയാലും കാക്കയെ കാണും. ചൊറ പഴം മാംസം അപ്പം ഇവ ഒക്കെയും തിന്നും വൃക്ഷങ്ങളുടെ മുകളിൽ കൂടുകൂട്ടി നാലാറ മൊട്ട ഇട്ട ഇരുപത ദിവസം പൊരുന്നുന്നു. പുരുഷൻ ൟസമയത്ത കൂടിന്നരികെ കാവലായിട്ട താമസിക്കും പുഴു അച്ച എലി ഇവയെ കൊടുത്ത കുഞ്ഞുങ്ങളെ വളൎത്തും. ഇവയുടെ കക്കുന്ന ശീലം പ്രസിദ്ധമെല്ലൊ. രൊമർ എന്ന അജ്ഞാനജാതിക്ക ഇവൻ ഒരു ജ്യൊതിഷപക്ഷി ആയിരുന്നു എന്നും പുറപ്പെടീക്കുന്ന അറുപത്തുനാലു ശബ്ദഭെദങ്ങളെക്കൊണ്ട ഒരൊരൊ കാൎയ്യങ്ങളെ സൂചിപ്പിക്കുന്നു എന്നും അവരുടെ പ്രമാണം. അൎത്ഥം ഗ്രഹിക്കുന്നതിന്ന ഇവന്റെ കറളും കുടലും തിന്നുന്നത നല്ല വഴിഎന്നും അവർ നിരൂപിച്ചു. മലയാളികൾ പിതൃകൎമ്മത്തിങ്കലും ഭൂതബലിയിലും തൂകുന്ന അന്നം ഇവൻ തിന്നാൽമതി എന്ന വിചാരിക്കുന്നു. എങ്കിലും ആ വക അന്നം ദരിദ്രക്കാൎക്കു കൊടുത്താൽ വളരെ ഉപകാരമുണ്ട

കാവതികാക്ക. പുഴസമീപങ്ങളിലും കടലരികിലും തല മാത്രം വെളുത്തിട്ട ഇവയെ കാണാം.

കൂതികുലുക്കിപ്പക്ഷി. മാറിൽ വെളുത്തും കറുത്ത ചിറകിന്മെൽ വെളുത്ത തൂവ്വലുകളും മുഷിയാതിരിപ്പാൻ വാൽ ഉയൎത്തിപ്പിടിക്കുന്നതും ചാടിനടപ്പും ഇതിന്റെ സമ്പ്രദായം. പറക്കുന്നെരം ഒന്നു കുതിച്ചാൽ ചിറക കൂട്ടുകയും പിന്നെയും അങ്ങിനെ തന്നെ ചെയ്തുകൊണ്ട കുറഞ്ഞ ദിക്കുമാത്രം പറക്കുന്നു. ചെമ്പൊ ഇരിമ്പൊ സ്വൎണ്ണമൊ വെള്ളിയൊ കണ്ടാൽ ഉടനെ കട്ടെടുത്ത കൂടിൻചുവട്ടിൽ ഒളിച്ച വെക്കും. പച്ചനിറമുള്ള എട്ടു മൊട്ട കൂട്ടിൽ കാണും. മരത്തിന്റെ മുകളിൽ കൂടുണ്ടാക്കുന്നത പടിഞ്ഞാറൻ കാറ്റുള്ളപ്പൊൾ കിഴക്കുവശത്തും കിഴക്കൻ കാറ്റിങ്കൽ പടിഞ്ഞാറെ വശത്തുമെ ഉള്ളു. പൂക്കുന്നവയുടെ മൊട്ടുതിന്നുന്നതുകൊണ്ട കൃഷിക്കാർ ഇവനെ വെടിവെക്കുന്നു.

മഞ്ഞപക്ഷി. കാഴ്ചക്ക സൌന്ദൎയ്യവും നെരെകൂൎത്ത കൊക്കുമായ ഇതിന്ന മഞ്ഞയും കറുപ്പും ഇടകലൎന്നുള്ളനിറംകാണും വൃക്ഷക്കൊമ്പിന്റെ കമരങ്ങളിൽ പുല്ലം പെരും തലമുടിയും പഞ്ഞിയും ൟ വക വെച്ച നല്ല കൌശലക്കൂടുണ്ടാക്കി തല നന്നെ കൂൎത്ത വെളുത്തുള്ള നാലുമൊട്ട ഇട്ട പതിന്നാല ദിവസം പൊരുന്നുന്നു. പുഴു. തുമ്പി. പാറ്റ ൟച്ച ഇവ സാമാന്യമായിട്ടും ചിലപ്പൊൾ ആലിൻ പഴവും തിന്നും. ചൂളം വിളി ഇതിന്ന അഭ്യസിപ്പിക്കാം.

മൈന. ഗൊസായികൾ. ഒരു കൂട്ടിൽ രണ്ടും നാലും ഇട്ടു