താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

യെ പൊലെ കൂട്ടമായി പാൎക്കുന്നു. പുരുഷന്മാൎക്കും സ്ത്രീകൾക്കും ചിറകുണ്ട. നപുംസകങ്ങൾക്കില്ല. സ്ത്രീക്ക പുരുഷനിൽ വലിപ്പം കാണും. അവ ഉണ്ടാക്കുന്ന പുറ്റിൽ ഒരൊരൊ പട്ടണംപൊലെ തിരവുകൾ കാണുന്നു. വെലചെയ്യുന്ന വർ ഒന്നക്കൊന്ന പിന്നാലെ വഴിതെറ്റാതെ പൊകയും തിരിച്ചുവരുന്നവർ വഴിമാറിപ്പൊകയും ചെയ്യും. ഒരു പുററിൽ എത്ര തന്നെ ഉണ്ടായാലും ഘ്രാണംകൊണ്ട തമ്മിൽതമ്മിൽ അറിയും ഒരു ഉറുമ്പ പുഴുവെങ്കിലും പുല്ലെങ്കിലും കൊണ്ടുപൊകുന്നെരം ശക്തിപൊരാതെ വന്നാൽ മറ്റവൻ വന്ന കൂടെ പിടിച്ച കൊടുക്കുന്നതും അതല്ലെങ്കിൽ കടിച്ച മുറിച്ച ചെറുതാക്കി പങ്കപങ്കായി കൊണ്ടുപൊകുന്നതും കാണുമ്പൊൾ വിസ്മയംതൊന്നും. മധുരമുള്ള സാധനങ്ങൾ അത്രെയും അവക്ക എറെ ഇഷ്ടം കട്ടുറുമ്പ. അരക്കൻ. കുനിയൻ. നെയ്യുറുമ്പ. പുളിയുറുമ്പ. പ്രാന്തനുറുമ്പ, നീറുറുമ്പ ഇങ്ങിനെ പലതുണ്ട. അവക്ക ശീലഭെദങ്ങളും ആകൃതിഭെദങ്ങളും കാണും.

ചിതല. ഇവ ഉഷ്ണവും ശെഷം പ്രാണികളിൽനിന്ന ഉള്ള ഭയവും ഒഴിയുന്നതിനായിട്ട തണുപ്പള്ള സ്ഥലം സംബന്ധിച്ച മണ്ണുകൊണ്ട ഒരു വക മൂടൽ ഉണ്ടാക്കി അതിൽ പാൎക്കുന്നു. ൟ ജാതിയുടെ ഇരുമ്പപൊലെയുള്ള പല്ലിൽനിന്ന മയമുള്ളവസ്തുക്കളെ രക്ഷിപ്പാൻ നന്നെപ്രയാസം നാശം ഒൎക്കാ തുള്ള വസ്തുക്കളെ എത്ര വെഗം നശിപ്പിക്കും.

൭-ം അദ്ധ്യായം.

തുമ്പികൾ

സൌന്ദൎയ്യത്തിൽ ഇവക്ക തുല്യങ്ങളായ പുഴുക്കൾ ഇല്ല. നാല. ചിറകുള്ളതിന്മെൽ പല നിറമായിട്ടുള്ള ഒരൊരൊ ചിത്രങ്ങൾ കാണും. പുഷ്പങ്ങളുടെ മധു ഇവയുടെ ഭക്ഷണം. ആയുസ്സകാലം നന്നെ ചുരുക്കം. തുമ്പി ഇടുന്ന മൊട്ടയിൽ നിന്ന സാമാന്യെന പച്ച നിറമായിട്ട ആദ്യം ഒരു പുഴു പുറപ്പെടും. അത ഒന്നാമത്തെ മാസത്തിൽ തന്റെ തൊല നാലഞ്ചുപ്രാവശ്യം കിഴിക്കും. ശരീരത്തിന്ന പൂൎത്തി വരുമ്പൊൾ ജാതിക്ക തക്കവണ്ണം പുഴുക്കൂടുണ്ടാക്കി അതിൽ കിടക്കും. തത്സമയത്ത അത പൊട്ടുന്നെരം തുമ്പിയായി പറന്ന പൊരും. ഇത ആത്മാവിന്റെ നാശമില്ലായ്മയുടെയും ശരീരത്തിന്റെ ഉയൎച്ചയുടെയും ഒരു സാദൃശ്യമെന്ന പലരും വിചാരിക്കുന്നു. ചില തുമ്പികൾ പ