താൾ:CiXIV282.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഭാഗമായിരിക്കും. ആണ്ടുതൊറും ഒരിക്കൽ ഒട കളയും. ആ സ
മയം തിന്നുവാൻ അതിരുചി. കൈകാലുകൾ എത്ര പ്രാവശ്യം
മുറിഞ്ഞുപൊയാലും പുതിശായി ഉണ്ടാകും. പിടിക്കുന്നവർ അ
കത്തുകടപ്പാൻ പ്രയാസം കൂടാതെയും പുറത്തെക്ക പൊന്നുകൂ
ടാതെയുമുള്ള സൂത്രക്കൊട്ടകളുടെ അകത്ത തീൻവെച്ചുറപ്പിച്ച
വെള്ളത്തിൽ താത്തിപൊരുന്നു. ഇവ വെഗത്തിൽ അകത്ത
കടക്കയും പുറത്തെക്ക പൊരുവാൻ പാടില്ലാതെയും കിടക്കു
ന്നതിനെ പിന്നത്തെതിൽ അവർ ചെന്ന നൊക്കുമ്പൊൾ
കണ്ടാൽ പിടിച്ചുകൊള്ളുന്നു.

കൊഞ്ച. ഭക്ഷണത്തിന്ന എത്രയും വിശെഷം. ഒരു മുഴം
നീളം. പകലും രാത്രി ഓർമിന്നുന്ന സമയവും ഇവയെ പി
ടിപ്പാൻ പാടില്ല. ഇടിമുഴക്കം തുടങ്ങിയ ഗംഭീരനാദങ്ങൾ
കെൾക്കുന്നെരം നടുങ്ങി ഇറുക്കക്കാൽ കളെകയും ചിലപ്പൊ
ൾ ചത്തുപൊകയും ചെയ്യുന്നു. പാകംചെയ്യുമ്പൊൾ കടുംചുവ
പ്പനിറമാകും.

൨-ം അദ്ധ്യായം.

എട്ടുകാലികൾ.

എട്ടുകാലി. ഇവക്ക രാത്രിയിൽ ശൊഭിക്കുന്നതായി ആ
റൊ എട്ടൊ കണ്ണുകളും നെഞ്ചിൽ ഉറപ്പിച്ചിരിക്കുന്ന എട്ടു കാ
ലും ഉണ്ട. ശ്വാസംകളയുന്ന യന്ത്രങ്ങൾ വയറ്റിൽ ആകുന്നു.
പൃഷ്ഠഭാഗത്ത ചെറിയ തുളകളുള്ള ആറുപാത്രങ്ങൾ കാണും അ
കത്ത ഒരുവക നീർ ഇരിക്കുന്നതുകൊണ്ടെത്രെ വല ഉണ്ടാക്കു
ന്നത. വലകെട്ടി ഉറപ്പിച്ച ഒരു ഭാഗത്ത ഒളിച്ചിരുന്ന ൟച്ച
യൊ വല്ലതും വലമെൽ പെട്ടാൽ അപ്പൊൾ തന്നെ ചാടി പി
ടിച്ച കൊല്ലുന്നത പ്രസിദ്ധമല്ലൊ. മൊട്ട ഇടുവാൻ ഒരുവക
കൂടുണ്ടാക്കി മരം കല്ലു തുടങ്ങിയതിന്മെൽ ഉറപ്പിക്കും ചില ജാ
തി കൂടെ കൊണ്ടുനടക്കും. ൟൎഷ്യാസ്വഭാവം നിമിത്തമായിട്ട ര
ണ്ടെണ്ണം ഒരുമിച്ച പാൎക്കുന്നില്ല. തൊല പലപ്രാവശ്യവും ക
ഴിക്കുന്നു. കാൽ പൊയാൽ പിന്നെയും ഉണ്ടാകും. ഒരു മനുഷ്യ
ന്ന കത്തികൊണ്ട മുറിഞ്ഞ മുറിപ്പാട്ടിൽ ഇവയുടെ വല വെ
ച്ചാൽ ചൊരനില്ക്കും. ഇങ്ങിനെ തന്നെ ഇതിന്റെ വലയും വെ
ണ്ണയും കൂട്ടി ഗുളിക ഉണ്ടാക്കി സെവിക്കുന്നത പനിക്ക നല്ല
ഔഷധം.

ഉറുമാമ്പുലി. ഉടലിന്ന ഏകദെശം കറുത്ത നിറമായി
ഒരു വിരൽ നീളം കാണും ഭൂമിയിലെ കുഴികളിലും തട്ടുപലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/152&oldid=180511" എന്ന താളിൽനിന്ന് ശേഖരിച്ചത്