താൾ:CiXIV282.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

കടൽകുതിര ഇതിന്റെ ചില ഭാഗം കാളക്കും ചില ഭാ
ഗം തിമിംഗിലത്തിന്നുമൊക്കും ചെവിപ്പാളയും വാലും ഇല്ല എ
കദെശം മുക്കാൽ കൊൽ നീളത്തിൽ കൂട്ടുകൊമ്പായി ആനക്കൊ
മ്പിനെക്കാൾ വില എറിയതുമായ രണ്ടു കൊമ്പുകൾ ഇവക്കു
ള്ളതിൽനിന്ന ശീമയിലെ ദന്ത വൈദ്യന്മാർ പല്ലുപൊയവ
ൎക്ക കള്ളപ്പല്ലുണ്ടാക്കി പൊന്നിൻ ശ്ലാഖകളെകൊണ്ട നില്പുള്ള
പല്ലിനൊട കൂട്ടിക്കെട്ടി ഉറപ്പിച്ച മുമ്പെ ഉള്ളതുപൊലെ തൊ
ന്നിക്കും ഇതിന്റെ ഒരു വിരൽ കനമുള്ള തൊൽ പണ്ടെക്കാ
ലത്ത പാമരം കെട്ടി ഉറപ്പിക്കുന്ന കയറിന്ന വെണ്ടി എടു
ത്തിരുന്നു ഇവർ പത്തഞ്ഞൂറൊരുമിച്ച കൂട്ടമായി പന്നിയെ
പൊലെ തമ്മിൽ തിക്കിത്തിരക്കി ഉറച്ച മഞ്ഞിന്മെൽ കിടക്കും
മഞ്ഞപെയ്യൽ കപ്പക്കാരുടെ ദൃഷ്ടിക്ക മറവ വരുത്തുന്നെങ്കിലും
രാത്രിയിലുള്ള ഇവയുടെ കരച്ചിൽ ഉറച്ച മഞ്ഞൊ കരയൊ
സമീപിച്ചു എന്ന അറിയിക്കുന്നു ശത്രു വരുമ്പൊൾ കുട്ടിക
ളെ തൊടാതിരിപ്പാൻ മരിക്കുന്ന വരക്കും നിന്നെ പിണങ്ങും
കഠിനമെറിയ മീശകളും തിമിംഗലം പൊലെ ഊത്തുമുണ്ട.

൧൨ അദ്ധ്യായം.

തിമിംഗിലങ്ങളെന്ന സ്തനപായികൾ

ഇവ മീന പൊലെ മൊട്ട ഇടുകയും ചെകിളകൊണ്ട ശ്വാ
സം കളകയും ചെയ്യുന്നുവെന്ന നൂറു വൎഷം മുമ്പെ പലരും വി
ചാരിച്ചിരുന്നു എങ്കിലും പലതിനെയും പിടിച്ച ശൊധന
ചെയ്താറെ ചെകിളയിൽ കൂടി ശ്വാസം കളയുന്നില്ലന്നും ശി
ശുപ്രസവും പാൽമുലയും അകിടും മറ്റു മൃഗങ്ങളെ പൊലെ
തണ്ടെല്ലും ചുമലുമുള്ള പ്രകാരം സൂക്ഷ്മമായി അറിഞ്ഞു,

കടൽപന്നി രണ്ടു വശത്തും കൂടി തൊണ്ണൂറ്റരണ്ടു പല്ലു
ള്ളതുകൊണ്ടു ഇതിന്റെ ക്രൂരത എകദെശം ഊഹിക്കാം തി
മിംഗലത്തെ പൊലെ ശക്തിയും വലിപ്പവുമുണ്ടായിരുന്നാ
ൽ സമുദ്രത്തിലുള്ള ജന്തുക്കളെ എത്ര വെഗം നശിപ്പിക്കും എ
ങ്കിലും രണ്ടുകൊൽ നീളം മാത്രം. ശീമയിൽനിന്ന കൊച്ചിക്കൊ
ബെമ്പായ്ക്കൊ വല്ല ദിക്കിലെക്കും പൊകുന്ന കപ്പലുകളുടെ
പിന്നാലെ അമ്പതും നൂറും കൂട്ടമായി കളിച്ചപൊരുമ്പൊൾ വ
ല്ലതും കൊടുത്താൽ തിന്നും മുതുകും വാലും അല്പം കാണുമാറ രാ
ത്രിയിൽ തിരകളിൽ കിടന്നുറങ്ങുന്നു എഴുപത വൎഷത്തൊളം
ആയുസ്സ പത്താം ആണ്ടിൽ ശരീര പൂൎത്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/78&oldid=180429" എന്ന താളിൽനിന്ന് ശേഖരിച്ചത്