താൾ:CiXIV282.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നടുക്കുന്നു — മുമ്പും പിമ്പുമുള്ള കൈകളിൽ മനുഷ്യന്റെ പൊ
ലെ നാല വിരലുകൾ ഉണ്ട. തള്ളവിരൽ ഉണ്ടെങ്കിലും ഒരു കൊ
ണിലെത്രെ. വാലിന്ന അഞ്ചാമത ഒരു കൈയിന്റ സ്വാധീ
നം ഉണ്ട — മറ്റൊരു വകക്ക ഭക്ഷിപ്പാനുള്ളത കരുതുന്നതിന്ന
താടിക്ക താഴെ ഇരുപുറവും സഞ്ചികൾ ഉണ്ട.

ഉറങ്കുടങ്ങ. ഇവക്ക വാലും സഞ്ചിയും ഇരിക്കത്തഴമ്പും ഇ
ല്ല. വലിപ്പത്തിലും ബുദ്ധിയിലും ഭംഗിയിലും എല്ലാകുരങ്ങിലും
മുമ്പൻ. ഇവയുടെ രൊമം നീണ്ട കറുത്തുള്ളു — സുമദ്ര തുടങ്ങിയ
ദ്വീപുകളിൽ അധികമായി കാണും. കാപ്രിയിൽ ധൂസര നിറ
മുള്ള ഒന്നിനെ ഒരു കപ്പിത്താൻ നാട്ടുകാരൊട വാങ്ങിച്ച കപ്പ
ലിൽ കയറ്റിയപ്പോൾ അവൻ രണ്ടു പേരെ ഒഴിച്ച ശെഷം
എല്ലാവരുടെയും കൈ പിടിച്ച കുലുക്കി. ചില സമയത്ത ക
പ്പിത്താന്റെ തൊപ്പി എടുത്തുകൊണ്ട അഹങ്കാരത്തൊടെ സ
ഞ്ചരിക്കയും മെശസമയത്തഅടുക്കൽ ചെന്ന കൊടുക്കുന്നതി
നെ ഒക്കെയും വാങ്ങിച്ച തിന്നുകയും അധികം ഇഷ്ടമുള്ളത കി
ട്ടിയാൽ ആലിംഗനവും ചുംബനവും ചെയ്കയും: ചിലപ്പൊൾ
ഒരു സായ്പിനെ പൊലെ കത്തിയും മുള്ളും എടുത്ത മെശ കഴിച്ചും
ഒരു ഗ്ളാസിൽ വെള്ളം ഒഴിച്ച കുടിക്കയും മുഖം തുവ്വാല കൊ
ണ്ട തുടക്കയും ചെയ്യുന്നു. അപ്പം ചുടുന്ന അടുപ്പിൽ തീയ്യിടുക
യും കരി വീഴാതെ സൂക്ഷിക്കയും അപ്പകാരനെ വിളിച്ച അ
പ്പം ചുടുവാൻ വരെണമെന്ന ആഗ്യം കൊണ്ടറിയുക്ക
യും അവന്റ സ്വന്ത വെലയായിരുന്നു. ശീമയിലെ വ
ൎഷകാലം അവന്ന അനുകൂലമല്ലായ്കകൊണ്ട അപായം വ
ന്നു പോയി.

നീലക്കുരങ്ങിന്ന വട്ടമുഖവും ഇരിക്കത്തഴമ്പും മുഖത്ത ചു
റ്റും വെളുത്ത മീശയും മുണ്ടുവാലും നില നിറത്തിൽ നീണ്ടുള്ള
രൊമങ്ങളും ഉണ്ട. കൂട്ടത്തൊടെ പാടത്തിറങ്ങി മനുഷ്യരെ പൊ
ലെകൊയ്ത കാട്ടുവള്ളികൾ കടിച്ച മുറിച്ച കൊണ്ടുവന്ന നീട്ടി ഇ
ട്ട അതിന്മെൽനിരത്തിവച്ചഒരുത്തന്ന എടുക്കച്ചുമടായാൽ വ
ള്ളി ഒരു തല കടിച്ച ഉരുളുന്ന സമയം ഒരു കെട്ടാകും അവൻ
അത കൊണ്ടു പൊയി മനുഷ്യർ കുറഞ്ഞ സ്ഥലത്ത വച്ചതി
ന്നും. കുട്ടിയുടെ നെരെയുള്ള വാത്സല്യത്താൽ അതിനെ പല
പ്രാവശ്യം നക്കിചുംബനംചൈകയുംമുലകുടിമാറിയാൽ പു
ല്ല കടിച്ച ചവച്ച കൊടുക്കയും ചളിപിരണ്ടാൽ കരച്ചിൽ കൂട്ടാ
ക്കാതെ പച്ച വെള്ളത്തിൽ നന്നെ തെച്ച കഴുകുകയും ചെയ്യും.

ശിങ്കളത്തിന്റെ നിറം കറുപ്പ — കുണ്ടു കണ്ണും ഒതുക്കുപൊ
ലെ ചാഞ്ഞ നെറ്റിയും മുഖത്ത പരിവെഷം പൊലെ വെളു
ത്ത മിശയും മനുഷ്യനെ പൊലെ ചിരിക്കയും കൊപഭാവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/20&oldid=180362" എന്ന താളിൽനിന്ന് ശേഖരിച്ചത്