താൾ:CiXIV282.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

തുമ്പിതുടങ്ങിയതിനെ പിടിച്ച തിന്നുകയും ഇതിന്റെ ശിലം

പൊന്മാൻ. ഇവന്റെ കൊക്ക കനവും നീളവും കൂടിയതെ
ത്രെ. കാലും വാലും ഉടലും നീളം കുറഞ്ഞുമിരിക്കയാൽ ഇവന്റെ
മൂടലിന്ന എത്രയും കൌതുകമുണ്ടെങ്കിലും വിരൂപത്തിന്റെ പ്ര
തിശാന്തിക്ക മതിയായില്ല. പുഴ കായൽ കുളംതുടങ്ങിയ ജലം
സംബന്ധിച്ച കരയിൽ മത്സ്യത്തിനെ തന്റെ ലാക്കനൊക്കി
ഇരുന്ന ഒന്നിനെ പൊങ്ങികാണുമ്പൊൾ അസ്ത്രംപൊലെ
അതിന്മെൽ വീണ പിടിച്ച കൊണ്ടുപൊയിതിന്നും. വലിയ മ
ത്സ്യത്തിനെ കണ്ട പൊന്മാനെപൊലെ പൊലെ കണ്ണുചീമ്മി എന്ന
പഴഞ്ചാല്ലുണ്ട. പിടിപ്പാൻ ശക്തിപൊരാതെയും കൊതി എ
റെ ഉണ്ടാകയാലുമെത്രെ ഇതുവന്നത. നദീ തീരങ്ങളിലുള്ള
പൊത്തുകളിൽ ആറൊ പത്തൊ വെളുത്ത മൊട്ട ഇട്ട പൊരു
ന്നുന്നു.

മരംകൊത്തി. എണ്പതുവക ഉള്ളതിൽ രണ്ടുമാത്രം ൟ
നാട്ടിൽ നടപ്പുണ്ട. മഞ്ഞനിറത്തിന്മെൽ കറുത്ത രെഖ ഒന്നി
ന്ന. മറ്റെതിന്ന വെളുപ്പിന്മെൽ കറുത്തവര. തലയിൽ തൊ
പ്പി ഇട്ടതുപൊലെ കറുപ്പം കൂൎത്ത ശിഖയും കനത്ത നീണ്ട
കൊക്കും ഇവയുടെ ആകൃതി ആകുന്നു. വൃക്ഷങ്ങളിൽ കൊക്കു
കൊണ്ടും വാലുകൊണ്ടും പിടിച്ച ഒടികെറും. കീഴ്പട്ടഇറങ്ങുന്നില്ല
മരങ്ങളുടെ പിളൎപ്പിലുള്ള പുഴുക്കളെ പശയുള്ള നാക്കുകടത്തി പി
ടിച്ച തിന്നും, കൊത്തി ഉണ്ടാക്കിയ പൊത്തിലെ പൊടിമെൽ
മൊട്ട ഇട്ട പൊരുന്നുന്നു.

൪-ാം അദ്ധ്യായം

രാഗക്കാർ

രാജകുയിൽ. കൊക്കിന്റെ രണ്ടുവശവും മാത്രമല്ല പുരിക
വും കാലും മഞ്ഞനിറം. ശെഷമൊക്കെയും കറുപ്പ. കുറെ ദൂരത്ത
നിന്ന ഇവന്റെ രാഗം കെട്ടാൽ എത്ര തന്നെ ആയാലും മതി
യാകയില്ല. ഒറ്റയായ്ത്തന്നെ പറക്കുന്നു. ഭീരു ആകകൊണ്ട മ
നുഷ്യർ എറെ സഞ്ചരിക്കാത്ത ദിക്കിലെ പടൎപ്പുകളിൽ കൂടുണ്ടാ
ക്കി പാൎക്കും. അതിധവളമായ നിറത്തിൽ ചിലപ്പൊൾ ഇവ
യെ കാണുന്നത പാണ്ട വ്യാപിച്ച മനുഷ്യരെ പൊലെ അ
പൂൎവ്വം.

രാത്രിരാഗി. യൂറൊപ്പിലെ രാഗക്കാരിൽ ഇത പ്രസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/98&oldid=180450" എന്ന താളിൽനിന്ന് ശേഖരിച്ചത്