താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

കൾ കൊണ്ട തന്റെ മെൽ അടിക്കയും എകദേശം തുമ്മുന്നതുപൊലെ ഒച്ച പുറപ്പെടീക്കയും വലിയ ഗൎവ്വ നടിച്ച നടക്കയും ചെയ്യും. കൊഴിയെ പൊലെ സകല വസ്തുക്കളും തിന്നുമെങ്കിലും ബദാമിന്റെ അണ്ടിയും കാപ്പിയുടെ മട്ടും ഇവക്ക വിഷം. ബുദ്ധിയില്ലായ്മയിൽ ഇവന്ന തുല്യനായ ജന്തു ഇല്ല. ഇ വന്റെ പിന്നിൽകൂടി വന്ന മുമ്പിൽ വലുതായി ഒന്നു വരച്ചാൽ തന്റെ തലയിൽ ഇത വലുതായ ഭാരമെന്നൊൎത്ത ഇളകാതെ നില്ക്കും.

മയിൽ. എകദേശം കല്ക്കംപൊലെ ഇരിക്കുന്ന ഇവന്റെ സ്വദേശം ഇന്ദ്യ. എങ്കിലും പലരാജ്യങ്ങളിലെക്കും കൊണ്ടു പൊയി വളൎക്കുന്നു. തലയിൽ മൂന്നുശിഖയും കഴുത്തിൽ മിന്നുന്ന നീലനിറവും സ്ത്രീപുമാന്മാൎക്ക തുല്യം എങ്കിലും പുരുഷന്ന മൂന്നാം വയസ്സിൽ ചന്ദ്രകങ്ങളൊടു കൂടിയ ഒന്നരക്കൊൽ നീളത്തിൽ പീലികളുണ്ടാകും. ഇവയെ ആലവട്ടം കെട്ടുന്നതിനും മറ്റും അലങ്കാരങ്ങൾക്കും പ്രയൊഗിക്കുന്നു, സൎപ്പങ്ങളും ൟച്ചയും പ്രിയ ഭക്ഷണം. ഇടിനാദം കെട്ടാൽ അതി സന്തൊഷം പൂണ്ട പീലികൾ പൊക്കി വിരിവരുത്തി ചന്ദ്രകങ്ങളെ വൃത്താകാരമായി പ്രകാശിപ്പിക്കയും രൊമാഞ്ചംപൊലെ തുവ്വലുകളെയും എഴുനീല്പിച്ചുംകൊണ്ട ഒരു ഗൎവ്വഭാവം നടിച്ച നൃത്തംചെയ്യും. ഇവയിൽനിന്ന ഒരു വക എണ്ണ എടുക്കുന്നത നാഡികൾക്ക തളൎച്ചവരുത്തുവാൻ വിശെഷമെന്ന പ്രസിദ്ധം.

പടച്ചാവൽ. വലിപ്പത്തിലും നിറശൊഭയിലും മയിലിന്നതാഴയാകുന്നു. അത്യാവശ്യങ്ങളിൽ പറക്കുന്നു. കിഴക്കൊട്ട ചെല്ലുന്തൊറും സൌന്ദൎയ്യം കൂടും. ചീനത്തുള്ള പൊൻപടച്ചാവലിനെ കാണുമ്പൊൾ വിസ്മയംതൊന്നും. ശീമയിൽ ചിലർ നല്ല വൃക്ഷങ്ങളൊടുകൂടിയ രണ്ടുമൂന്നുനാഴിക വഴി ഒരു സ്ഥലം മാടികെട്ടി അതിന്നകത്ത ഇവയെ ആക്കുന്നുണ്ട. അപ്പൊൾ അതിൽതന്നെ മൊട്ട കുട്ടികളോടും കൂടി പുറത്തുപോകാതെ പാൎക്കയും ചെയ്യും.

കൊഴി. എല്ലാദെശങ്ങളിലും പലതരത്തിലും കാണ്കകൊണ്ട വൎണ്ണിക്കുന്നില്ല. ചില ദെശങ്ങളിൽ കൊഴിയങ്കം ചെയ്യിക്കുന്നത മഹാ ക്രൂരക്കളി. ലക്ഷണമുള്ള കൊഴിച്ചാത്തൻ രാത്രി മൂന്നുമണിക്ക കൂകും. വിത്ത്യാസമില്ല. ചുണ്ണാമ്പ തിന്മാൻ ഇട വന്നില്ലങ്കിൽ മൊട്ട ഒടില്ലാതെ തൊലി മാത്രമായിരിക്കും. എജിപ്തയിൽ കച്ചവടത്തിന്നായി വളരെ കൊഴിക്ക ആവശ്യമുണ്ടാകകൊണ്ട ആയിരം രണ്ടായിരം മൊട്ടയെ അപ്പം ചുടുന്നതിന്നുള്ള ബൊൎമ്മപോലെ ഉണ്ടാക്കി അതിന്നകത്ത വെച്ച കൊഴിവരുത്തുന്നതുപൊലെ ചൂടുവരുത്തുമ്പോൾ താനെ