താൾ:CiXIV282.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

വിടങ്ങളിലുള്ള വെള്ളം എപ്പൊഴും ഉറച്ച മഞ്ഞുകൊണ്ട മൂടി
യിരിക്കുന്നതിനാൽ തെക്കെ അറ്റത്ത മാത്രം കട്ടയായി പൊ
ട്ടി നൂറും ഇരുനൂറും നാഴിക ദൂരം തെക്കൊട്ട ഒഴുകുന്നു ഉറച്ച മ
ഞ്ഞിൻകട്ടെക്ക എകദെശം ഒരു പുരയുടെയൊ പൎവ്വതത്തിന്റെ
യൊ പൊക്കം ഉണ്ടായിരിക്കും അതിന്റെ ഇടയിൽ ൟ വ
ക നായ്ക്കൾ പത്തും ഇരുവതും ദിവസമായി പെറ്റിട്ടുള്ള കുട്ടി
കളൊടും കൂടി അസംഖ്യമായി കാണാം ഇവ മഞ്ഞിൻകട്ട മെ
ൽ പെറുന്നു തള്ള മാത്രം ഭക്ഷണം കൊണ്ടുവരുവാൻ വെള്ള
ത്തിലറങ്ങുംകുട്ടികൾക്ക പെറുന്ന സമയമുള്ള വെളുത്ത രൊമ
ങ്ങൾ ഒരു മാസത്തിന്നപ്പുറം കൊഴിഞ്ഞ പുതിയ രൊമം വരു
ന്നെരം ധൂസര വൎണ്ണം. കപ്പക്കാർ കയ്യിൽ കനത്ത വടി പിടി
ച്ച കുട്ടികളെ പ്രത്യെകമായി അടിച്ചു കൊല്ലും ഉടനെ കഴുത്ത
വട്ടത്തിൽ മുറിച്ച ഉടൽ മൂന്നു വിരൽ കനമുള്ള നൈവലയൊ
ടു കൂടി നീളത്തിൽ കിറി അഞ്ചും ആറും ഒന്നിച്ച കെട്ടി മഞ്ഞി
ൻ കട്ടമെൽ കൂടി വലിച്ച കപ്പലിൽ കയറ്റി നിറഞ്ഞാൽ തി
രികെ സ്വദെശത്തെക്ക പൊകും അവിടെ എത്തി ഇറക്കിയ
തിൽ പിന്നെ നൈവല തിരിച്ചെടുക്കും ആയിരം തൊലിന്ന
അഞ്ഞൂറും നൂറു തുലാം നെയ്യിന്ന അമ്പതും രൂപാ വില. ൟ
വെല മൂന്നു മാസം കൊണ്ട തീരുന്നതിനാൽ ഒരു കപ്പലിൽ
൫൲ പിടിച്ചു കൊണ്ടുവരും ആകെ കൂടുമ്പൊൾ പതിനാറാ
യിരത്ത ഇരുനൂറ്റ അമ്പത രൂപാ വില കിട്ടും.

കടലാന പന്ത്രണ്ടുകൊൽനീളം എഴുവണ്ണം. കൊപത്തിങ്കൽ
മൂക്കിനെ അരക്കൊലൊളം നീട്ടും പെറുന്നതിന്ന കരയിൽ പൊ
യി പെറ്റാൽ എട്ട ആഴ്ചവട്ടം മുല കുടിപ്പിക്കുന്നതിനിടയിൽ
വെള്ളത്തിൽ ഇറങ്ങുന്നില്ല പുരുഷന്റെഒച്ചകാൎപ്പിക്കുന്നതുപൊ
ലെ.സൌഖ്യക്കെട വന്നാൽ കണ്ണുനീർ ഒഴുക്കിക്കൊണ്ട കരയി
ൽ കെറിഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഭെദം വരുന്നവരെക്കെ
ങ്കിലും മരിക്കുവൊളമെങ്കിലും കിടക്കും മനുഷ്യൎക്ക ഉപദ്രവംകൂടാ
തെ ഇവയുടെഇടയിൽനടക്കാം നൈവല ഒന്നിനൊട കൂടിവെ
പ്പാനും കത്തിക്കുന്നതിന്നും എറ്റം ഗുണമുള്ളതാകകൊണ്ട കൊ
ല്ലുന്നുചിലപ്പൊൾ ഒന്നിന്ന മുന്നൂറതുലാം നൈവല കാണും.

കടൽസിംഹം വലിപ്പത്തിൽ കടലാനക്കൊക്കുന്നെങ്കിലും
സിംഹതിന്റെനിറവും സ്കന്ധരൊമവും ഇവന്നുണ്ട മൂന്നു പു
രുഷന്മാരൊട ചെൎച്ചയുള്ള സ്ത്രീക്ക കുട്ടികളിൽ വാത്സല്യമില്ല പു
ഷ്ടിയുണ്ടാകകൊണ്ട കുട്ടികൾക്ക നീന്തുവാൻ ബഹുമടിയുണ്ടെ
ങ്കിലും സ്ത്രീ കഴുത്തിൽവെച്ച കൊണ്ടുപൊയി വെള്ളത്തിൽ മുക്കി
നീന്തൽ പഠിപ്പിക്കുന്നു വെളി സമയം പുരുഷന്മാർ തമ്മിലുള്ള
കടികൊണ്ടസ മുദ്രത്തെ ചുവപ്പിപ്പാൻ തക്കവണ്ണം രക്തനാ
ശം വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/77&oldid=180427" എന്ന താളിൽനിന്ന് ശേഖരിച്ചത്