താൾ:CiXIV282.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ഹപ്രവൃത്തികളെ കാണിച്ച എട്ടു നാഴിക നെരം താമസിപ്പിച്ചു

കരിമ്പുലി പുള്ളിപ്പുലി പട്ടിപ്പുലി എന്നിവയെ സ്വഭാവ
തുല്യത കൊണ്ട വിസ്തരിക്കുന്നില്ല.

സിംഹം എല്ലാ മൃഗങ്ങളുടെയും രാജാവ തന്നെ. മഞ്ഞ
നിറമുള്ള രൊമങ്ങൾ പ്രഭുത്വം ശൊഭിപ്പിക്കുന്നുഇവന്റെവാ
ല്ക്കുടത്തിൽ ഒരു മുള്ളുണ്ട നാലാം വയസ്സിൽ പുരുഷന സ്ക
ന്ധ രൊമങ്ങൾ ഉണ്ടാകുമ്പൊൾ പൂൎണ്ണ ശരീരനായി വീൎയ്യമു
ള്ള ഒരു മനുഷ്യനെ തന്റെ ഒരു വാലടികൊണ്ട നിലത്ത
വീഴിക്കുന്നതും പുഷ്ടിയുള്ള കാളയെ പിടിച്ച ദൂരത്ത കൊണ്ടു
പൊകുന്നതും അവന്ന ഒരു കളി പൊലെ. ഇര പിടുത്തത്തി
ൽ സ്കന്ധ രൊമങ്ങൾ കുടഞ്ഞ വാൽ ഉയൎത്തി മിന്നുന്ന കണ്ണ
ഉരുട്ടി മിഴിച്ച നാലു കാൽ മെൽ കുനിഞ്ഞുനിന്നലറി നാല
ഞ്ച കൊൽ ദൂരം ചാടും. ലാക്ക തെറ്റിപൊയാൽ നാണിച്ച
പിൻവാങ്ങും പുലിയെപൊലെ ഇവൻ രക്തപ്രിയം കൊണ്ട
കാള കുതിര മാൻ കാട്ടുപന്നി മുതലായ്മിനെ വളരെ കൊല്ലാതെ
വിശപ്പടക്കാൻ മാത്രം ഹിംസിച്ചതിന്നും.നാറുന്ന വസ്തുക്കൾ
അവന്ന വെറുപ്പ രാത്രിയിൽ കാഴ്ച അധികമാകയാൽ പകൽ
ഏറെസഞ്ചരിക്കുന്നില്ല കുതിരയെക്കാൾ അധികം ഒടുന്നതിനാ
ൽ അതിലല്ല ദൃഷ്ടിയൊടെ ദൃഷ്ടിപതിച്ച ഒരു തൂണു പൊലെ നി
ൽക്കുന്നതിൽ മാത്രം രക്ഷകിട്ടും സിംഹിക്ക ചിന പിടിച്ച ൧൦൮
ദിവസം ചെല്ലുമ്പൊൾ ഒന്നു മുതൽ ആറൊളും പെറും പാതിവ്ര
ത്യവുമുണ്ട. സ്കന്ധരൊമം കറുത്തും ശെഷം പാടലവൎണ്ണമായും
ഒരു ജാതി പാൎസിയിലും നന്നെ കറുത്ത എല്ലാസിംഹങ്ങളിലും
പൊക്കം എറിയ വെറൊരു വക കാപ്രിയിലുംകാണ്മാനുണ്ട.

പണ്ടെക്കാലങ്ങളിൽ സിംഹങ്ങളെ സ്വാധീനമാക്കി യുദ്ധ
ത്തിന കൊണ്ടു പൊയിട്ടുണ്ട അജ്ഞാനികളായ രാജാക്കന്മാർ
കളിക്കായിട്ട ചിലപ്പൊൾ അറുനൂറൊളം ഒരു രംഗ സ്ഥല
ത്ത കൂട്ടിവിട്ട തങ്ങളിൽ യുദ്ധം കൊണ്ട കൊല്ലിച്ച വന്നിരുന്നു
കാഴ്ചക്കയിട്ട ലൊൻദൊനിലെ തൌരെന്ന ആയുധശാലയി
ൽ മുമ്പെ സിംഹങ്ങളെ വരുത്തി രക്ഷിച്ച പൊന്നിരുന്നു കാ
ണുന്നവരിൽനിന്ന കാക്കുന്നവർ വല്ലതും മെടിക്കുംവകയി
ല്ലാത്തവർ പൂച്ചയോ നായൊ കൊണ്ടുവന്ന കൊടുത്ത കാ
ണും ഒരു ദിവസം ഒരു കറുത്ത പൂച്ചയെ കൂട്ടിൽ എറിഞ്ഞപ്പോ
ൾ അതിനെ നക്കി സിംഹം ശൊധന കഴിച്ച ഘ്രാണിച്ച തി
രിച്ചും മറിച്ചും ലഹനം ചെയ്തു. ഭക്ഷണം കൊടുത്തപ്പൊൾ
സിംഹം അതിനെ തൊടാതെ ദൂരത്ത വാങ്ങി കണ്ണുകൊണ്ടപു
ച്ചയെ ക്ഷണിച്ചു പൊടി നീങ്ങിയപ്പൊൾ മാംസത്തിന്നടുപ്പി
ക്കയും തൊടുകയും മറ്റും സിംഹപ്രവൃത്തികൾ കൊണ്ട വള

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/46&oldid=180392" എന്ന താളിൽനിന്ന് ശേഖരിച്ചത്