താൾ:CiXIV282.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

എലിപന്നി. ബ്രസീലിയുടെയും പറക്വായിയുടെയും സ
മഭൂമികളിൽ കാണ്മാനുണ്ട അതിന്റെ നടയും ഒച്ചയും എകദെ
ശം പന്നിക്ക ഒക്കും കഴുത്തും തലയും വെളുത്ത, ശെഷം സ്വ
ൎണ്ണ നിറം. തൊരപ്പന്റെ വലിപ്പവും ഉള്ളതെത്രെ പിങ്കാൽക
ളെക്കൊണ്ടിരുന്ന രണ്ടുകൈകൊണ്ട ഭക്ഷ്യങ്ങൾ പിടിച്ച ച
പ്പി തിന്നുന്നു മുറിയിൽ ഉണ്ടായിരുന്നാൽ വാതത്തിന്നും സ
ന്നിക്കും ശക്തി ഉണ്ടാകയില്ല എലി മൂട്ട പെനിത്യാദികൾ വരി
കയുമില്ലെന്ന ചിലർ പറയുന്നുണ്ട ൟരണ്ട മാസം കൂടുമ്പൊ
ൾ രണ്ടും മൂന്നും നാലും കുട്ടികളെ പ്രസവിക്കും ബഹു സാ
ധുസ്വഭാവം കൊപത്തിങ്കൽ പല്ല കടിച്ച ഇളിച്ച കാട്ടും സാ
യ്പന്മാർ കാഴ്ചക്കായിട്ട ചിലപ്പൊൾ ൟ ദിക്കിൽ കൊണ്ടുവന്ന
രക്ഷിക്കും.

എലി. പുരയിലും കപ്പലിലും എല്ലാറ്റിലും കെറി നല്ലതും
ആകാത്തതുമായ വസ്തുക്കളെ ഒരുപൊലെതിന്നും ഇവനെ
പൊലെ മൊഷണ ശീലൻ എങ്ങുമില്ല പകരുന്ന വ്യാധിപൊ
ലെ പെരുക്കുമ്പൊൾ ചില ദെശങ്ങളിൽ കൃഷിക്കാർ ദിവസ
ന്തൊറും ഇത്ര എലിയെ കൊണ്ടുവന്ന അധികാരിയുടെ മുമ്പാ
കെ എണ്ണം കൊടുക്കണമെന്ന ഒരു സൎക്കാർ കല്പന ഉണ്ടാ
കും പെറ്റാൽ ഒമ്പത ദിവസം കുട്ടിക്ക കാഴ്ചയില്ല.

തുരപ്പൻ. പകൽ മടയിൽ കിടക്കും രാത്രികാലങ്ങളിൽ
പുറത്തപൊയി നെല്ല മുതലായത തിന്നുന്നു ഗൃഹസ്ഥനെ
പൊലെ തന്റെ മടയിൽ ശെഖരിച്ച വെക്കയും ചെയ്യും
വലിപ്പത്തിൽ കൂടിയവൻ. കറുത്ത നീണ്ട രൊമവും മൂടലായിട്ടു
ണ്ട.

നൊച്ചൻ. മൂത്രക്കുഴി മുതലായ ചീത്ത ദിക്കുകളിൽ മട ഉ
ണ്ടാക്കി പകൽ നെരം കിടക്കും രാത്രി പുരക്കകത്തെ ഭക്ഷണം
തെണ്ടി കെറി വരുമ്പൊൾ അതി ദുൎഗ്ഗന്ധം ഉണ്ടാകും.

മൎമ്മൊട്ട. എന്നൊരു എലി വലിയ പൎവതങ്ങളിലും അ
വിടെ ഉള്ള പാറക്കുഴികളിലും ഇരിക്കും അദ്ദിക്കിൽ മൂന്നു മാസം
മാത്രം വെനൽ ഉള്ളതിനാൽ ൟ അവധിക്കിടയിൽ ഭക്ഷി
ച്ച പുഷ്ടി വരുത്തുന്നത അവന്റെ സമ്പ്രദായം. ശെഷം ഒ
മ്പത മാസം ഹിമംകൊണ്ട മൂടിരിക്കുന്നതിനാൽ വലിയ തുര
ഉണ്ടാക്കി വയ്ക്കോൽ ഉണങ്ങിയ പുല്ല മുതലായ മൃദു വസ്തു
ക്കളെ കൊണ്ടുവന്ന വിരിച്ച പത്തു പതിനഞ്ച കൂട്ടക്കാർ അക
ത്തുചെന്ന തുരമുഖം രണ്ടുകൊൽക്ക മാത്രം കല്ലും മണ്ണും കൊണ്ട
അടച്ചുറപ്പിച്ച അതിൽ ഉറങ്ങുന്നു ഉറക്കത്തിന്നായി പൊക്കും മു
മ്പെ വെള്ളം പള്ളയിൽ നിറച്ച ശുദ്ധിയാക്കും മാംസത്തിന്ന
വളരെ രുചി ഉണ്ടെന്ന കെട്ടിട്ടുണ്ട.

B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/35&oldid=180379" എന്ന താളിൽനിന്ന് ശേഖരിച്ചത്