താൾ:CiXIV282.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

കരാമ. ഇരുപുറത്തെക്കും ചാഞ്ഞിരിക്കുന്ന ഒടും ഒടിഞ്ഞ
തുപൊലെ ഉള്ള കാൽകളിൽ മുമ്പിലെതിന്ന അഞ്ചു നഖങ്ങളും
പിങ്കാലിന്ന നാലു നഖങ്ങളും ഉണ്ട. തലയും കാൽകളും ഒടിൽ
ഒളിപ്പിപ്പാനുള്ള ഉപായവും കൂടെ ഉണ്ട. സസ്യങ്ങൾ മാത്രം ഭ
ക്ഷണം. ദീൎഗ്ഘായുസ്സുള്ള ൟ ജാതിയിൽ ഒന്ന ശീമയിൽ ഒ
രു സായ്പിന്റെ പറമ്പിൽ ൨൨൦ വൎഷം ജീവിച്ചു.

൨-ം അദ്ധ്യായം.

പാമ്പുകൾ.

൫൦൦ വക ഉള്ളതിൽ വിഷമുള്ളതും ഇല്ലാത്തതുമായിട്ട വി
ഭാഗിക്കുന്നു. വിഷമില്ലാതവക്ക മുകളിൽ രണ്ടുവശത്തും ൟ
രണ്ടുവരിയും താഴെ ഒരൊവരിയും പല്ലുകൾ ഉണ്ട. വിഷമുള്ള
വക്ക താഴെ ഒരു വരിമാത്രം. മുകളിൽ രണ്ടുവശത്തും ഇളക്കമുള്ള
തായി നീണ്ടിരിക്കുന്ന ഒരൊ പല്ലുകൾ കാണുന്നത കുഴലാക
കൊണ്ട കടിച്ചമൎക്കുമ്പൊൾ പല്ലിന്റെ കടെക്കൽ ഒളിച്ചുകിട
ക്കുന്ന വിഷപാത്രം ഇളകി പല്ലിന്നകത്തുകൂടി കൊൾവായി
ൽ വിഷം ഇറങ്ങും. കാലില്ലാത്തതിനാൽ വാരിയെല്ലുകൊണ്ട
ഒത്തിനടക്കുന്നു. മൊട്ട ഇടുന്നെങ്കിലും ഒടില്ലാതെ വെളുത്ത തൊ
ലി മാത്രം ഉണ്ട. ൟ രണ്ടുമാസം കൂടുമ്പൊൾ പടംകഴിക്കുന്നത
ഒരു ഉറപൊലെ.

പെരുമ്പാമ്പ. ഇതിന്ന പതിനഞ്ചുകൊലൊളം നീള
വും ആട കുറുക്കൻ നായ ഇവയെ വിഴുങ്ങുവാൻ തക്കവണ്ണം
വായും ഉണ്ട. നൂത്തയിൽ കണിപൊലെ ശരീരം വളച്ചുവെ
ച്ച ജന്തുക്കൾ കടക്കുന്നെരം കിടുക്കനെ മെൽ ഇട്ട അമൎത്ത
എല്ലുകൾ ഞെരിച്ച പതുക്കെ തല കൊണ്ടുവന്ന വിഴുങ്ങുന്നു.
ചെമ്പിച്ചതിന്മെൽ കറുത്ത പുള്ളിനിറം. വലിയ കാടുകളിൽ
ഇരിപ്പ. ഭക്ഷണം കഴിഞ്ഞാൽ വിശപ്പുണ്ടാകുന്നവരക്കും ഒരു
ജീവശ്ശവം പൊലെ കിടക്കും. വിഷമില്ല.

പത്തിപാമ്പ. ൨൰൬ ജാതി ഉള്ള ഇവക്ക എല്ലാറ്റിന്നും പ
ടമുണ്ട. കുട, തൊട്ടി മുതലായ ഭാഷയിൽ പടത്തിന്മെൽ കാ
ണുന്ന കറകണ്ടം കൊണ്ട ജാതിഭെദങ്ങളെ ഗ്രഹിക്കാം. സ്വ
ൎണ്ണം, തവിട, മഞ്ഞൾ ഇവയുടെ നിറങ്ങളിൽ കാണും. കടി
ച്ചാൽ വിഷം എത്രയും വെഗം കെറുന്നതുകൊണ്ട മരിക്കുന്ന
തെ എറൂ. കുറവന്മാർ പിടിച്ച കൂട്ടിലാക്കി കൊണ്ടുനടന്ന ആ
ടിച്ച ഉപജീവനം കഴിക്കുന്നുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/128&oldid=180485" എന്ന താളിൽനിന്ന് ശേഖരിച്ചത്