താൾ:CiXIV282.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

കുറുന്തല. ഇത ഒരടി നീളവും തവിട്ടു നിറത്തിലും ഉള്ള
ത. ആഴമുള്ള വെള്ളത്തിൽ പൊകുന്നില്ല. കായലിന്റെ തീ
രങ്ങളിലെ ചെറു കുഴിച്ച വല്ലതും കിട്ടുന്നതിനെ തിന്നുന്നു.
അപജയങ്ങളെ നന്നെ സൂക്ഷിക്കുന്നവനാകയാൽ കണിക
ളിൽ വെഗം അകപ്പെടുകയില്ല.

കരിപ്പിടി. മുതുകിൽ മുക്കാൽ വാശിയും ഒന്നായിട്ടുള്ള ചി
റകും പല്ലില്ലാതുള്ള ചെറിയ വായയും മഞ്ഞ അനുസരിച്ച നി
റവും വലിയ ചെതുമ്പലും ഇവന്റെ ആകൃതി ലക്ഷണങ്ങ
ൾ. ഒരുക്കൊൽ നീളവും ഒരു തുലാം തൂക്കവും സാമാന്യ വലിപ്പം.
ധാന്യങ്ങളും സസ്യങ്ങളും തിന്നുന്നു.

ഉലക്കമീൻ. വലിയ തലയും പല്ലുകൊണ്ട നിറഞ്ഞിരിക്കുന്ന
വലിയ വായയും നീണ്ടിരിക്കുന്ന ശരീരവും ഇവന്റെ
സ്വരൂപം. ഇവൻ മറ്റമത്സ്യങ്ങളെ തിന്നുന്നതിന്നു പുറമെ ക്രൂ
രത നിമിത്തമായിട്ട നീറ്റെലി തവള പക്ഷികൾ തുടങ്ങിയ
തിന്റെയും ബാധകൻ ആകുന്നു. ആയുസ്സ വളരെ ഉണ്ട. ഒ
രു രാജാവ ഒരിക്കൽ ഒന്നിനെ പിടിച്ച, കൊല്ലം അക്കം വെട്ടി
യ ഒരു പിച്ചള വള ഇട്ടുറപ്പിച്ചയച്ചു. ഒരു കാലം അതിനെ പി
ടികിട്ടിയപ്പൊൾ ൨൬൭ സംവത്സരം ചെന്നിരിക്കുന്നു. തുക്കും
നൊക്കിയാറെ ൩൫൦ റാത്തൽ കണ്ടു.

മെഴുമീൻ. വാരിപ്പുറങ്ങളിൽ ഇരിക്കുന്ന ചിറകുകൾക്ക
ശരീരത്തിന്റെ നീളമുണ്ടാകകൊണ്ട മറ്റു മീനുകളെക്കാൾ അ
ധികം ദൂരത്തിങ്കൽ ചാടുവാൻ ഇവന്റെ ശക്തി ഉണ്ട.

കുപ്പിപ്പാണ്ടൻചെറൻ. ചിറകുകൾ നന്നെ ചെറിയ
ത എങ്കിലും വായയിലും തൊണ്ടയിലും നാക്കിന്മെലും നിറ
ച്ച പല്ലുകളുണ്ട. സാമാന്യമായി നാലും അഞ്ചും അടി നീളവും
പന്ത്രണ്ടു റാത്തൽ തൂക്കവും കാണും. വളരെ പുള്ളികളുള്ള ശരീ
രത്തിന്റെ മാംസം വിശെഷമാകുന്നു.

കടൽപൂച്ചൂടി. മുതുകിൽ മൂന്നും മാറിൽ രണ്ടും ചിറകുക
ൾ, താടിയിൽ പാമ്പിൻനാക്കുപൊലെ രണ്ടുദളമായി ഒരു മാം
സം തുങ്ങിയിരിക്കും. ഇതുപൊലെ വൎദ്ധനയുള്ള മീനുകളെ
കാണ്മാനില്ല. ഒരു സ്ത്രീയ്യിൽ ഒമ്പതുകൊടി മൊട്ട കണ്ടു. ശീമയി
ൽ കച്ചവടത്തിന്ന പ്രധാനമായ ൟ മീനിന്റെ വ്യാപാരം
കൊണ്ട വളരെ ജനങ്ങൾ ഉപജീവനം കഴിക്കുന്നു. ഇവ
ന്റെ അകത്തിരിക്കുന്ന വലിയ കറളിൽ ക്ഷയരൊഗത്ത
ന്നും ശ്വാസംമുട്ടലിന്നും സിദ്ധൌഷധമായ ഒരു തൈലമു
ണ്ടാകകൊണ്ട പിടിച്ച ഉടനെ കറളെടുത്താൽ തെളിവായിട്ടു
ള്ള എണ്ണ ഒലിച്ചപൊരും. ഇത വളരെ വിലപിടിച്ചത.

അരഗൻ. ചെവി ഉള്ളതൊഴികെ ശെഷം ശരീരം പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/147&oldid=180506" എന്ന താളിൽനിന്ന് ശേഖരിച്ചത്