താൾ:CiXIV282.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

നായ മനുഷ്യനെയും മുതലിനെയും പറമ്പുകളെയും ആ
ട്ടിൻ കൂട്ടത്തെയും കാക്കുന്നതിന ഇവൻ സമൎത്ഥൻ നായ്ക്കളി
ല്ലാഞ്ഞാൽ നായാട്ടിന്റെ ഉല്ലാസം എതുമില്ല കാട്ടുമൃഗങ്ങളെ
യും പക്ഷികളെയും മീനുകളെയും പിടിപ്പാൻ അഭ്യസിപ്പിക്കാം
കാണാതെപൊയെ വസ്തുക്കളും കുലപാതകം ദ്രൊഹം കവൎച്ച
മുതലായ്മ ചെയ്ത ഒളിച്ചു കിടക്കുന്ന കള്ളന്മാരെ തിരക്കി പിടി
ക്കുന്നതിനും പുറമെ, വണ്ടി വലിപ്പാനും ചാണക്കല്ല മുതലാ
യത തിരിപ്പാനും കൌശലം ഉണ്ടാക്കാം ക്ഷയരൊഗത്തിന്ന
ശ്വമാംസം വിശെഷമുള്ള ഔഷധം. രൊമം തൊപ്പിയെയും
തൊൽ ചെരിപ്പിനെയും ഉണ്ടാക്കുന്നതിന കൊള്ളാം പ്രസവി
ച്ച സ്ത്രീക്ക മുലക്കണ്ണ പൊരാതെ വന്നാലും കുടി കുടിച്ച മുല
പ്പാൽ ഒഴിയാതെ വരുമ്പൊഴും നായ്ക്കുട്ടിയെക്കൊണ്ട കുടിപ്പിക്കു
ന്നത വിശെഷം ജാതി ഭെദങ്ങൾ അസംഖ്യമാകകൊണ്ട പ്ര
ത്യെകം വൎണ്ണിപ്പാൻ പാടുള്ളതല്ല എങ്കിലും പ്രധാനികളുടെ
സമ്പ്രദായങ്ങളെ വിസ്തരിച്ച പറയാം നായാട്ടിന്ന അഭ്യസി
പ്പിച്ചിരിക്കുന്നതിൽ ചിലർ കാട്ടുമൃഗങ്ങളുടെ ഇരിപ്പിനെ അ
ന്വെഷിച്ചറിയും വെടി കൊണ്ട ഒടിയ മൃഗത്തിന്റെ ഒരു തു
ള്ളി രക്തം മാത്രം കാണിച്ച കൊടുത്താൽ തിരഞ്ഞ കണ്ടെത്തും
ചുവട്ടാലെ പൊയറിയുന്നവരുമുണ്ട മറ്റൊരു വക പുല്ലിലും
കൃഷിപഞ്ചകളിലും ഇരിക്കുന്ന പക്ഷികളെയും മുയലുകളെയും
അന്വെഷിച്ച കണ്ടെത്തിയാൽ മുൻകാൽ പൊക്കിപ്പിടിച്ച
നിന്നറിയിക്കും ഒരു വകയെ വെള്ളത്തിൽ വീണ താണുകി
ടക്കുന്ന മനുഷ്യരെ എടുപ്പാൻ ശീലിപ്പിച്ചിരിക്കുന്നു ഇടയരു
ടെ നായ ആടുകളെ അന്യന്റെ പറമ്പിൽ കെറാതെയും ഒ
ന്നെങ്കിലും തെറ്റിപൊകാതെയും സൂക്ഷിക്കും സ്വിത്ത്സൎല്ലാ
ണ്ടിൽ ഇരിക്കുന്ന സന്തബെൻഹാൎഡ എന്ന പൎവ്വതത്തിലെ
സന്യാസി മഠത്തിൽ ഇരിക്കുന്ന സന്യാസികൾക്ക വലിപ്പ
ത്തിലും ബുദ്ധിയിലും കീൎത്തിപ്പെട്ട ഒരു തരം നായ്ക്കളുണ്ട എ
പ്പൊഴും ഹിമം ഉള്ള ആ പൎവ്വതത്തിൽ കൂടി മറുരാജ്യങ്ങളിലെ
ക്ക പൊകുവാൻ ആവശ്യമുണ്ടാകയാൽ പൊകുമ്പൊൾ മൂടൽ
മഞ്ഞു കൊണ്ട വഴി കാണാതെയും കുഴിയിൽ വീണിട്ടെങ്കി
ലും വഴി പൊക്കൎക്ക കുടുക്കം പറ്റിയാൽ എപ്പൊഴും അങ്ങുമിങ്ങും
സഞ്ചരിക്കുന്ന നായഇവരുടെ ശബ്ദം കെട്ടഅവിടെ ചെന്ന
കണ്ട തിരികെ സന്യാസിമഠത്തിൽ വന്ന ആംഗ്യം കൊണ്ട
റിയിക്കും അപ്പവും വീഞ്ഞും കഴുത്തിൽ കെട്ടി വിട്ടാൽ ആപ
ത്തിൽ അകപ്പെട്ടിരിക്കുന്നവൎക്ക കൊണ്ടുപൊയി കൊടുക്കും
അതിൽ ഒരു നായ പന്ത്രണ്ട വൎഷത്തിന്നകം നാല്പത ജീവ
നെ രക്ഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/52&oldid=180399" എന്ന താളിൽനിന്ന് ശേഖരിച്ചത്