താൾ:CiXIV282.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧–ം പൎവ്വം

മുലകുടിപ്പിക്കുന്ന ജന്തുക്കൾ.

ഇവ ജീവനുള്ളകുട്ടികളെ പ്രസവിച്ച മുലകൊടുക്കുന്നു— ഉ
ഷ്ണമുള്ള ചൊര, മൂടലായിട്ട രൊമം, ഗതിക്ക നാലകാൽ ഇങ്ങി
നെ ഭെദമുള്ളതിനാൽ വിശെഷ ലക്ഷണങ്ങൾ ചുരുക്കി വ
ൎണ്ണിക്കുന്നു– വിദ്വാന്മാർ ൎൟ ഇടയിൽ ആയിരത്തിരുന്നൂറ ജാ
തികളെ അറിഞ്ഞിട്ടുണ്ട.

൧ –ം അദ്ധ്യായം.

രണ്ടുകയ്യുള്ള ജീവജാലങ്ങൾ — ഭൂതലത്തിൽ എല്ലാവടവും
കുടിയിരിപ്പാനായിട്ട ദൈവം ഒരു രക്തത്തിൽനിന്ന മനുഷ്യരു
ടെ സകല ജാതികളെയും ഉണ്ടാക്കി മനുഷ്യന്റെ ശരീര പ്രകൃ
തി വിചാരിച്ചിട്ട അവന്ന മറ്റ ജീവജാലങ്ങളെ പൊലെ ഭ
ക്ഷണം ഉറക്കം മുതലായതും ആവശ്യമാകയാൽ ദുഃഖക്ഷയമ
രണങ്ങൾ സംഭവിക്കകൊണ്ട മൃഗജാതികളൊട സമമായി വ
ൎണ്ണിക്കാം. എങ്കിലും അവന്റെ ഉള്ളിലുള്ള ദൈവാത്മാവും വിശെ
ഷ ജ്ഞാനവുംകൊണ്ട ചുമതലഉള്ള ജീവിയാവുന്നു—അവൻ
നിത്യ രക്ഷക്കായിട്ടൊ അനന്ത നരകത്തിനായിട്ടൊ പാത്രമാ
യി തീരുവാൻ യുക്തനാകകൊണ്ട എല്ലാ ജീവജാലങ്ങളെക്കാ
ൾ മഹാശ്രെഷ്ഠനാകുന്നു — അവൻ ദൈവ നിയോഗത്താൽ
എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും അവരവരുടെ സ്വഭാവ
ത്തിന്ന തക്കതായുള്ള പെരിടുകയാൽ അവരുടെ കൎത്താവെന്ന
പൊലെ ചമഞ്ഞു.

൨—ം അദ്ധ്യായം.

നാല കയ്യുള്ള മൃഗങ്ങൾ.

തങ്ങളുടെ കളി ചാട്ടം സാമൎത്ഥ്യങ്ങൾകൊണ്ട കുരങ്ങുകൾ മ
നുഷ്യൎക്ക എത്രയും പ്രീതികരന്മാർ. ഒരുവക മനുഷ്യരൂപത്ത

A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/19&oldid=180360" എന്ന താളിൽനിന്ന് ശേഖരിച്ചത്