താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ത്ത്യെകമായി തൂവൽ കിട്ടുന്നതിന്നും വളൎത്തുന്നു. കീഴ്വശത്തിരിക്കുന്ന തൂവലുകൾ ആണ്ടിൽ രണ്ടും മൂന്നും പ്രാവശ്യം പറിച്ചെടുത്ത മെത്ത ഉണ്ടാക്കുന്നതിന്ന ഉപകരിപ്പിക്കുന്നു. ചിറകുകളുടെ അറ്റത്തിരിക്കുന്ന നാലും അഞ്ചും തുവലുകൾ കടലാസെഴുതുവാൻ എത്രയും ഗുണമുള്ളത. പുല്ലുകൊണ്ടുതന്നെ ഉപജീവനം കഴിക്കുന്നത ൟ പക്ഷിമാത്രം.

ഒന്രക്ക. നന്നെ ചെറിയ ചിറകുകളും ശരീരത്തിന്റെ അവസാനത്തിങ്കൽ കാൽകളും ഇരിക്കകൊണ്ട നെരെനിവിൎന്ന നില്പാൻ ഇതിന്ന ശക്തി ഉണ്ട. തണുപ്പുള്ള കായലുകളിൽ എപ്പൊഴും നീന്തിയും മുങ്ങിയും മീൻപിടിക്കുക ശീലം.