താൾ:CiXIV282.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഞ്ഞ ചെറിയതായ കൊക്കും ഭയപ്പെടുവാൻ തക്കവണ്ണം മൂളു
ന്ന ഒച്ചയും രാത്രി സഞ്ചാരവും ഇവന്റെ ലക്ഷണം നിശ്ചല
മായ കണ്ണിന്ന പകലും നന്നെ ഇരുട്ടുള്ളനെരവും കാഴ്ചക്കു
റവണ്ടാകകൊണ്ട സൂൎയ്യന്റെ ചരമകാലത്തിങ്കലും നിലാവു
ള്ളപ്പൊഴും ഇവന്ന സഞ്ചരിപ്പാൻ സൌഖ്യം. എലി ഞണ്ട
ഞമിഞ്ഞ മത്സ്യം ഇവയെ പിടിച്ച തിന്നും കൊഴിമൊട്ടയി
ൽ വലിപ്പംകൂടിയ മൂന്നും നാലും വെളുത്ത മൊട്ട ഇട്ട മൂന്ന
ആഴ്ചവട്ടം പൊരുന്നുന്നു. കുട്ടിപുറത്തായാൽ കൂടുകവിയുന്നവ
രക്കും ഭക്ഷണസാധനങ്ങളെ പുരുഷൻ കൊണ്ടുവന്ന നി
റെക്കും. ദാഹത്തിങ്കൽ മൊട്ടയും രക്തവും മാത്രമെ കുടിക്കൂ.
ചെറിയ ജന്തുക്കളെ ഒന്നായി വിഴുങ്ങുന്നതുകൊണ്ട ദഹിപ്പാ
ൻ പാടില്ലാതുള്ള എല്ലകളും രൊമങ്ങളും തുവ്വലുകളും ദിവസ
ന്തൊറും ഒരിക്കൽ ഛൎദ്ദിക്കുന്നു. സ്ത്രീ ഹും എന്ന ഒന്നും പു
രുഷൻ ഹും ഹും എന്ന രണ്ടും മൂളുകയും ചെയ്യും വീടി
ന്റെ കിഴക്കുപുറത്തിരുന്ന മൂളിയാൽ പടിഞ്ഞാറെ പുറത്ത
വെതുകുഴിയും വടക്കുപുറത്ത മൂളിയാൽ തെക്കുപുറത്ത ചുടല
യും എന്ന അമ്മശാസ്ത്രം പറയുന്നു എങ്കിലും ജനനമരണ
കാലങ്ങളെ മൂങ്ങാമുഖാന്തരമായിട്ട മനുഷ്യരെ അറിയിക്കുന്ന
ത ദൈവത്തിന്ന അയൊഗ്യമെല്ലൊ.

നത്ത. ഉരുച്ചെറുപ്പവും ചിലക്കുന്ന ശബ്ദവും മാത്രം ഭെ
ദം. നത്തലച്ചാൽ ചത്തലക്കും എന്ന പഴഞ്ചൊല്ലിൽ പതിരു
ണ്ട.

൨-ം അദ്ധ്യായം.

എകദെശം കാകസാമ്യമുള്ള പക്ഷികൾ

പശാപ്പുകാരൻ പക്ഷി. മാറിൽ തവിട്ടുനിറവും ചിറക
കറുത്തും നീലത്തെ അനുസരിച്ച കഴുത്തും ഇവന്ന ലക്ഷ
ണം. പുള്ളിനൊടും പരുന്തിനൊടും പിണങ്ങി ജയം കിട്ടിയാ
ൽ വെലിയിന്മെലിരുന്ന പാൽ ആട്ടും. ചെറിയ പക്ഷികൾ
തവള ഒന്ത എലിയെന്നിവ പലതിനെയും പിടിച്ച വെലി
യിലെ ഉറപ്പുള്ള മുള്ളിന്മെൽ കുത്തിക്കൊൎത്തവെച്ച ആവശ്യം
പൊലെ ഒരൊന്നിനെ എടുത്ത തിന്നും ക്രൂരത കാരണത്താൽ
ഇവന്ന പശാപ്പുകാരൻ എന്ന പെർകിട്ടി തവിട്ടുനിറത്തിൽ
അഞ്ചൊ എഴൊ മൊട്ട ഇടുന്നതിന്ന എപ്പൊഴും പുതിയ കൂടു
ണ്ടാക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/91&oldid=180443" എന്ന താളിൽനിന്ന് ശേഖരിച്ചത്