താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ക്കുന്നവരുടെ സന്തൊഷംകണ്ടപ്പൊൾ തലകുമ്പിട്ട സലാം ചെയ്തു. നിനക്ക ഇപ്പൊൾ വളരെ ക്ഷീണം വന്നു. മെശമെലിരുന്ന കുറെ ഉറങ്ങിക്കൊ എന്ന പക്ഷിക്കാരൻ പറഞ്ഞപ്പൊൾ മെശമെൽ ഇരുന്ന ആദ്യം ഒരു കണ്ണ ചീമ്മി. പിന്നെ രണ്ടുകണ്ണും അടച്ച ഉറക്കംതൂക്കി. അതിന്റെ ശെഷം നല്ലവണ്ണം ഉറങ്ങുന്ന നാട്യത്തിങ്കൽ ഒരു കറുത്ത പൂച്ച ചാടിപിടിച്ച കൊല്ലുകയും ചെയ്തു.

കവളങ്കാളി. ഇവന്റെ ശബ്ദംകൊണ്ടും കൊക്കും കാതിന്റെ സ്ഥാനവും മഞ്ഞനിറമായിരിക്കുന്നതിനാലും കറുത്ത ചിറകുകളിൽ വെളുത്ത മന്നങ്ങൾ കാണുന്നതുകൊണ്ടും അറിവാൻ ഒട്ടും പ്രയാസമില്ല. പിടച്ചിണക്കിയാൽ കെൾക്കുന്ന ശബ്ദങ്ങളെ അനുകരിപ്പാൻ ഇവൻ എത്രയും സമൎത്ഥൻ.

൫-ം അദ്ധ്യായം.

കൊഴി സാമ്യക്കാർ

പ്രാവ. നൂറ്റിൽപുറം വക ഉണ്ടാകകൊണ്ട ഭൂമിയിൽ എല്ലാടവും കാണാം. ചുവന്നിരിക്കുന്ന കാൽവിരൽ നാലും ഒഴികെ ശെഷം ഉടൽ വെളുപ്പ പാണ്ട പച്ച നീലം തവിട. ൟ വക നിറങ്ങളായിട്ടകാണും. വെഗം പറക്കയും വളരെ കുടിക്കയും പലപ്രാവശ്യം കുളിക്കയും ഇവയുടെ പ്രകൃതി. വാലിൽ എപ്പെഴും പന്ത്രണ്ടു തുവ്വൽ ഉണ്ട. രണ്ടു മൊട്ട മാത്രം ഇട്ട കുട്ടി ആയാൽ ആദ്യം ഒമ്പത ദിവസം കാഴ്ചയില്ല. ധാന്യങ്ങൾ തിന്ന നുലവ വരുത്തി കുട്ടികളുടെ വായിൽ തെട്ടി കൊടുക്കുന്നു. കുറു കുറൂ എന്ന ശബ്ദം. ചൊറിയും വസൂരിയും ഇവക്ക വെഗം പറ്റും. കാട്ടുപ്രാവ കൂടാതെ ഇവിടെ അരിപ്രാവ മൂന്നു നിറത്തിൽ കാണും. കഴുത്തിൽ പ്രത്യെകമായി മിന്നുന്ന നീലഛായയുള്ള ഒരു ജാതി ഇവ കിണറ്റിലും ഉയൎന്ന ശാലകളിൽ വിജന സ്ഥലങ്ങളിലും കൂടു കൂട്ടി കാക്ക മൊട്ട പ്രമാണത്തിൽ രണ്ടു മൊട്ട ഇട്ടാൽ ഉണ്ടാകുന്ന കുട്ടികളിൽ ഒന്ന പുരുഷൻ ഒന്ന സ്ത്രീയുമായിരിക്കും. പിന്നെ അവർ തങ്ങളിലെത്രെചെൎച്ച. ലങ്കയിൽ അല്പം വലിപ്പം കൂടിരിക്കുന്ന അഞ്ചൽപ്രാവിനെ കുട്ടി കാലത്തെ പിടിച്ച കൂട്ടിലാക്കി പലതവണയും ഒരു സ്ഥലത്തെക്ക കൊണ്ടുപൊകയും തിരിച്ച പൊരികയും ചെയ്ത പിന്നത്തെതിൽ ചിറകിന്നകത്ത ഒരു എഴുത്ത കെട്ടി വിട്ടാൽ കൊണ്ടുപൊയി കൊടുക്കയും അങ്ങിനെ തന്നെ മറു