താൾ:CiXIV282.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

കാട്ടുപൊത്ത. ഇത ശക്തി എറിയ ഒരു പക മൃഗംതന്നെ.
കാളക്കൊമ്പിന്നൊത്ത കൊമ്പുകൊണ്ട മനുഷ്യരെയും മൃഗങ്ങ
ളെയും കൊരിയും വെട്ടിയും കൊല്ലും സാമാന്യം മരങ്ങളും തക
ൎക്കും കുഴിഞ്ഞ നെറ്റിക്ക താഴെ മുഴയുള്ള മുഖത്തിന്ന കറുത്തും
വെളുത്തും നിറമുണ്ട. മാംസം ചിലർ തിന്നും കൊമ്പ അളക്ക പി
ശാക്കത്തിപിടി തുടങ്ങിയ പണികൾക്ക എത്രയും ഗുണമുളള
ത. പൊത്തും പുലിയും മുറിയെറ്റ ഒടിപ്പൊയാൽ ആവഴി ത
ന്നെ നൊക്കി കിടക്കുന്ന കാരണത്താൽ ചുവട്ടാലെ ചെ
ല്ലുന്നവരെ കൊല്ലും എന്ന അറിഞ്ഞിട്ട നായാട്ടുകാർ രണ്ടു
വകക്കാരുടെയും ചുവട നൊക്കി ചെല്ലുമാറില്ല കുട്ടികാല
ത്ത പിടിച്ചിണക്കാം കഴുത്തിൽ ഉരമില്ലാത്തതുകൊണ്ട വ
ണ്ടിവലിപ്പാനും ഉഴവിന്നും ഉപകാരമില്ലെങ്കിലും ചുമപ്പിക്കാം
നാട്ടുപൊത്ത കൃഷിപ്പണിക്കും വണ്ടിവലിപ്പാനും ഉപകരി
ക്കുന്നു പാലല്ലാതെ മാംസം ആരും തിന്നുകയില്ല നൊഴമ്പുക
ളെ തടുപ്പാനും തണുപ്പിന്നായിട്ടും വെള്ളത്തിൽ കിടക്കുന്നു
കൊമ്പും തൊലും ഒരൊ പണികൾക്ക ആവശ്യമുണ്ടാകയാൽ
കച്ചവടക്കാർ വിലക്ക വാങ്ങിക്കും.

൧൦ അദ്ധ്യായം.

പല കുളമ്പുകളും ഘനത്വക്കുകളുമായ മൃഗങ്ങൾ.

ൟ അദ്ധ്യായത്തിൽ ഭൂമിയിലെ സകല ജന്തുക്കളിലും
അധികം ശക്തിയും പൊക്കവും ആയുസ്സുമെറിയ ജന്തുക്കളെ
എത്രെ പറയുന്നത.സസ്യങ്ങളെ മാത്രം തിന്നുന്നെങ്കിലും അ
യവൎക്കുന്നില്ല. രൊമം നന്നാ ചുരുക്കം വെദത്തിങ്കലിരിക്കു
ന്ന ഇവയെ കുറിച്ചുള്ള വൎണ്ണനങ്ങൾ അറിവാൻ ആഗ്രഹ
മുള്ളവർ യൊപ്പപുസ്തകത്തിലെ നാല്പതും നാല്പത്തൊന്നും
അദ്ധ്യായങ്ങൾ വായിച്ച ഗ്രഹിച്ചാലും.

ആന. ഇത മൃഗജാതിയിൽ വലിപ്പം കൂടിയതാകുന്നു നാ
ലുകാലിന്മെൽ കൂടി ഇരിപത നഖവും അഞ്ചുകൊൽ ഉയര
വും പൂൎണ്ണലക്ഷണം കറുത്തനിറം. വായിൽ വെളുത്ത നിറ
ത്തിൽ രണ്ടു വലിയ കൊമ്പുള്ളതിനാൽ പുരുഷനെ കൊമ്പ
നെന്നും ചെറുതായി രണ്ടു തെറ്റ ഉള്ളതിനെ പിടി എന്നും
പറയുന്നു. മസ്തകം എന്ന പറയുന്ന നെറ്റിമെൽ മൂന്ന മുഴ
കളുണ്ട മൂക്കിന്റെ സ്ഥാനത്തുള്ള തുമ്പിക്കയ്യിൽ വെള്ളം നിറ
ച്ച കുടിക്കയും മെൽ ഒഴിക്കയും ചെയ്യും ഒടുന്ന സമയം ചെ
വി വട്ടം പിടിച്ച തുമ്പിക്കയ്യും ചുരുട്ടും. കൂൎത്ത നീണ്ടുളള ഒരു ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/69&oldid=180417" എന്ന താളിൽനിന്ന് ശേഖരിച്ചത്