താൾ:CiXIV282.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പറമ്പനായ. ശീമയിലെ യന്ത്രശാലപ്പറമ്പുകളിൽ ആയിരം
പെർ വെലക്കരുണ്ടായിരുന്നാൽ അവരല്ലാതെ അന്യൻ കട‌
ക്കുമ്പോൾ ഇവൻ തടുത്ത നിൎത്തും. നായ്ക്കൾക്ക അനെകം
കൌശലങ്ങളെ അഭ്യസിപ്പിക്കുന്നുണ്ട കുറെ മുമ്പെ ധാൻസി
ക്ക ആണ്ടിൽ ഒരിക്കലുള്ള ചന്തയിൽ ഒരുത്തൻ നല്ല മിടുക്കുള്ള
നായെ കാണിച്ചു നൂറ്റിരിപത ചൊദ്യങ്ങൾക്ക ഉത്തരം പറ
വാൻ അതിന്ന അറിവുണ്ട. ഒന്നാമത ചൊദ്യം റൊമ എന്ന പട്ട
ണത്തെ ആര പണി ചെയ്യിച്ചു എന്ന ചൊദിച്ചപ്പൊൾ നായ
ഒരു പെട്ടിയിൽനിന്ന പല അക്ഷരങ്ങളും എടുത്ത റൊമലൂ
സ എന്ന വാക്ക കൂട്ടി ചെൎത്തു. റൊമരുടെ ഒന്നാം കൈസർ ആ
രെന്ന ചൊദ്യത്തിന യൂലിയുസകൈസർ എന്ന കൂട്ടിചെൎത്തു ഇ
ങ്ങിനെതന്നെ എത്ര മണി ആകുന്നെന്നും മുറിയിലിരിക്കുന്ന
മനുഷ്യരുടെ ആക തുക ഇത്രഎന്നും സ്ത്രീകൾ എത്ര പുരുഷ
ന്മാരെത്ര ഉടുപ്പുകളുടെ മാതിരി ഭെദം എന്തന്നും ചൊദിച്ചതി
നൊക്കക്കും തെറ്റാതെ ഉത്തരം പറഞ്ഞ വന്നിരുന്നു കീഴ്ക്ക
ണക്കിന്ന മാത്രം അവന്റെ ബുദ്ധി എത്തിട്ടില്ല.

പറീസ എന്ന പട്ടണത്തിലെക്ക ഒരു സായ്പ കാഴ്ച കാണ്മാ
ൻ പോയപ്പൊൾ അതിപുരുഷാരത്തിൽ നായ കാണാതയാ
കുമെന്ന വിചാരിച്ച ഒരാളെ എല്പിച്ചു. കാഴ്ച കണ്ട നില്ക്കു
മ്പൊൾ തന്റെ കുപ്പായൊറയിൽ ഇട്ടിരുന്ന മണി പൊയത
റിഞ്ഞിട്ട തിരികെ വന്ന ആംഗ്യം കൊണ്ട നായെ അറിയിച്ച
പ്പൊൾ കൂടെ പൊയി അങ്ങുമിങ്ങും സഞ്ചരിച്ച നല്ല ഉടുപ്പിട്ടി
രിക്കുന്ന ഒരാളുടെ മുമ്പിൽ ചെന്ന മുരണ്ട കൊപഭാവം കാട്ടി
യനെരം പെടിച്ചതിനെ കണ്ട ഒരു ശിപായിയെ കൂട്ടി അവ
നെ പൊലീസ്സ കച്ചെരിയിൽ കൊണ്ടു ചെന്ന ശോധന
ചെയ്യിച്ചാറെ അവന്റെ പറ്റിൽ എട്ടു മണി കാണുക കൊ
ണ്ട കള്ളനെന്ന നിശ്ചയിച്ച നല്ലവണ്ണം ശിക്ഷിക്കയും ചെയ്തു.

നായുടെ വിശ്വസ്തതെക്ക ഒരു ദൃഷ്ടാന്തം ഒരു സായ്പ ഒരു
നായയെ സ്വന്തക്കുട്ടിയെ പൊലെ വളൎത്ത വരുമ്പോൾ സാ
യ്പിന്ന ഒരു ദീഗ്ൎഘരൊഗം പിടിപെട്ട മരിച്ചു അതുവരക്കും തി
ന്മാനല്ലാതെ കിടക്കുന്ന കട്ടിലിൽ നിന്നും പിരിഞ്ഞിട്ടില്ല ശവം
പെട്ടിയിൽ വച്ച കൊണ്ടുപൊകുമ്പൊൾ കൂടെ പൊയി. മറച്ച
തിന്റെ ശെഷം ശവക്കുഴിക്കടുത്ത ഒരു പൊത്തുണ്ടാക്കി അ
തിൽ കിടന്നു തിന്മാൻ മാത്രം സായ്പിന്റെ വെങ്ക്ലാവിൽ ചെ
ല്ലുന്നതല്ലതെ മറ്റൊരു ദിക്കിന്നും പൊകയില്ല ഇങ്ങിനെ പ
ത്തവൎഷം കഴിഞ്ഞു രണ്ട മൂന്നതവണ തിന്മാൻ വരാതെ ഇരി
ക്കയാൽ നൊക്കിയപ്പൊൾ കുഴിയിൽ ചത്തു കിടന്നിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/53&oldid=180400" എന്ന താളിൽനിന്ന് ശേഖരിച്ചത്