താൾ:CiXIV282.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ഖരിക്കുന്നു. അത കരക്കെ കെറി സഞ്ചരിക്കുമ്പൊൾ ൟറൻ
വട്ടാതിരിപ്പാൻ വെണ്ടിയത്രെ. എങ്കിലും തൊടുന്നെരം ഭയം
കൊണ്ട തെറിക്കുന്നു, പിങ്കാല ഊന്നി ചാടുന്നത ഇവയുടെ
സമ്പ്രദായം. ൟച്ച ഞാഞ്ഞൂള, ഗൌളി, ചെറിയ നീൎക്കൊലി
മത്സ്യം ഇവ ഒക്കയും തിന്നും.

മരത്തവള. വൃക്ഷങ്ങളുടെ പൊത്തിൽ പ്രധാന വാസമാ
കുന്നു. പുറം ചായം വടിച്ചതുപൊലെ ചുവന്നും വാരിപ്പുറം ര
ണ്ടും കറുത്ത രെഖയൊടു കൂടിയും കാൽ വിരലുകളുടെ തുമ്പിന്ന
നിലത്ത പതിപ്പാൻ മയമുള്ള ഒരു വക ഉരുണ്ട മാംസവും ഉ
ണ്ട ചാട്ടത്തിൽ ഇവൻ നല്ല സമൎത്ഥൻ.

പെക്കാന്തവള. തവിട നിറം. ശത്രുക്കളെ ഭയപ്പെട്ടിട്ട പ
കൽ എറെ സഞ്ചരിക്കയില്ല. സ്ഥൂലിച്ച ശരീരമാകയാൽ സ്വാ
ധീനം കുറയും. നാല്പത അമ്പത വയസ്സ വരക്കും ജീവിക്കു
ന്നതുകൊണ്ട ശരീരം നീക്കുവാൻ കൂടി പ്രയാസം ഇവന്നു
ണ്ടാകും. ശബ്ദം പാറപ്പുറത്ത ചിരട്ട ഉരക്കുമ്പൊഴത്തെ പൊ
ലെ. കൊപത്തിങ്കൽ ദുൎഗ്ഗന്ധമുള്ള ഒരു വിഷനീർ പുറത്ത
തെറിപ്പിക്കും. പൊറുക്കാതുള്ള തീക്ഷ്ണവ്രണങ്ങളിൽ ഇവയെ
വെച്ചുകെട്ടുന്നത ചില ദെശത്തെ ഒരു ഔഷധം. പാമ്പിനെ
പൊലെ ൟ ജാതിക്കും വളകഴിക്കലുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/140&oldid=180497" എന്ന താളിൽനിന്ന് ശേഖരിച്ചത്