താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ -ം പൎവ്വം

ഇറുക്കുന്ന പുഴുക്കൾ. ശരീരം ഒക്കെയും എല്ലുകൂടാതെ മുറിമുറി ആയി ചെൎന്നിരിക്കുന്നത. പുറമെയുള്ള തൊല ചിലതിന്ന ഒടുപൊലെ കഠിനമായിരിക്കും. ചിലത വെള്ളത്തിലും ചിലത വായുമണ്ഡലത്തിലും ചിലത ഭൂമിയിലും ജീവിക്കുന്നു. നട, ഒട്ടം, തുള്ളൽ, പറക്കുക, നീന്തുക. സഞ്ചാരഭെദങ്ങൾ.

൧ -ം അദ്ധ്യായം.

കരഞണ്ട. അമ്രിക്കായിലും അതിന ചുറ്റുമുള്ള ദ്വീപുകളിലും കാണും അവ ഭൂമിയിൽ കുഴികൾ ഉണ്ടാക്കി പാൎക്കുന്നു. വൎഷം തുടങ്ങുമ്പൊൾ മൊട്ട ഇടുവാൻ സമുദ്രത്തിങ്കലെക്ക പൊകും. ഒരു ദെശം മൂടുവാൻതക്കവണ്ണം കൂട്ടമായിട്ട പടയാളികളെപൊലെ അണിഅണിയായി സഞ്ചരിക്കുന്നെരം ഒരു വീടൊ പുഴയൊ ഉണ്ടായിരുന്നാൽ അണിതെറ്റാതെ കടന്നു പൊകും. സമുദ്ര തീരത്തിങ്കൽ എത്തിയാൽ മൂന്നും നാലും കുളികഴിഞ്ഞ ആണങ്ങൾ കുറ്റിക്കാടുകളിൽ പൊയി പാൎക്കും പെണ്ണുങ്ങൾ തീരത്തിങ്കൽ തന്നെ താമസിച്ച മൊട്ട ഇടും. പിന്നത്തിൽ എല്ലാം ഒരുമിച്ച കൂടി വന്നതിൻപ്രകാരം തന്നെ പൊകും, ശവങ്ങൾ കഴിച്ചെടുത്ത അധികം തിന്നും.

ചെറിയഞണ്ട. ഒരു വശത്ത ഇറുക്കക്കാൽ അധികം നീണ്ടിരിക്കുന്നതുകൊണ്ട ഇവ കീൎത്തിപ്പെട്ടിരിക്കുന്നു. നടക്കുന്നെരം വല്ലതും കണ്ടാൽ ഒരു ആയുധംപൊലെ പൊക്കിപ്പിടിച്ചിരിക്കുന്ന ൟ കാൽകൊണ്ട പിടിക്കയും കുഴിയിൽ ഇറങ്ങിയാൽ ഇതുകൊണ്ട മണ്ണ മാന്തി മൂടൂകയും ചെയ്യുന്നു.

ഞണ്ട. രണ്ടുവശമായി അയ്യഞ്ചകാൽകളുള്ളതിൽ മുങ്കാലുകൾകൊണ്ടെത്രെ. ഇറുക്കുന്നത. കൃമി മീൻ തവള ഇതൊന്നും കിട്ടാതിരുന്നാൽ ഇവ തമ്മിൽ തമ്മിലും തിന്നുന്നു. പെണ്ണ ആണ്ടിൽ ഇരുനൂറ മൊട്ട ഇട്ട കുട്ടിയാകുന്നവരെക്കും വാലിന്റെ ചുവട്ടിൽ ഉറപ്പിച്ച കൊണ്ടുനടക്കും. ജല തീരത്തിങ്കലുള്ള പൊത്തുകളിലും കല്ലിന്റെ ഇളുമ്പുകളിലും ഇഷ്ടമായി പാൎക്കുന്നു, അകത്തെക്ക കടക്കുമ്പൊൾ എപ്പൊഴും മുമ്പിൽ കടക്കുന്നത പൃഷ്ഠ

K