താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഞ്ഞ ചെറിയതായ കൊക്കും ഭയപ്പെടുവാൻ തക്കവണ്ണം മൂളുന്ന ഒച്ചയും രാത്രി സഞ്ചാരവും ഇവന്റെ ലക്ഷണം നിശ്ചലമായ കണ്ണിന്ന പകലും നന്നെ ഇരുട്ടുള്ളനെരവും കാഴ്ചക്കുറവണ്ടാകകൊണ്ട സൂൎയ്യന്റെ ചരമകാലത്തിങ്കലും നിലാവുള്ളപ്പൊഴും ഇവന്ന സഞ്ചരിപ്പാൻ സൌഖ്യം. എലി ഞണ്ട ഞമിഞ്ഞ മത്സ്യം ഇവയെ പിടിച്ച തിന്നും കൊഴിമൊട്ടയിൽ വലിപ്പംകൂടിയ മൂന്നും നാലും വെളുത്ത മൊട്ട ഇട്ട മൂന്ന ആഴ്ചവട്ടം പൊരുന്നുന്നു. കുട്ടിപുറത്തായാൽ കൂടുകവിയുന്നവരക്കും ഭക്ഷണസാധനങ്ങളെ പുരുഷൻ കൊണ്ടുവന്ന നിറെക്കും. ദാഹത്തിങ്കൽ മൊട്ടയും രക്തവും മാത്രമെ കുടിക്കൂ. ചെറിയ ജന്തുക്കളെ ഒന്നായി വിഴുങ്ങുന്നതുകൊണ്ട ദഹിപ്പാൻ പാടില്ലാതുള്ള എല്ലകളും രൊമങ്ങളും തുവ്വലുകളും ദിവസന്തൊറും ഒരിക്കൽ ഛൎദ്ദിക്കുന്നു. സ്ത്രീ ഹും എന്ന ഒന്നും പുരുഷൻ ഹും ഹും എന്ന രണ്ടും മൂളുകയും ചെയ്യും വീടിന്റെ കിഴക്കുപുറത്തിരുന്ന മൂളിയാൽ പടിഞ്ഞാറെ പുറത്തവെതുകുഴിയും വടക്കുപുറത്ത മൂളിയാൽ തെക്കുപുറത്ത ചുടലയും എന്ന അമ്മശാസ്ത്രം പറയുന്നു എങ്കിലും ജനനമരണ കാലങ്ങളെ മൂങ്ങാമുഖാന്തരമായിട്ട മനുഷ്യരെ അറിയിക്കുന്നത ദൈവത്തിന്ന അയൊഗ്യമെല്ലൊ.

നത്ത. ഉരുച്ചെറുപ്പവും ചിലക്കുന്ന ശബ്ദവും മാത്രം ഭെദം. നത്തലച്ചാൽ ചത്തലക്കും എന്ന പഴഞ്ചൊല്ലിൽ പതിരുണ്ട.

൨-ം അദ്ധ്യായം.

എകദെശം കാകസാമ്യമുള്ള പക്ഷികൾ

പശാപ്പുകാരൻ പക്ഷി. മാറിൽ തവിട്ടുനിറവും ചിറകകറുത്തും നീലത്തെ അനുസരിച്ച കഴുത്തും ഇവന്ന ലക്ഷണം. പുള്ളിനൊടും പരുന്തിനൊടും പിണങ്ങി ജയം കിട്ടിയാൽ വെലിയിന്മെലിരുന്ന പാൽ ആട്ടും. ചെറിയ പക്ഷികൾ തവള ഒന്ത എലിയെന്നിവ പലതിനെയും പിടിച്ച വെലിയിലെ ഉറപ്പുള്ള മുള്ളിന്മെൽ കുത്തിക്കൊൎത്തവെച്ച ആവശ്യം പൊലെ ഒരൊന്നിനെ എടുത്ത തിന്നും ക്രൂരത കാരണത്താൽ ഇവന്ന പശാപ്പുകാരൻ എന്ന പെർകിട്ടി തവിട്ടുനിറത്തിൽ അഞ്ചൊ എഴൊ മൊട്ട ഇടുന്നതിന്ന എപ്പൊഴും പുതിയ കൂടുണ്ടാക്കും.