താൾ:CiXIV282.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ന്മെലും പറ്റുന്ന ശീലംകൊണ്ട ഒരു തുണി നനെച്ച തൂക്കി ന
ശിപ്പിപ്പാൻ പ്രയാസമില്ല.

തെനീച്ച. ഇട, ചുമര, കല്ല, വൃക്ഷം എന്നിവയുടെ
ഇളുമ്പിൽ പശക്കൂടുണ്ടാക്കി മൊട്ട ഇടുന്നു. നിറെച്ചതു
ളയുള്ള പലകപൊലെ അഞ്ചൊ ആറൊ പശക്കൂട ഒരു
ദ്വാരത്തിന്നകത്ത ഉണ്ടായിരിക്കുന്നത എടുത്ത പിഴിഞ്ഞാൽ
മുന്നാഴി തെൻവരെക്കും കിട്ടും. ശീമയിലും മറ്റ പടിഞ്ഞാ
റെ ദെശങ്ങളിലും സംപ്രദായം വെറെ. അവിടെ ഒരു പറ
മ്പിൽ ഒരു ൟച്ചപ്പൂര പണിത മരംകൊണ്ട പല പെട്ടക
ങ്ങൾ ഉണ്ടാക്കി പുരക്കകത്തുവെച്ച അതിൽ ഒരു ൟച്ചക്കൂ
ടും വെക്കും. ഒരു കൂട്ടത്തിൽ ഒരു പെണ്ണ രാജസ്ത്രീയിനെ പൊ
ലെ സകലവും വാഴുന്നു. അത പുറത്ത ഇറങ്ങുമാറില്ല. മൊ
ട്ട ഇടുന്നത മാത്രം ഇതിന്റെ വെല ആകകൊണ്ട ആണ്ടി
ൽ നാല്പതിനായിരം മൊട്ട ഇടും. അതിന്റെ കീഴിൽ നപും
സകങ്ങളായ ഇരുപതിനായിരം ൟച്ചകൾ വെല ചെയ്യുന്നു
ചിലത ഒരുവക പൂമ്പൊടി കൊണ്ടുവരും. മറ്റുചിലത അത
ചെരുവാനുള്ള പശകൊണ്ടുവരും പിന്നെ ചിലത പൊടി
അകത്തിട്ട ചവിട്ടി പണിയും, ചിലത അകത്ത വെടിപ്പ വ
രുത്തും. ചിലത വാതില്ക്കൽ കാവല്ക്കാരായി കാക്കും. അക
ത്തിരിക്കുന്ന ചെറിയ കൂടുകളിൽ മുപ്പതിനായിരം തെൻ പാ
ത്രങ്ങളും ശെഷം മൊട്ട ഇടുന്നതിന്നും പ്രയൊഗിക്കുന്നു. ൟ
ച്ചകൾ അവയിൽ പാൎക്കുന്നില്ല. പിന്നെ ഒരൊരൊ കൂട്ടത്തി
ൽ ആയിരം പുരുഷന്മാർ വീതം കാണും. അവർ വലിയ മ
ടിയന്മാരാകകൊണ്ട തെൻകുടിച്ചിരിക്കുന്നതല്ലാതെ ഒരു വെ
ലയും ചെയ്യുന്നില്ല. കുട്ടികൾക്ക പ്രാപ്തിവരുമ്പൊൾ അകത്ത
ഒരു വക ദ്രൊഹംചെയ്ത ഒരു രാജസ്ത്രീ അവയെ കൂട്ടിൽനിന്ന
പിരിച്ച നടത്തിക്കൊണ്ട ഒരു വൃക്ഷത്തിന്റെ കൊമ്പിന്മെൽ
കൂട്ടമായിരിക്കും. വൈകുന്നെരം ഒരു ആൾ ചെന്ന ഇവ
യെ ഒക്കെയും ഒരു പെട്ടകത്തിലാക്കി ൟച്ചപ്പരയിൽ കൊ
ണ്ടുചെന്ന വെക്കും. ഒരു പെട്ടകത്തിന്ന ഇരുപത റാത്തലി
ൽ അധികം തൂക്കം കാണുമ്പൊൾ ആണ്ടുതൊറും മുറിച്ചെടു
ത്ത തെൻ ഉണ്ടാക്കും. ൟ അദ്ധ്യായത്തിൽ ഇനി വൎണ്ണിപ്പാ
നുള്ള മണിയൻ പൊട്ടൻ കടുന്നൽ ൟ വക ൟച്ചയുടെ ഉ
പദ്രവം പരിചയംകൊണ്ട എല്ലാവരും അറിയുന്നുവല്ലൊ.

ഉറുമ്പ, മടിയാ. ഉറുമ്പിന്റെ അടുക്കൽ ചെന്ന അതി
ന്റെ വഴികളെ നൊക്ക. വെനൽ കാലത്ത അത തന്റെ ആ
ഹാരത്തെ ഒരുക്കുന്നു. കൊയ്ത്തുകാലത്ത തന്റെ ഭക്ഷണത്തെ
ശെഖരിക്കുന്നു എന്നു ശലമൊൻ പറയുന്നത. ഉറുമ്പ ൟച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/157&oldid=180516" എന്ന താളിൽനിന്ന് ശേഖരിച്ചത്